കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരു ഉന്നത ക്രിസ്ത്യന്‍ പുരോഹിതന് ബിജെപി ദേശീയത തലത്തില്‍ ഉന്നത പദവി നൽകും: പിവി അന്‍വര്‍

Google Oneindia Malayalam News

മലപ്പുറം: കേരളത്തിലെ ഇടത്‌-വലത്‌ മുന്നണികളുടെ വോട്ട്‌ ബാങ്കായ ക്രിസ്ത്യൻ സമൂഹത്തിനെ സംഘപരിവാർ തൊഴുത്തിൽ കൊണ്ട്‌ കെട്ടുന്നതിനുള്ള ചർച്ചകൾ നേരത്തെ തന്നെ ആരംഭിച്ചതാണെന്ന് പിവി അന്‍വര്‍ എംഎല്‍എ. മാസങ്ങൾക്ക്‌ മുൻപ്‌ തന്നെ ബി ജെ പി - ആർ എസ്‌ എസ്‌ കേന്ദ്ര നേതൃത്വം സംസ്ഥാനത്തെ ചില ഉന്നത ക്രിസ്ത്യൻ പുരോഹിതരുമായി ചർച്ച നടത്തിയിരുന്നു. പുതിയ വിവാദത്തിന്റെ മറവിൽ കൃസ്ത്യൻ ന്യൂനപക്ഷങ്ങൾക്ക്‌ പിന്തുണയുമായി സംഘപരിവാർ എന്ന ആട്ടിൻ തോലിട്ട ചെന്നായ രംഗത്തെത്തും, അല്ല എത്തിക്കഴിഞ്ഞെന്നും 'നാർക്കോട്ടിക്ക്‌ ജിഹാദ്‌, വിവാദത്തിന്റെ പിന്നാമ്പുറം'- എന്ന തലക്കെട്ടില്‍ എഴുതിയ കുറിപ്പില്‍ പിവി അന്‍വര്‍ പറയുന്നു.

ഹരിയാനയില്‍ ബിജെപിക്ക് കോണ്‍ഗ്രസിന്റെ ഷോക്ക് ട്രീറ്റ്മെന്റ്: മുതിര്‍ന്ന നേതാക്കള്‍ കോണ്‍ഗ്രസില്‍ഹരിയാനയില്‍ ബിജെപിക്ക് കോണ്‍ഗ്രസിന്റെ ഷോക്ക് ട്രീറ്റ്മെന്റ്: മുതിര്‍ന്ന നേതാക്കള്‍ കോണ്‍ഗ്രസില്‍

ക്രിസ്ത്യൻ സമൂഹത്തിന്റെ വിശ്വാസ്യത ഊട്ടിയുറപ്പിക്കാൻ മധ്യതിരുവിതാംകൂറിൽ നിന്നുള്ള ഒരു ഉന്നത പുരോഹിതനു (റിട്ടയേർഡ്‌) അവർ ഒരു ഉന്നത പദവിയും നൽകും. കേന്ദ്ര ന്യൂനപക്ഷ കമ്മീഷൻ ചെയർമാനായി അദ്ദേഹത്തെ സംഘപരിവാർ അവരോധിക്കും. അതിനുള്ള പച്ചക്കൊടി ആര്‍ എസ് എസ് ആസ്ഥാനമായ നാഗ്പൂരിൽ നിന്ന് നേരിട്ട്‌ തന്നെ എന്നേ ഉയർത്തപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അവകാശപ്പെടുന്നുണ്ട്.

pvanwar

സംഘപരിവാർ അവരുടെ കഴിവിന്റെ പരമാവധി കേരളത്തിൽ വർഗ്ഗീയത പരത്താൻ പയറ്റി നോക്കിയിട്ടുണ്ടെങ്കിലും അവർ ആഗ്രഹിച്ച റിസൾറ്റ്‌ ഇതുവരെയും ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞിട്ടില്ല എന്നത്‌ ഒരു യാഥാർത്ഥ്യമാണ്. ഭാരതത്തിലെ മിക്ക സംസ്ഥാനങ്ങളും അവരുടെ ചൊൽപ്പടിയിൽ എത്തിയെങ്കിലും അവർക്ക്‌ പിടികൊടുക്കാത്ത ഒരു തുരുത്തായി കേരളം ഇന്നും നിലനിൽക്കുന്നു. ആകെയുണ്ടായൊരുന്ന ഒരു അക്കൗണ്ടും പൂട്ടികെട്ടപ്പെട്ടു.

സംഘപരിവാർ അവരുടെ മുഴുവൻ ശക്തിയും ഉപയോഗിച്ച്‌ വർഗ്ഗീയത വളർത്താൻ ശ്രമിച്ചിട്ടും കേരളം കീഴടക്കാൻ കഴിയാതെ പോയതിന്റെ പിന്നിൽ പല കാരണങ്ങളുമുണ്ട്‌. ഇതിൽ ഏറ്റവും പ്രധാനം ഇടതുപക്ഷം മതനിരപേക്ഷത ഉയർത്തിപിടിച്ച്‌ സ്വീകരിച്ച ശക്തമായ നിലപാടുകളാണ്. ആ നിലപാടിന് കേരളത്തിലെ പൊതുസമൂഹം നൽകിയ അംഗീകാരമാണ് ഇടതുപക്ഷം നേടിയ കണ്ണഞ്ചിപ്പിക്കുന്ന വിജയം. ഭൂരിപക്ഷ വർഗ്ഗീയത ഉയർത്തി ഈ നാട്ടിൽ ഇനി തങ്ങൾക്ക്‌ നിലനിൽപ്പില്ലെന്ന് അവർ കൃത്യമായി മനസ്സിലാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

ഹരിത - എം എസ് എഫ് പ്രശ്നം കുട്ടികൾക്കിടയിലുണ്ടായ പ്രശ്നങ്ങൾ എന്ന നിലക്കാണ് പാര്‍ട്ടി കണ്ടത്: പികെ ഫിറോസ്ഹരിത - എം എസ് എഫ് പ്രശ്നം കുട്ടികൾക്കിടയിലുണ്ടായ പ്രശ്നങ്ങൾ എന്ന നിലക്കാണ് പാര്‍ട്ടി കണ്ടത്: പികെ ഫിറോസ്

അടുത്ത പടിയായി അവർ അവരുടെ തുറുപ്പുചീട്ട്‌ കഴിഞ്ഞ ദിവസങ്ങളിൽ കളത്തിലിറക്കിയിട്ടുണ്ട്‌. അതിനുള്ള ഉപകരണമായി ചില മതപുരോഹിതർ തന്നെ സ്വയം മാറിയത്‌ ദൗർഭാഗ്യകരമാണ്. കേരളത്തിന്റെ സാമൂഹിക അന്തരീക്ഷം പൊതുവേ സമാധാനപൂർണ്ണമാണ്. മുസ്ലീം - ക്രിസ്ത്യൻ സമൂഹത്തിനിടയിൽ ഇന്ന് വരെ കാര്യമായ ഒരു സ്പർദ്ധ വളർന്നുവന്നിട്ടുമില്ല. ഈ മർമ്മം നോക്കി കൃത്യമായി അടിക്കുകയെന്ന തന്ത്രമാണ് സംഘപരിവാർ നിർദ്ദേശപ്രകാരം ഇന്ന് നടപ്പിലായികൊണ്ടിരിക്കുന്നത്‌.അതിൽ ഒരു പരിധി വരെ അവർ വിജയം കണ്ടിട്ടുമുണ്ട്‌.

പാലാ ബിഷപ്പ്‌ ഹൗസിന്റെ മുന്നിൽ നടക്കുന്ന പ്രതിഷേധ പ്രകടനങ്ങളും ഐക്യദാർഢ്യ പ്രകടനങ്ങളും വിരൽ ചൂണ്ടുന്നത്‌ ഈ സാധ്യതയിലേക്കാണ്. കാര്യമറിയാത്ത പലരും രണ്ട്‌ ഭാഗങ്ങളിലുമായി അണിചേരുന്നു. നമ്മുടെ നാടിന്റെ സമാധാനാന്തരീക്ഷം കലുക്ഷിതമാക്കാനുള്ള ശ്രമങ്ങളിൽ അറിയാതെ ഭാഗമാക്കപ്പെടുന്നു.
നാർക്കോട്ടിക്ക്‌ വിവാദത്തിന്റെ മറവിൽ പക്ഷം പിടിച്ച്‌ രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള സംഘപരിവാർ ശ്രമം ഏവരും തിരിച്ചറിയണമെന്നും പിവി അന്‍വര്‍ എം എല്‍ എ കൂട്ടിച്ചേര്‍ത്തു.

എന്താ ചെയ്യ മഴ കണ്ടാല്‍ നനയ​ണം: പുത്തന്‍ ചിത്രങ്ങളുമായി നടി അമേയ മാത്യു

അതേസമയം, പാലാ ബിഷപ്പിന് പിന്തുണയുമായി ബിജെപി നേതാവ് കെ സുരേന്ദ്രന്‍ ഇന്ന് രംഗത്ത് എത്തിയിരുന്നു. ക്രൈസ്തവ സമൂഹത്തിന്റെ ഗുരുതരമായ ആശങ്കകൾ ചർച്ച ചെയ്യാതെ അതുന്നയിച്ച പാലാ ബിഷപ്പിനെ വളഞ്ഞിട്ട് ആക്രമിക്കുന്നത് നോക്കിനിൽക്കാനാകില്ലന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഇന്ന് കോട്ടയത്ത് നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ വ്യക്തമാക്കിയത്. ബിഷപ്പ് പറഞ്ഞത് സമൂഹം ചർച്ച ചെയ്യുകയാണ് വേണ്ടത്. ഭിന്നത സൃഷ്ടിക്കാൻ ശ്രമിക്കുന്നത് ബിഷപ്പിനെതിരെ രംഗത്തു വന്നവരാണെന്നും അദ്ദേഹം പറഞ്ഞു.

Recommended Video

cmsvideo
What is Covid's C.1.2 ? Why Covid's C.1.2 variant is worrying for India ? | Oneindia Malayalam

English summary
BJP will give a high status to Christian priest at the national level: PV Anvar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X