ദാമ്പത്യം തകർത്തതിലുള്ള പക... അതിന് കുറ്റപത്രത്തിൽ 8 കാരണങ്ങൾ; കുറ്റപത്രത്തിൽ പോലീസിന്റെ പറ്റിപ്പ്!!

 • Posted By: Desk
Subscribe to Oneindia Malayalam
cmsvideo
  ദിലീപിന് നടിയോട് വൈരാഗ്യം തോന്നാന്‍ എട്ട് കാരണങ്ങള്‍ | Oneindia Malayalam

  കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പോലീസ് അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ച് കഴിഞ്ഞു. കുറ്റപത്രത്തിലെ വിശദാംശങ്ങള്‍ പുറത്ത് വന്നുകൊണ്ടിരിക്കുന്നതേയുള്ളൂ.

  കുറ്റപത്രം സമർപ്പിച്ചു: ദിലീപ് എട്ടാം പ്രതി... കൂട്ടബലാത്സംഗവും ക്രിമിനൽ ഗൂഢാലോചനയും; ദിലീപ് പെട്ടു?

  നടിയെ ആക്രമിക്കാന്‍ ഉള്ള കാരണം വ്യക്തിപരമായ വൈരാഗ്യം ആണ് എന്നാണ് പോലീസ് കുറ്റപത്രത്തില്‍ പറയുന്നത്. മഞ്ജു വാര്യരുമായുള്ള ദാമ്പത്യം തകര്‍ത്തത് നടി ആണെന്ന് ദിലീപ് വിശ്വസിച്ചു എന്നാണ് ആരോപണം.

  ദിലീപിന്റെ വിധി: കൂട്ട ബലാത്സംഗം അടക്കം 17 വകുപ്പുകൾ, സാക്ഷികളായി അമ്പത് സിനിമാക്കാര്‍... എന്താകും?

  ഇത്തരം ഒരു പക ഉണ്ടാകാനുള്ള എട്ട് കാരണങ്ങള്‍ പോലീസ് കുറ്റപത്രത്തില്‍ വിശദീകരിക്കുന്നുണ്ട് എന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. അതുകൊണ്ട് തന്നെ മഞ്ജു വാര്യര്‍ മുഖ്യ സാക്ഷിയാകുന്നത് ദിലീപിന് വലിയ വെല്ലുവിളി ആകും എന്ന് ഉറപ്പാണ്.

  അയ്യായിരം പേജുള്ള കുറ്റപത്രം ആണ് പോലീസ് തയ്യാറാക്കിയത് എന്നായിരുന്നു ആദ്യം പുറത്ത് വന്ന വിവരം. എന്നാല്‍ അതും സത്യമല്ലെന്നാണ് ഇപ്പോള്‍ കിട്ടുന്ന വിവരം.

  ആദ്യം പറഞ്ഞത് തന്നെ

  ആദ്യം പറഞ്ഞത് തന്നെ

  മുന്‍ വൈരാഗ്യം ആണ് നടിയെ ആക്രമിക്കാനുള്ള ഗൂഢാലോചനയ്ക്ക് പിറകില്‍ എന്നായിരുന്നു പോലീസ് ആദ്യം മുതലേ പറയുന്നത്. ഇപ്പോള്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലും അക്കാര്യം തന്നെ ആണ് പറയുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഇത് തെളിയിക്കാന്‍ ഉതകുന്ന വിവരങ്ങളും കുറ്റപത്രത്തില്‍ ഉണ്ട് എന്നാണ് പറയപ്പെടുന്നത്.

  ദാമ്പത്യം തകര്‍ത്തത്

  ദാമ്പത്യം തകര്‍ത്തത്

  ആദ്യ ഭാര്യയുമായുള്ള ദാമ്പത്യം തകര്‍ന്നതിന് കാരണക്കാരി നടി ആണെന്ന് ദിലീപ് വിശ്വസിച്ചു എന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ഇതിനോടുള്ള പ്രതികാരമായിട്ടാണത്രെ നടി ആക്രമിക്കാന്‍ ക്വട്ടേഷന്‍ കൊടുത്തത്. എന്നാല്‍ ഇത് കോടതിയില്‍ തെളിയിക്കാന്‍ പോലീസിന് എത്രത്തോളം കഴിയും എന്ന ചോദ്യം ബാക്കിയാണ്.

  എട്ട് കാരണങ്ങള്‍

  എട്ട് കാരണങ്ങള്‍

  ദിലീപിന് നടിയോട് വൈരാഗ്യം തോന്നാനുള്ള എട്ട് കാരണങ്ങള്‍ കുറ്റപത്രത്തില്‍ അക്കമിട്ട് പറയുന്നുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്. തന്നെ മലയാള സിനിമയില്‍ നിന്ന് വിലക്കിയതിന് പിന്നില്‍ പ്രമുഖ നടന്‍ ആണെന്ന് മുമ്പ് നടി തന്നെ വെളിപ്പെടുത്തിയിരുന്നു. ഇതെല്ലാം ഈ കാരണങ്ങളില്‍ ഉള്‍പ്പെടുന്നുണ്ടോ എന്നതില്‍ വ്യക്തതയില്ല.

