'ബിജെപി അജണ്ട നടപ്പാക്കാനുള്ള നാടല്ല കേരളം'; തലശ്ശേരി ബിഷപ്പിന് മുഖ്യമന്ത്രിയുടെ പരോക്ഷ മറുപടി

കണ്ണൂര്‍: തലശ്ശേരി ആര്‍ച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനിക്ക് പരോക്ഷ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മതന്യൂനപക്ഷത്തില്‍പ്പെട്ട ചില പ്രധാനികളെ പ്രീണിപ്പിക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. അവസരവാദികള്‍ സുഖിപ്പിക്കുന്ന വര്‍ത്തമാനം പറയമെന്നും അത് പൊതുവികാരമാണെന്ന് സംഘപരിവാര്‍ കരുതേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ബിജെപി അജണ്ട നടപ്പാക്കാനുള്ള നാടല്ല കേരളം എന്നും ഒരു വര്‍ഗീയതയോടും കേരളത്തിന് വിട്ടുവീഴ്ചയില്ലാത്ത സമീപനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, റബ്ബർ വിലകൂട്ടിയാൽ ബി ജെ പിയെ പിന്തുണയ്ക്കുമെന്ന പ്രസ്താവനയിൽ വിശദീകരണവുമായി തലശ്ശേരി അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി രംഗത്തുവന്നിരുന്നു. ബി ജെ പിയെ സഹായിക്കാമെന്ന് അല്ല താൻ പറഞ്ഞത്, ഏത് മുന്നണിയായാലും ഇടത് ആയാലും കോൺഗ്രസ് ആയാലും ബി ജെ പി ആയാലും റബ്ബർ കർഷകരെ സഹായിക്കുന്നവരെ പിന്തുണയ്ക്കുമെന്നാണ് താൻ പറഞ്ഞത്.
ഇപ്പോൾ ഞങ്ങളെ സഹായിക്കാൻ സാധിക്കുന്ന നയം രൂപീകരിക്കാൻ സാധിക്കുക ബി ജെ പിക്കാണ്. അതുകൊണ്ടാണ് ബി ജെ പി സർക്കാർ റബ്ബറിന്റെ ഇറക്കുമതി സംബന്ധിച്ച തീരുമാനം എടുക്കുകയും വില 300 രൂപയാക്കുകയും ചെയ്യുന്ന ഒരു സാഹചര്യം ഉണ്ടായാൽ കേന്ദ്ര സർക്കാറിനെ പിന്തുണയ്ക്കാൻ മലയോര കർഷകർ തയ്യാറാവുമെന്ന് പറയുന്നത്.
മലയോര കർഷകർ അത്രയേറെ ഗതികേടിലൂടെയാണ് കടന്ന് പോവുന്നത്. ജപ്തി നോട്ടീസ് കുടംബങ്ങളിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. മുമ്പോട്ട് പോവുമ്പോൾ സംമ്പൂർണ്ണമായ അന്ധകാരമാണ് കർഷകന്റെ മുന്നിലുള്ളത്. ആ ഒരു സാഹചര്യത്തിൽ കർഷകർക്ക് മുന്നിലുള്ള ഏക വരുമാന മാർഗ്ഗം റബ്ബർ വിലയാണ്. അതിന് ആരാണോ സഹായകരമായ തീരുമാനം എടുക്കുന്നത് അവർക്ക് ഞങ്ങൾ പിന്തുണ നൽകും എന്ന് പറയുന്നത് മറ്റ് രാഷ്ട്രീയ ലക്ഷ്യങ്ങൾ ഒന്നും മനസ്സിൽ വെച്ചുകൊണ്ടല്ല. കർഷകന്റെ അവസ്ഥ അത്രമേൽ ദയനീയമാണെന്ന് അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുക എന്നുള്ളതാണ് ഞങ്ങളുടെ ലക്ഷ്യം എന്നാണ് അദ്ദേഹം പറയുന്നത്.
Hair care: കഞ്ഞിവെള്ളം ഉണ്ടെങ്കിൽ മുടി വളരും ആരേയും മോഹിപ്പിക്കും ഭംഗിയിൽ..ഇതാ ടിപ്പുകൾ












Click it and Unblock the Notifications