കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സെക്രട്ടറിയേറ്റില്‍ 'പഞ്ച് ' ചെയ്തശേഷം സമരത്തില്‍: നടപടി ആവശ്യപ്പെട്ട് ബിജെപി, ഗവർണ്ണർക്കും പരാതി

Google Oneindia Malayalam News

തിരുവനന്തപുരം: ഗവർണ്ണർക്കെതിരെ നവം:15 ന് എൽ ഡി എഫ് സംഘടിപ്പിച്ച രാജ്ഭവൻ മാർച്ചിൽ പങ്കെടുത്ത സർക്കാർ ജീവനക്കാർക്കെതിരെ സർവ്വീസ് ചട്ടങ്ങളനുസരിച്ച് നടപടി സ്വീകരിയ്ക്കണമെന്ന് ബി ജെ പി തിരുവനന്തപുരം ജില്ലാ പ്രസിഡൻ്റ് അഡ്വ: വി വി രാജേഷ്. സമര ദിനത്തിൽ രാവിലെ 10.30 ന് സെക്രട്ടറിയേറ്റിന് സമീപം മൂന്ന് പ്രൈവറ്റ് ബസുകളെത്തിയാണ് എല്‍ ഡി എഫ് അനുകൂല ജീവനക്കാരെ രാജ്ഭവനിലെത്തിച്ചത്. ഇതിൽ പലരും രാവിലെ തന്നെ സെക്രട്ടറിയേറ്റിലെത്തി 'പഞ്ച് ' ചെയ്തശേഷമാണ് പുറത്തുപോയി സമരത്തിൽ പങ്കെടുത്തിട്ടുള്ളത്. 'ഹലോ മിസ്റ്റർ ആരിഫ് ഖാൻ , ഓർത്തു കളിച്ചോ സൂക്ഷിച്ചോ' എന്നിങ്ങനെ ഗവർണ്ണറെ വെല്ലുവിളിയ്ക്കുന്ന മുദ്രാവാക്യങ്ങളാണ് രാജ് ഭവനു മുന്നിൽ സെക്രട്ടറിയേറ്റിലെ ഉന്നത ഉദ്യോഗസ്ഥരടങ്ങുന്ന സർക്കാർ ജീവനക്കാർ മുഴക്കിയതെന്നും അദ്ദേഹം പറയുന്നു.

പൂജ ബംബര്‍ വിജയി പുറത്ത് വരില്ല?: മുന്നില്‍ അനൂപിന്റെ ദുരനുഭവം, രാമചന്ദ്രനും കിട്ടും ഒരു കോടിപൂജ ബംബര്‍ വിജയി പുറത്ത് വരില്ല?: മുന്നില്‍ അനൂപിന്റെ ദുരനുഭവം, രാമചന്ദ്രനും കിട്ടും ഒരു കോടി

ഈ പ്രവർത്തിയിലൂടെ ഗുരുതരമായ വീഴ്ചയാണ് ഇവരുടെ ഭാഗത്തു നിന്നുണ്ടായിട്ടുള്ളത്. അറ്റൻ്റെൻസ് രേഖപ്പെടുത്തിയശേഷം ഡ്യൂട്ടി സമയത്ത് സമരത്തിൽ പങ്കെടുക്കുവാൻ പോകുക, ഭരണഘടനാ ചുമതല വഹിയ്ക്കുന്ന ഗവർണ്ണർക്കെതിരെ ഡ്യൂട്ടി സമയത്ത് പരസ്യമായി പ്രകടനം നടത്തി മുദ്രാവാക്യങ്ങൾ മുഴക്കുക, രാഷ്ട്രീയ പാർട്ടികൾ സംഘടിപ്പിയ്ക്കുന്ന പരിപാടികളിൽ പങ്കെടുക്കുകയും, മറ്റുള്ളവരെ പങ്കെടുക്കുവാൻ പ്രേരിപ്പിയ്ക്കുകയും ചെയ്യുക എന്നിങ്ങനെ തികച്ചും സർവ്വീസ് ചട്ടങ്ങളുടെ ലംഘനമാണ് ഉദ്യോഗസ്ഥർ നടത്തിയിരിയ്ക്കുന്നത്.

 bjp

മറ്റുള്ള സർക്കാർ ഓഫീസുകളിൽ നിന്ന് വ്യത്യസ്ഥമാണ് സെക്രട്ടറിയേറ്റിൻ്റെ പ്രവർത്തന രീതി. സെക്രട്ടറിയേറ്റിൽ നിന്നിറങ്ങുന്ന പല ഉത്തരവുകളിലും ഗവർണ്ണർക്കു വേണ്ടി ഒപ്പിടുന്നത് ഉദ്യോഗസ്ഥരാണ്. ഗവർണ്ണർക്ക് വേണ്ടി ഒപ്പിടുന്ന ഉദ്യോഗസ്ഥർ തന്നെ ഗവർണ്ണറെ വെല്ലുവിളിയ്ക്കുന്ന മുദ്രാവാക്യം പരസ്യമായി മുഴക്കുന്നത് അക്ഷരാർത്ഥത്തിൽ നിയമവാഴ്ചയെ വെല്ലുവിളിയ്ക്കുന്നതാണ്. ഓഫീസ് അറ്റൻ്റെൻ്റ് മുതൽ സ്പെഷ്യൽ സെക്രട്ടറി വരെയുള്ളവർ വരെയുള്ളവർ രാജ്ഭവൻ മാർച്ചിന് നേതൃത്വം നല്കിയവരിൽപ്പെടുന്നു .

പ്രസ്തുത ഉദ്യോഗസ്ഥർക്കെതിരെ നടപടിയാവശ്യപ്പെട്ട് ബി ജെ പി ജില്ലാ പ്രസിഡൻ്റ് ചീഫ് സെക്രട്ടറിയ്ക്ക് ശനിയാഴ്ച പരാതിനല്കി. രാജ്ഭവൻ മാർച്ചിൽ പങ്കെടുക്കുവാൻ ഇടത്പക്ഷ ജീവനക്കാർ സ്വകാര്യബസിൽ സെക്രട്ടറിയേറ്റിന് മുന്നിൽ നിന്ന് പുറപ്പെടുന്നതിൻ്റെയും, രാജ്ഭവന് മുന്നിൽ മുദ്രാവാക്യം മുഴക്കുന്നതിന്റെയും ദൃശ്യങ്ങളും , ചിത്രങ്ങളും സഹിതമാണ് ബി ജെ പി പരാതി നല്ലിയത്. ഗവർണ്ണർക്കും ഈ രേഖകൾ ഈ രേഖകള്‍ കൈമാറുമെന്നും വിവി രാജേഷ് പറഞ്ഞു.

English summary
BJP wants action against the government employees who participated in the Raj Bhavan strike
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X