  വെറുതേയല്ല മഞ്ജു വാര്യര്‍

  വെറുതേയല്ല മഞ്ജു വാര്യര്‍

  കേസില്‍ മഞ്ജു വാര്യരെ പ്രധാന സാക്ഷിയതിന് പിന്നിലും പോലീസിന് വ്യക്തമായ ലക്ഷ്യങ്ങളുണ്ട്. വിവാഹ ബന്ധം തകര്‍ത്തതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നില്‍ എങ്കില്‍, അത് സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ നല്‍കാന്‍ മഞ്ജു വാര്യര്‍ക്ക് സാധിച്ചേക്കും. സാക്ഷിയാകാനില്ലെന്നായിരുന്നു ആദ്യ ഘട്ടത്തില്‍ മഞ്ജു വാര്യര്‍ പറഞ്ഞിരുന്നത്.

  നടിയും ദിലീപും തമ്മില്‍

  നടിയും ദിലീപും തമ്മില്‍

  ആക്രമിക്കപ്പെട്ട നടിയും ദിലീപും തമ്മില്‍ ആദ്യകാലത്ത് അടുത്ത ബന്ധമായിരുന്നു ഉണ്ടായിരുന്നത്. ദിലീപിന്റെ ഒരുപാട് സിനിമകളില്‍ നായികയായി നടി അഭിനയിച്ചിട്ടും ഉണ്ട്. എന്നാല്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയതിന് ശേഷം രണ്ട് പേരും തമ്മില്‍ പലയിടത്ത് വച്ചും വാക്കുതര്‍ക്കങ്ങള്‍ ഉണ്ടായിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതിന് സാക്ഷ്യം വഹിച്ചവരും സാക്ഷിപ്പട്ടികയില്‍ ഉണ്ട് എന്നാണ് റിപ്പോര്‍ട്ട്.

  ഗൂഢാലോചന നടത്തിയത്

  ഗൂഢാലോചന നടത്തിയത്

  കുറ്റപത്രത്തില്‍ ക്രിമിനല്‍ ഗൂഢാലോചനയെ കുറിച്ചും വിവരങ്ങള്‍ ഉണ്ട്. ഈ കേസില്‍ ദിലീപും പള്‍സര്‍ സുനിയും മാത്രമാണ് പ്രതികള്‍. ക്രിമിനല്‍ ഗൂഢാലോചന തെളിയിക്കുക എന്നതായിരിക്കും പ്രോസിക്യൂഷന്‍ നേരിടേണ്ടി വരുന്ന ഏറ്റും വലിയ വെല്ലുവിളി.

  അതും പറ്റിച്ചു!!!

  അതും പറ്റിച്ചു!!!

  അയ്യായിരം പേജുള്ള കുറ്റപത്രമാണ് പോലീസ് തയ്യാറാക്കിയത് എന്നായിരുന്നു മലയാള മനോരമ അടക്കമുള്ള മുഖ്യധാര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. എന്നാല്‍ അത്രയധികം പേജുകള്‍ ഒന്നും കുറ്റപത്രത്തില്‍ ഇല്ല എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന വിവരം. ആകെ 1,452 പേജുകളാണത്രെ കുറ്റപത്രത്തില്‍ ഉള്ളത്.

  മഞ്ജു മൊഴിമാറ്റുമോ?

  മഞ്ജു മൊഴിമാറ്റുമോ?

  കേസിലെ പ്രധാന സാക്ഷിയാണ് മഞ്ജു വാര്യര്‍. അങ്ങനെയുള്ള മഞ്ജു വാര്യര്‍ മൊഴിമാറ്റിപ്പറയുമോ എന്ന രീതിയില്‍ പോലും ഇപ്പോള്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. സംവിധായകനായ ബൈജു കൊട്ടാരക്കര തന്നെ ഇത്തരം ഒരു സംശയം ഉന്നയിച്ചുകഴിഞ്ഞു.

  വിശ്വസിക്കാന്‍ ആകാത്ത കാര്യങ്ങള്‍

  വിശ്വസിക്കാന്‍ ആകാത്ത കാര്യങ്ങള്‍

  ദാമ്പത്യ ബന്ധം തകര്‍ന്നതിലുള്ള വൈരാഗ്യത്തിലാണ് ദിലീപ് നടിയെ ആക്രമിക്കാന്‍ ക്വട്ടേഷന്‍ കൊടുത്തത് എന്നത് അത്രത്തോളം വിശ്വസനീയം അല്ലെന്നും ഒരു പക്ഷം വാദിക്കുന്നുണ്ട്. അങ്ങനെ വൈരാഗ്യം തോന്നിയാല്‍ തന്നേയും, അതിനോട് ഇത്തരത്തില്‍ ഒരു പ്രതികാരം ചെയ്യാന്‍ ആരെങ്കിലും മുതിരുമോ എന്ന ചോദ്യവും ഉയര്‍ത്തുന്നുണ്ട് ചിലര്‍.

  റേപ്പ് ക്വട്ടേഷന്‍

  റേപ്പ് ക്വട്ടേഷന്‍

  നടി ആക്രമിക്കപ്പെട്ട സംഭവത്തെ ചരിത്രത്തിലെ തന്നെ ആദ്യത്തെ റേപ്പ് ക്വട്ടേഷന്‍ എന്നാണ് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍ വിശേഷിപ്പിച്ചത്. ദിലീപിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് ഹൈക്കോടതി വിലയിരുത്തുകയും ചെയ്തിരുന്നു. ഇനി വിചാരണ വേളയില്‍ എന്തെല്ലാം ആയിരിക്കും സംഭവിക്കുക?

  English summary
  Charge Sheet against Dileep: 8 Reasons for Dileep's revenge- Report

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്