ബാബാ രാംദേവിന്‍റേയും യോഗി ആദിത്യനാഥിന്‍റെയും പുസ്തകങ്ങള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കി യുപി
ലഖ്നൗ: മുഖ്യമന്ത്രി യോഗി ആദിത്യനാഥും യോഗ ഗുരു ബാബാ രാംദേവും രചിച്ച പുസ്തകങ്ങൾ പാഠ്യപദ്ധതിയുടെ ഭാഗമാക്കി ഉത്തര്‍പ്രദേശ് സര്‍ക്കാര‍്. ബിരുദ വിദ്യാര്‍ത്ഥികളുടെ തത്ത്വശാസ്ത്ര പാഠ്യപദ്ധതിയിലാണ് ഇരുവരുടേയും രചനകള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്തൊട്ടാകെയുള്ള സർവകലാശാലകളിൽ പുതിയ ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതിനുള്ള സമിതിയുടെ ശുപാർശയെ തുടർന്നാണ്
ഇത്തരമൊരു നടപടി.
സംസ്ഥാന സർക്കാർ കീഴിലുള്ള മീററ്റിലെ ചൗധരി ചരൺ സിംഗ് യൂണിവേഴ്സിറ്റി (സിസിഎസ്‌യു) ഇതിനകം തന്നെ സിലബസിൽ പുസ്തകങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. രണ്ടാം സെമസ്റ്റർ ബിരുദ തത്വശാസ്ത്ര പാഠ്യപദ്ധതിയുടെ ഭാഗമായിയിട്ടാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ 'ഹത്യോഗ കാ സ്വരൂപ് വാ സാധ്‌ന', ബാബ രാംദേവിന്റെ 'യോഗ സാധന വാ യോഗ ചിക്കിത്സ രഹസ്യം' എന്നിവ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

സംസ്ഥാനങ്ങളിലുടനീളമുള്ള യൂണിവേഴ്സിറ്റികളിലെയും അവരുടെ അനുബന്ധ കോളേജുകളിലെയും ഫിലോസഫി വിദ്യാർത്ഥികളോടും രണ്ട് പുസ്തകങ്ങളും വായിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. "ഉയർന്ന സാഹിത്യമൂല്യം" കൂടി പരിഗണിച്ചാണ് ഈ രണ്ട് പുസ്തകങ്ങളും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയതെന്നാണ് സിലബസ് ഡെവലപ്‌മെന്റ് കമ്മിറ്റി അംഗത്തെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നത്.
ലക്ഷദ്വീപിന് ഐക്യദാർഢ്യം: രാജ്ഭവന് മുന്നില്‍ ഇടത് എംപിമാരുടെ പ്രതിഷേധം
"എല്ലാ പുസ്തകങ്ങളും ഉയർന്ന അക്കാദമിക്, സാഹിത്യമൂല്യങ്ങള്‍ ഉള്ളവയാണ്. ചിലത് വായനക്കായി നിർദ്ദേശിക്കപ്പെടുന്നവയും ചിലത് ക്രെഡിറ്റ് അധിഷ്ഠിത കോഴ്സിന്റെ ഭാഗവുമാണ്, "-ഒരു സിലബസ് ഡെവലപ്‌മെന്റ് കമ്മിറ്റി അംഗം പറയുന്നു. ദേശീയ വിദ്യാഭ്യാസ നയം 2020 അനുസരിച്ച് എല്ലാ സംസ്ഥാന സർവകലാശാലകൾക്കും കോളേജുകൾക്കുമായി ഒരു "പൊതു മിനിമം സിലബസ്" ഉണ്ടാക്കുന്നതിന് വേണ്ടി സംസ്ഥാന സർക്കാർ സമിതി രൂപീകരിച്ചിരുന്നു. സമിതിയുടെ ശുപാര്‍ശ പ്രകാരം കല, സാഹിത്യം, മാനവികത, ശാസ്ത്രം എന്നിവയുൾപ്പെടെ എല്ലാ വിഷയങ്ങൾക്കും പുതിയ സിലബസ് നിർദ്ദേശിച്ചിട്ടുണ്ട്.
കറുപ്പില്‍ തിളങ്ങി പരിനീതി ചോപ്ര: പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications