ഒടുവില്‍ അമേരിക്കന്‍ വിജയം: ജൂലിയൻ അസാൻജിനെ കൈമാറൊനൊരുങ്ങി ബ്രിട്ടണ്‍
ലണ്ടന്‍: വിക്കിലീക്‌സ് സ്ഥാപകൻ ജൂലിയൻ അസാൻജിനെ അമേരക്കയ്ക്ക് കൈമാറാനുള്ള നടപടികള്‍ ലണ്ടനില്‍ പുരോഗമിക്കുന്നു. ജൂലിയൻ അസാൻജിനെ കൈമാറുന്നതുമായി ബന്ധപ്പെട്ട യു എസിന്‍റെ അപ്പീൽ ബ്രിട്ടണ്‍ കോടതി കഴിഞ്ഞ ദിവസം അംഗീകരിച്ചു. അഫ്ഗാൻ, ഇറാഖ് യുദ്ധങ്ങൾ സംബന്ധിച്ച രഹസ്യരേഖകൾ ചോർത്തിയതിന് വിചാരണ ചെയ്യുന്നതിനായി അസാന്‍ജിനെ കൈമാറണമെന്നായിരുന്നു അമേരിക്ക ആവശ്യപ്പെട്ടത്.
അമേരിക്കയുടെ ആവശ്യം ബ്രിട്ടീഷ് സർക്കാർ നേരത്തെ അംഗീകരിച്ചിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസത്തെ കോടതി വിധി കോടതി വന്നതോടെ അസാൻജിനെ വിചാരണക്കായി രാജ്യത്തെത്തിക്കാനുള്ള അമേരിക്കയുടെ വർഷങ്ങളായുള്ള ശ്രമങ്ങളാണ് വിജയം കാണാന്‍ പോവുന്നത്.

നയതന്ത്ര രേഖകൾ ചോർത്തിയതുമായി ബന്ധപ്പെട്ട് ചാരവൃത്തി ആരോപിച്ച് അമേരിക്ക സമർപ്പിച്ച അപ്പീൽ നേരത്തെ കീഴ്കോടതി തള്ളിയിരുന്നു. ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടായിരുന്നു അപ്പീല്‍ കോടതി തള്ളിയത്. എന്നാല്‍ അമേരിക്ക അസാന്‍ജിനെ വിട്ടുകിട്ടാനുള്ള ശ്രമങ്ങളുമായി മേല്‍ക്കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ ഇതനുവദിക്കരുതെന്ന് കാണിച്ച് ജൂലിയൻ അസാൻജ് ലണ്ടൻ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്.
പളനിയില്‍ നിന്നുള്ള ചിത്രങ്ങളുമായി നിമിഷ സജയന്‍: ഏറ്റെടുത്ത് ആരാധകർ

അമേരിക്കയ്ക്ക് അനുകൂലമായ ഉത്തവ് ലഭിച്ചെങ്കിലും കോടതി വിധിക്കെതിരെ അസാൻജിന്റെ അഭിഭാഷകർക്ക് അപ്പീൽ പോകാൻ സാധിക്കുമെന്നാണ് റിപ്പോർട്ടുകള്‍ വ്യക്തമാക്കുന്നത്. ചീഫ് ജസ്റ്റിസ് ബർനെറ്റ്, ജസ്റ്റിസ് ഹോൾറോയ് എന്നിവരാണ് അന്താരാഷ്ട്ര തലത്തില്‍ തന്നെ നിർണ്ണായകമായ ഉത്തരവ് പുറപ്പെടുവിച്ചത്. അതിനിടെ അസാൻജെയുടെ പ്രതിശ്രുത വധുവായ സ്റ്റെല്ല മോറിസ് കോടതി ഉത്തരവിനെ വിമർശിച്ച് രംഗത്ത് വന്നിട്ടുണ്ട്. നീതിയിൽ ഗുരുതരമായ പിഴവ് സംഭവിച്ചുവെന്നാണായിരുന്നു സ്റ്റെല്ലയുടെ പ്രതികരണം.

അഫ്ഗാനിസ്ഥാൻ, ഇറാഖ് യുദ്ധങ്ങളുമായി ബന്ധപ്പെട്ട അമേരിക്കയുടെ പ്രതിരോധ രഹസ്യ രേഖകൾ വിക്കി ലീക്സിലൂടെ പ്രസിദ്ധീകരിച്ചതിനെ തുടർന്നായിരുന്നു അസാൻജിനെതിരെ യുഎസ് ഭരണകൂടം കേസെടുത്തത്. അമേരിക്കൻ സൈനികർ സാധാരണക്കാരെ കൊല്ലുന്ന ദൃശ്യങ്ങൾ വിക്കിലീക്സ് പുറത്തു വിട്ടതും രാജ്യന്തര തലത്തില്‍ വലിയ ചർച്ചാ വിഷയമാവുകുയം ചെയ്തിരുന്നു.

ലൈംഗിക പീഡന പരാതിയില്‍ സ്വീഡനും അസാന്‍ജിനെതിരെ കേസെടുത്തിട്ടുണ്ട്. എന്നാൽ കേസിനു പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളാണെന്നും അമേരിക്കയുടെ നീക്കമാണെന്നുമാണ് അസാൻജ് അതിനോട് പ്രതികരിച്ചത്.
ഈ കേസില്‍ ചോദ്യം ചെയ്യുന്നതിന് സ്വീഡന് കൈമാറുന്നത് ഒഴിവാക്കാന്‍ 2012 ലായിരുന്നു ബ്രിട്ടനിലെ എക്വഡോർ എംബസിയില്‍ അസാന്‍ജ് അഭയം തേടിയത്. രാഷ്ട്രീയ അഭയാർത്ഥി എന്ന നിലയില്‍ ഇക്വഡോർ സംരക്ഷണം നല്‍കി പോരുകയായിരുന്നു. എഴുവർഷത്തോളമായി അദ്ദേഹം അവിടെ കഴിഞ്ഞു.
കൂടുതല്‍ വായനക്ക് ക്ലിക്ക് ചെയ്യൂ:ഒട്ടകങ്ങളുടെ മൂക്ക് വലിച്ച് നീട്ടി, ബോട്ടോക്സ് കുത്തിവെച്ചു: തട്ടിപ്പിനെതിരെ നടപടി സ്വീകരിച്ച് സൗദി

ഇതിനിടെ സർക്കാറിന്‍റെ നടപടികളിൽ ഇടപെട്ടെന്നാരോപിച്ച് ഇക്വഡോർ രാഷ്ട്രീയ അഭയം നിഷേധിച്ചു. എംബസിയില്‍ നിന്നും പുറത്തിറങിയ ഉടനെ അസാന്‍ജിനെ ബ്രിട്ടണ്‍ പിടുകുടുകയായിരുന്നു. പിന്നീട് ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചതിന് ബ്രിട്ടീഷ് ജയിലിലേക്ക് മാറ്റുകയും ചെയ്തു. 2006 ലായി ജൂലിയന്‍ അസാന്‍ജ് വിക്കിലീക്ക്സ് എന്ന മാധ്യമസ്ഥാപനം ആരംഭിച്ചത്. നിലവില്‍ യു.എസ്, ആസ്‌ട്രേലിയ, ചൈന തുടങ്ങി ഒട്ടനവധി രാജ്യങ്ങൾ വിക്കിലീക്സിനെ നിരോധിക്കുകയോ നിയന്ത്രണങ്ങൾ ഏർപെടുത്തുകയോ ചെയ്തിട്ടുണ്ട്.
പാർവതിയും ശോഭനയും മുതല്‍ നദിയ മൊയ്തുവരെ: താരംസംഗമ വേദിയായി റഹ്മാന്റെ മകളുടെ വിവാഹം












Click it and Unblock the Notifications