ആവേശമായി കൊട്ടിക്കലാശം; ചേലക്കരയിലും വയനാട്ടിലും പരസ്യപ്രചാരണം അവസാനിച്ചു
കല്‍പ്പറ്റ: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വയനാട്ടിലും ചേലക്കരയിലും പ്രചാരണ അങ്കത്തിന് കൊടിയിറങ്ങി. ഇനിയുള്ള ഒരു ദിവസം നിശബ്ദ പ്രചാരണമാണ് നടക്കുക. പതിമൂന്നിനാണ് വയനാട്ടില്‍ വോട്ടര്‍മാര്‍ ബൂത്തിലെത്തുക. പാലക്കാട് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത് നവംബര്‍ ഇരുപതിനാണ്. 23നാണ് വോട്ടെണ്ണല്‍.
അതേസമയം രണ്ടിടത്തും സ്ഥാനാര്‍ത്ഥികളും ആയിരക്കണക്കിന് പ്രവര്‍ത്തകരും അടക്കം വന്‍ ജനാവലി തന്നെ കലാശക്കൊട്ടിനുണ്ടായിരുന്നു. ഇടയ്ക്ക് മഴ പെയ്തുവെങ്കിലും പ്രവര്‍ത്തകരുടെ ആവേശത്തെ ചോര്‍ത്താനായില്ല. തിരുവമ്പാടിയില്‍ പ്രവര്‍ത്തകര്‍ക്ക് ആവേശമായി പ്രിയങ്ക ഗാന്ധിയുടെ റോഡ് ഷോയില്‍ രാഹുല്‍ ഗാന്ധിയുമെത്തി. ഇത് പ്രവര്‍ത്തകര്‍ക്ക് വലിയ ആവേശമായി.

വയനാട്ടിലേക്ക് വേഗത്തില്‍ തന്നെ തിരിച്ചുവരുമെന്നായിരുന്നു പ്രിയങ്ക ഗാന്ധി മലയാളത്തില്‍ പറഞ്ഞത്. കരഘോഷങ്ങളോടെയാണ് പ്രവര്‍ത്തകര്‍ ഈ വാക്കുകളെ സ്വീകരിച്ചത്. ചിലയിടങ്ങളില്‍ സംഘര്‍ഷമുണ്ടായിട്ടുണ്ട്. വണ്ടൂരില്‍ പോലീസും യുഡിഎഫും തമ്മില്‍ സംഘര്‍ഷമുണ്ടായി. തിരുവമ്പാടിയിലും സംഘര്‍ഷമുണ്ടായി.
എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ നേരിയ തോതിലാണ് സംഘര്‍ഷമുണ്ടായി. ചേലക്കരയില്‍ എല്‍ഡിഎഫ് കൊട്ടിക്കലാശത്തിനിടയിലും നേരിയ സംഘര്‍ഷമുണ്ടായി. ബിജെപിയുടെ പ്രചാരണ വണ്ടി പാര്‍ക്ക് ചെയ്തതിനെ ചൊല്ലിയായിരുന്നു ബഹളം. പോലീസ് എത്തിയാണ് പ്രവര്‍ത്തകരെ പിടിച്ച് മാറ്റിയത്.
കല്‍പ്പറ്റയില്‍ കൂറ്റന്‍ ശക്തിപ്രകടനത്തോടെയായിരുന്നു ഇടതുസ്ഥാനാര്‍ത്ഥി സത്യന്‍ മൊകേരിയുടെ പ്രചാരണ സമാപനം. ബത്തേരിയില്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥി ക്രെയിനില്‍ കയറി പ്രവര്‍ത്തകരെ പുഷ്പ വൃഷ്ടി നടത്തി. ചേലക്കരയില്‍ ഇടതുസ്ഥാനാര്‍ത്ഥി യുആര്‍ പ്രദീപിനൊപ്പം കെ രാധാകൃഷ്ണന്‍ എംപിയും സജീവ സാന്നിധ്യമായി ഉണ്ടായിരുന്നു.
അതേസമയം ചേലക്കരയില്‍ രമ്യ ഹരിദാസിന്റെ പ്രചാരണത്തിന് പാലക്കാട്ടെ സ്ഥാനാര്‍ത്തി രാഹുല്‍ മാങ്കൂട്ടത്തില്‍ എത്തിയത് പ്രവര്‍ത്തകര്‍ക്ക് ഇരട്ടി ആവേശമാണ് നല്‍കിയത്. ബത്തേരിയില്‍ രാവിലെ യുഡിഎഫ് കലാശക്കൊട്ട് നടത്തിയിരുന്നു.
മണ്ഡലത്തില്‍ വികസനം നടത്താന്‍ ആഗ്രഹിക്കുന്നയാള്‍ എംപിയായി വരണമെന്നാണ് ജനം ആഗ്രഹിക്കുന്നതെന്നും വോട്ടെടുപ്പില്‍ അത് പ്രതിഫലിക്കുമെന്നും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സത്യന്‍ മൊകേരി പറഞ്ഞു. വയനാട്ടില്‍ ചരിത്രം കുറിക്കുമെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി നവ്യ ഹരിദാസ് പറഞ്ഞു. നവ്യയുടെയും സത്യന്‍ മൊകേരിയുടെയും പ്രചാരണവും അവസാന മണിക്കൂറുകളിലുണ്ടായി.
നവ്യ ഹരിദാസ് ക്രെയിനില്‍കയറിയാണ് പ്രചാരണം അവസാനിപ്പിച്ചത്. ചേലക്കരയില്‍ ബിജെപി സ്ഥാനാര്‍ത്ഥി കെ ബാലകൃഷ്ണനൊപ്പം ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും കലാശക്കൊട്ടിനെത്തിയിരുന്നു. രമ്യയുടെ കൊട്ടിക്കലാശത്തില്‍ ചാണ്ടി ഉമ്മനും, വികെ ശ്രീകണ്ഠനും പങ്കെടുത്തു. വൈകീട്ട് ചേലക്കര ടൗണിലാണ് മൂന്ന് സ്ഥാനാര്‍ത്ഥികളും പങ്കെടുത്തുള്ള കൊട്ടിക്കലാശം നടന്നത്. പ്രചാരണവും മണ്ഡലത്തില്‍ അതിശക്തമായിരുന്നു. മുന്നണികള്‍ രണ്ടിടത്തും വിജയപ്രതീക്ഷയിലാണ്.












Click it and Unblock the Notifications