സ്വന്തം റിസ്കിൽ മൂന്നാം ഡോസ് വേണ്ട: കൊവിഷീൽഡിൽ നിലപാട് വ്യക്തമാക്കി കേന്ദ്രം, വാക്സിൻ ക്ഷാമമില്ലെന്നും
കൊച്ചി: രണ്ട് ഡോസ് കൊവിഡ് വാക്സിൻ സ്വീകരിച്ചവർക്ക് വീണ്ടും വാക്സിൻ നൽകാൻ വ്യവസ്ഥയില്ലെന്ന് കേന്ദ്രസർക്കാർ. വിദേശത്ത് പോകുന്നതിന് വേണ്ടി മൂന്നാം ഡോസായി കൊവിഷീൽഡ് വാക്സിൻ സ്വീകരിക്കാൻ അനുമതി തേടിക്കൊണ്ടുള്ള ഹർജിയിലാണ് കേന്ദ്രസർക്കാർ ഹൈക്കോടതിയിൽ നിലപാട് വ്യക്തമാക്കിയിട്ടുള്ളത്. വ്യക്തിയുടെ സ്വന്തം റിസ്കിൽ മൂന്നാമത്തെ ഡോസ് വാക്സിൻ സ്വീകരിക്കുകയെന്ന വാക്സിൻ നിർദേശത്തെയും കേന്ദ്രസർക്കാർ കോടതിയിൽ എതിർത്തിയിട്ടുണ്ട്.
ജോലിയുടെ ആവശ്യാർത്ഥം സൌദി അറേബ്യയിലേക്ക് പോകുന്നതിന് വേണ്ടി കണ്ണൂർ സ്വദേശിയാണ് കേരള ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്. ഇന്ത്യയിൽ നിന്ന് രണ്ട് ഡോസ് കോവാക്സിൻ സ്വീകരിച്ചതോടെ സൌദിയിലേക്ക് കോവാക്സിൻ സ്വീകരിച്ചതോടെ മടങ്ങിപ്പോകാൻ കഴിഞ്ഞിരുന്നില്ല. ഇതോടെയാണ് സൌദിയുടെ അംഗീകാരമുള്ള കോവിഷീൽഡ് വാക്സിൻ മൂന്നാമത്തെ ഡോസായി സ്വീകരിക്കാൻ അനുമതി തേടുന്നത്.

നിലവലിൽ രണ്ട് ഡോസ് കോവാക്സിൻ സ്വീകരിച്ചവർക്ക് മൂന്നാമത്തെ ഡോസ് സ്വീകരിക്കാൻ വ്യവസ്ഥയില്ലെന്നും കൂടുതൽ ഡോസ് വാക്സിൻ നൽകുന്നതുമായി ബന്ധപ്പെട്ട് വിശദമായ പരീക്ഷണങ്ങൾ നടത്തണമെന്നും കേന്ദ്രം വ്യക്തമാക്കി. ഈ പഠനങ്ങൾ പൂർത്തിയാകുന്നത് വരെയും ഹർജിക്കാരൻ കാത്തിരിക്കേണ്ടതുണ്ടെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. മൂന്നാം ഡോസുമായി ബന്ധപ്പെട്ട ബന്ധപ്പെട്ട പരീക്ഷണങ്ങൾ പൂർത്തിയാക്കുന്നതിന് മാസങ്ങൾ തന്നെ ആവശ്യമായി വരികയും ചെയ്യും.
ഒരു രക്ഷയുമില്ലെന്ന് ആരാധകർ.. മഡോണ സെബാസ്റ്റ്യന്റെ പുതിയ ലുക്ക് വൈറൽ
അതേ സമയം കോവാക്സിൻ അംഗീകരിക്കുന്നതിന് ഭാരത് ബയോടെക് ലോകാരോഗ്യ സംഘടനയെ സമീപിച്ചിട്ടുണ്ടെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. രണ്ട് ഡോസ് കോവാക്സിൻ സ്വീകരിച്ച ഹർജിക്കാരന് ഒരു കൊവിഷീൽഡിന്റെ ഒരു ഡോസ് സ്വീകരിച്ചു എന്നതുകൊണ്ട് മാത്രം സൌദിയിലേക്ക് തിരിച്ചുപോകാനോ ജോലിയിൽ പ്രവേശിക്കാനോ കഴിയില്ലെന്നും കേന്ദ്രം ചൂണ്ടിക്കാണിച്ചു. കൊവിഷീൽഡ് വാക്സിന്റെ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റാണ് സൌദിയിലേക്ക് പോകുന്നതിന് വേണ്ടി ഹാജരാക്കേണ്ടത്. ഇക്കാര്യം അനുവദിച്ചാൽ നാല് ഡോസ് വാക്സിൻ സ്വീകരിക്കുന്ന സാഹചര്യം ഉണ്ടാകും.
ഹർജിക്കാരന്റെ സ്വന്തം ഉത്തരവാദിത്തത്തിൽ അധികഡോസ് വാക്സിൻ നൽകിക്കൂടെ എന്ന നിർദേശത്തെ കേന്ദ്രം എതിർത്തിട്ടുണ്ട്. കൊവിഡ് വാക്സിന്റെ അധിക ഡോസ് സ്വീകരിക്കുന്നത് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കാൻ സാധ്യതയുണ്ടെന്നും കേന്ദ്രം ചൂണ്ടിക്കാണിച്ചിരുന്നു. കൊവിഷീൽഡ് വാക്സിൻ സ്വീകരിക്കാത്ത പക്ഷം ജോലി നഷ്ടപ്പെടുമെന്ന സാഹചര്യമാണെന്നും കോടതി നിരീക്ഷിച്ചു. ഇതേ കേസ് അടുത്ത ആഴ്ച വീണ്ടും പരിഗണിക്കും.
അതേ സമയം രാജ്യത്ത് കോവിഡ് വാക്സിന് ക്ഷാമമില്ലെന്നും കേന്ദ്രം ഹൈക്കോടതിയില്‍ അറിയിച്ചിട്ടുണ്ട്. കോവിഡ് രണ്ടാം ഡോസ് വാക്സിനെടുക്കുന്നതിനുള്ള ഇടവേള 84 ദിവസമാക്കിയത് ഫലപ്രാപ്തിക്ക് വേണ്ടിയെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. 84 ദിവസത്തിനു മുമ്പ് രണ്ടാം ഡോസ് വാക്സിനെടുക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കിറ്റെക്സ് സമർപ്പിച്ച ഹർജി പരിഗണിക്കുമ്പോഴാണ് ഹൈക്കോടതി കേന്ദ്രത്തോട് വിശദീകരണം തേടിയത്. വാക്സിൻ ലഭ്യമാകാത്തതാണോ ഇത്രയും ദിവസത്തെ ഇടവേള നിശ്ചയിക്കാന്‍ കാരണമെന്നായിരുന്നു ഹൈക്കോടതി ഉന്നയിച്ച ചോദ്യം. ഇതിനു മറുപടിയായാണ് കേന്ദ്ര സർക്കാരിന്‍റെ സത്യവാങ്മൂലം സമർപ്പിച്ചത്.












Click it and Unblock the Notifications