ചെറുവണ്ണൂര്‍ മേല്‍പ്പാലം നിർമ്മാണം ഫെബ്രുവരിയോടെ പൂര്‍ത്തിയാകുമോ? നിർദേശവുമായി മന്ത്രി റിയാസ്
ചെറുവണ്ണൂര്‍ മേല്‍പ്പാലത്തിന്റെ നിര്‍മാണ പ്രവൃത്തികള്‍ അടിയന്തര പ്രാധാന്യം നല്കി ഫെബ്രുവരിയോടെ പൂര്‍ത്തിയാക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍ദേശം നല്കി. ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മേല്‍പ്പാലം പ്രവൃത്തി അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ജില്ലയിലെ പ്രധാന വികസന പദ്ധതികളിലൊന്നാണ് ചെറുവണ്ണൂര്‍ മേല്‍പ്പാലം. ഒരു നാടിന്റെ ദീര്‍ഘകാല സ്വപ്നം കൂടിയായ മേല്‍പ്പാലം, എല്ലാ വകുപ്പുകളും കാര്യക്ഷമമായി പ്രവര്‍ത്തിച്ച് പൊതുജനങ്ങള്‍ക്ക് നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കണം. കെ.എസ്.ഇ.ബി, വാട്ടര്‍ അതോറിറ്റി തുടങ്ങിയ വകുപ്പുകളുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്നങ്ങള്‍ ഉള്‍പ്പെടെ പരിഹരിച്ച് നിര്‍മാണം പൂര്‍ത്തീകരിക്കാനും മന്ത്രി നിര്‍ദേശിച്ചു.

നിര്‍മാണ വസ്തുക്കളുടെ ലഭ്യതക്കുറവ് പരിഹരിച്ച് എത്രയും വേഗം പണി പൂര്‍ത്തീകരിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു. യോഗത്തില്‍ പൊതുമരാമത്ത്, വാട്ടര്‍ അതോറിറ്റി, കെ.എസ്.ഇ.ബി എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, യു.എല്‍.സി.സി.എസ് ചെയര്മാന് രമേശന് പാലേരി തുടങ്ങിയവര്‍ സംബന്ധിച്ചു.
മാനാഞ്ചിറ സ്ക്വയറിൽ മ്യൂസിക് ഫൗണ്ടെയ്ൻ ഉടൻ
മാനാഞ്ചിറ സ്ക്വയറിൽ എത്തുന്നവർക്ക് എല്ലാ ദിവസവും ആസ്വദിക്കാവുന്ന തരത്തിൽ മ്യൂസിക് ഫൗണ്ടെയ്ൻ ആരംഭിക്കുമെന്ന് ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങള്‍ക്ക് തുടക്കമിട്ട് മാനാഞ്ചിറ സ്ക്വയറിൽ ഒരുക്കിയ ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓണ്‍ നിർവഹിക്കുകയായിരുന്നു മന്ത്രി. കോഴിക്കോട് നഗരത്തിലെ പ്രധാനപ്പെട്ട 12 റോഡുകൾ വീതികൂട്ടി നവീകരിക്കുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചതായും മന്ത്രി പറഞ്ഞു. പുതുവത്സര സമ്മാനമായി മലാപ്പറമ്പ് -മാനാഞ്ചിറ റോഡ് നഗരത്തിന് സമർപ്പിക്കും. സഞ്ചാരികൾക്ക് നഗരഹൃദയത്തിലൂടെ സഞ്ചരിക്കാനാവുന്ന രീതിയിൽ കനോലി കനാലിന്റെ സാധ്യതകളെ പൂർണ്ണമായി ഉപയോഗപ്പെടുത്തും. കനോലി കനാലിന്റെ ആഴം കൂട്ടാനും യാത്രാ - ചരക്ക് ഗതാഗതം ഉൾപ്പെടെ സാധ്യമാവുന്ന നിലയിലേക്ക് നിലവിലുള്ള ചെറിയ പാലങ്ങൾ പൊളിച്ചു ഉയരത്തിലാക്കി വാട്ടർ ട്രാൻസ്പോർട്ടിങ് സൗകര്യം ഉറപ്പുവരുത്തി മാറ്റാനുമുള്ള പ്രവർത്തനം 2026ൽ ആരംഭിക്കും. ഈ പ്രവർത്തനങ്ങളെല്ലാം സാധ്യമായാൽ കാലിക്കറ്റ് ന്യൂ കാലിക്കറ്റ് ആയി മാറുമെന്നും മന്ത്രി പറഞ്ഞു.
പുതുവത്സരാഘോഷത്തിന് മന്ത്രി കേക്ക് മുറിച്ച് തുടക്കം കുറിച്ചു. ചടങ്ങിൽ വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ മുഖ്യാതിഥിയായി. അഹമ്മദ് ദേവർകോവിൽ എംഎൽഎ അധ്യക്ഷനായി.
ഇലൂമിനേറ്റിങ് ജോയ്, സ്പ്രെഡിങ് ഹാര്‍മണി' എന്ന ആശയത്തിൽ വിനോദസഞ്ചാര വകുപ്പ് ഒരുക്കുന്ന ലൈറ്റ് ഷോ ജനുവരി രണ്ടുവരെ തുടരും. ഉയർന്ന കമാനാകൃതിയിലുള്ള നടപ്പാത സൃഷ്ടിക്കുന്ന ടണൽ ഓഫ് ലൈറ്റ്സ്, ചുവപ്പ്, സ്വർണ നിറങ്ങളിലുള്ള ദി ജയൻ്റ് ഡ്രാഗൺ എന്നിവ ലൈറ്റ് ഷോയിലെ മുഖ്യ ആകർഷണങ്ങളാണ്. ഇൻസ്റ്റലേഷൻ മാതൃകയിലുള്ള ദി ക്രിസ്റ്റൽ ഫോറസ്റ്റ്, വലിയ മരങ്ങളിലെ ദീപാലങ്കാരമായ ദി ഇല്യൂമിനേറ്റഡ് ട്രീ ഏരിയ തുടങ്ങിയവയും മറ്റു വ്യത്യസ്തങ്ങളായ രൂപങ്ങളും വെളിച്ചത്തില്‍ തെളിഞ്ഞു. മാതൃകകൾക്കു പുറമെ, മാനാഞ്ചിറക്കു ചുറ്റുമുള്ള മരങ്ങളും നടപ്പാതകളുടെ വശങ്ങളുമെല്ലാം ദീപങ്ങളാൽ അലംകൃതമാണ്.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന











Click it and Unblock the Notifications