കടമെടുപ്പ് പരിധി; കേരളത്തിന്റെ ആവശ്യം സുപ്രീം കോടതി തള്ളി; പ്രധാന ഹര്‍ജി ഭരണഘടനാ ബെഞ്ചിന് വിട്ടു
ന്യൂഡല്‍ഹി: കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ട കേസില്‍ കേരളം നല്‍കിയ പ്രധാന ഹര്‍ജി സുപ്രീം കോടതിയുടെ അഞ്ചംഗ ഭരണഘടാ ബെഞ്ച് പരിഗണിക്കും. അതേസമയം കൂടുതല്‍ കടമെടുക്കാന്‍ സംസ്ഥാനത്തിന് അനുമതിയില്ല. നേരത്തെ കടമെടുപ്പ് പരിധിയില്‍ ഇളവ് നല്‍കുന്നതുമായി ബന്ധപ്പെട്ട് കേരളവും കേന്ദ്ര സര്‍ക്കാരും നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടിരുന്നു.
സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി ഭരണഘടനയുടെ 293ാം അനുച്ഛേദവുമായി ബന്ധപ്പെട്ടതാണ്. ഈ ഭാഗ്യം ഇതുവരെ കോടതിയില്‍ ചോദ്യംചെയ്യപ്പെട്ടിട്ടില്ല. അതുകൊണ്ടാണ് ഭരണഘടനാ ബെഞ്ചിന് വിടുന്നതെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, കെവി വിശ്വനാഥന്‍ എന്നിവരടങ്ങുന്ന സുപ്രീം കോടതിയുടെ രണ്ടംഗ ബെഞ്ച് വ്യക്തമാക്കി.

അതേസമയം കൂടുതല്‍ കടമെടുക്കാന്‍ കേരളത്തിന് നിലവില്‍ അനുവാദമില്ലെന്നും സുപ്രീം കോടതി പറഞ്ഞു. കേരളത്തിനെതിരെ ഗുരുതര പരാമര്‍ശങ്ങളും സുപ്രീം കോടതിയില്‍ നിന്നുണ്ടായി.
പതിനായിരം കോടിയില്‍ അധികം കമെടുക്കാനുള്ള അവകാശം ബോധ്യപ്പെടുത്താന്‍ സംസ്ഥാനത്തിനായില്ലെന്ന് സുപ്രീം കോടതി ഉത്തരവില്‍ പറയുന്നുണ്ട്. കേരളത്തിന് എതിരായ കേന്ദ്രവാദം ശരിയാണെന്നും സുപ്രീം കോടതി വ്യക്തമാക്കി. കേരളത്തിന്റെ കണക്കുകളില്‍ പൊരുത്തക്കേടുകളുണ്ടെന്നും കോടതി ചൂണ്ടിക്കാണിച്ചു.
അതേസമയം കൂടുതല്‍ കടമെടുക്കാന്‍ കേരളത്തിന് നിലവില്‍ അനുവാദമില്ലെന്നും സുപ്രീം കോടതി പറഞ്ഞു. തല്‍ക്കാലം കടമെടുപ്പിന് കേന്ദ്രത്തിന്റെ നിബന്ധന പാലിക്കണം. ഒരു വര്‍,ം അധികം കടം എടുത്താല്‍ അടുത്ത വര്‍ഷത്തില്‍ കേന്ദ്രത്തിന് തുക കുറയ്ക്കാന്‍ അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കി.
കേരളം കിഫ്ബി വഴിയെടുക്കുന്ന വായ്പ കടമെടുപ്പ് പരിധിയില്‍ വരണം, ധനകാര്യ കമ്മീഷന്‍ വായ്പാ പരിധി നിശ്ചയിക്കുന്ന രീതി ശരിയല്ല തുടങ്ങിയ കേന്ദ്രം ഉന്നയിക്കുന്ന വിഷയങ്ങളാണ് കേരളം സുപ്രീം കോടതിയില്‍ ചോദ്യംചെയ്ത് ഇടക്കാല ഹര്‍ജി നല്‍കിയിരിക്കുന്നത്. കിഫ്ബി വഴി എടുത്ത കടം പൊതു കടത്തില്‍ ഉള്‍പ്പെടുത്തിയ കേന്ദ്ര നടപടിയെയാണ് കേരളം ചോദ്യം ചെയ്തത്.
പതിനായിരം കോടി രൂപ കൂടി കടമെടുക്കാന്‍ അനുമതി നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം. കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതിനെതിരെ കേരളം നല്‍കിയ ഹര്‍ജി പരിഗണിക്കവേ 136000 കോടി രൂപ കടമെടുക്കാന്‍ അനുവദിക്കാമെന്ന് നേരത്തെ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇതുപോരെന്നാണ് കേരളം ഉന്നയിച്ചിരിക്കുന്നത്.
കര്‍ശന ഉപാധികളോടെ അയ്യായിരം കോടി രൂപയ്ക്ക് അനുമതി നല്‍കാമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നേരത്തെ കേരളം തള്ളിയിരുന്നു. അതേസമയം പൊതു കടത്തില്‍ എന്തൊക്കെ ഉള്‍പ്പെടുത്തണം എന്നതില്‍ അടക്കം അഞ്ചംഗ ബെഞ്ച് വാദം കേള്‍ക്കും. കോടതി വഴി കൂടുതല്‍ സഹായം ഇതിനകം ലഭിച്ചുവെന്നാണ് രണ്ടംഗ ബെഞ്ച് ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
പതിനാലാം ധനകാര്യ കമ്മീഷന്‍ ശുപാര്‍ശ കാലയളവില്‍ അനുവദിച്ച ചില തുകകള്‍ അധികമാണെന്ന് ചൂണ്ടിക്കാണിച്ചാണ് സംസ്ഥാനത്തിന് ഈ ധനകാര്യ കമ്മീഷന്‍ കാലയളവില്‍ 21000 കോടി വായ്പാ പരിധി വെട്ടിക്കുറച്ചത്. എന്നാല്‍ പെന്‍ഷന്‍ അടക്കം നല്‍കുന്നതിന് പതിനായിരം കോടി അടിയന്തരമായി അനുവദിക്കണമെന്നതായിരുന്നു ഇതിനെതിരായുള്ള കേരളത്തിന്റെ ആവശ്യം.












Click it and Unblock the Notifications