കൈയേറ്റ ഭൂമിയിലെ കുരിശുകള്‍; ഇളക്കി മാറ്റി വനം വകുപ്പ്, തീര്‍ഥാടനത്തിന് നിയന്ത്രണം!!

  • By: വിശ്വനാഥന്‍
Subscribe to Oneindia Malayalam

തിരുവനന്തപുരം: ബോണക്കാട് വനഭൂമി കൈയേറി സ്ഥാപിച്ച കുരിശുകള്‍ വനംവകുപ്പ് നീക്കുന്നു. 14 കുശിശുകളാണ് വനഭൂമിയില്‍ സ്ഥാപിച്ചതെന്നന് മീഡിയവണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതില്‍ മൂന്നെണ്ണം ഉദ്യോഗസ്ഥര്‍ നീക്കി.

21

ബാക്കിയുള്ളവ വരും ദിവസങ്ങളില്‍ എടുത്തുമാറ്റുമെന്നാണ് റിപ്പോര്‍ട്ട്. കുരിശുമല തീര്‍ഥാടനത്തിന്റെ പേരിലാണ് ബോണക്കാട് കറിച്ചട്ടിമലയില്‍ വ്യാപകമായി കുരിശുകള്‍ സ്ഥാപിച്ചത്.

14 കുരിശുകളും കോണ്‍ക്രീറ്റ് ചെയ്താണ് സ്ഥാപിച്ചിരുന്നത്. ഇവ മാറ്റണമെന്ന് വനംവകുപ്പ് സഭാ അധികാരികളോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നടപടിയുണ്ടായില്ല. തുടര്‍ന്നാണ് വനം വകുപ്പ് തന്നെ നേരിട്ട് രംഗത്തെത്തിയത്.

കുരിശുകള്‍ മാറ്റുന്നതിനെതിരേ വിശ്വാസികള്‍ രംഗത്തെത്തി. പോലീസിന്റെ സഹായമില്ലാതെയായിരുന്നു വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നടപടി. പ്രതിഷേധം കനത്തതോടെ കൂടുതല്‍ കുരിശുകള്‍ നീക്കാതെ ഉദ്യോഗസ്ഥര്‍ മടങ്ങി.

എന്നാല്‍ നടപടി നിര്‍ത്തിവയ്ക്കില്ലെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. കുരിശുമല തീര്‍ഥാടനത്തിന് അടുത്ത വര്‍ഷം മുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

English summary
Bonakkad forest land encroachment: Officials starts action,
Please Wait while comments are loading...