കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുലപ്പാല്‍ നല്‍കാന്‍ ബാങ്കു വിളി; നിയമ നടപടികളുമായി ബാലാവകാശ കമ്മീഷന്‍

പിഞ്ചു കുഞ്ഞിന് മുലപ്പാല്‍ നിഷേധിച്ച സംഭവത്തില്‍ പിതാവിനെതിരെ കേസെടുക്കാന്‍ ബാലാവകാശ കമ്മീഷന്‍ തീരുമാനിച്ചു.

Google Oneindia Malayalam News

കോഴിക്കോട് : തന്റെ വിശ്വാസത്തിന്റെ പേരില്‍ പിതാവ് വാശി പിടിച്ചപ്പോള്‍ പിഞ്ചു കുഞ്ഞിന് മുലപ്പാല്‍ ലഭിച്ചത് അഞ്ചു തവണ ബാങ്കു വിളിക്ക് ശേഷം.നവജാതശിശുവിന് മുലപ്പാല്‍ നിഷേധിച്ച സംഭവത്തില്‍ കുട്ടിയുടെ പിതാവ് കോഴിക്കോട് ഓമശ്ശേരി സ്വദേശി അബൂബക്കറിനെതിരെ കേസെടുക്കാന്‍ ബാലാവകാശ കമ്മീഷന്‍ തീരുമാനിച്ചു. ജില്ലാ പ്രൊബേഷന്‍ ഓഫീസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. കുട്ടിയുടെ ആരോഗ്യനില പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാനും കമ്മീഷന്‍ നിര്‍ദേശിച്ചു.

Breast milk Controversy

ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് അബൂബക്കറിന്റെ ഭാര്യ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. നിസ്‌കാര സമയം അറിയിക്കുന്നതിനുള്ള ബാങ്ക് അഞ്ച് തവണ വിളിക്കാതെ കുഞ്ഞിന് വെള്ളമോ മുലപ്പാലോ നല്‍കരുതെന്ന് പിതാവ് നിര്‍ബന്ധം പിടിച്ചു. കുഞ്ഞിന് മുലപ്പാല്‍ നല്‍കിയാല്‍ തലാഖ് ചൊല്ലുമെന്ന് ഭാര്യയെ ഭീഷണിപ്പെടുത്തി. കുളംതോട് സ്വദേശിയായ തങ്ങള്‍ നിര്‍ദേശിച്ചതുസരിച്ച് അഞ്ച് തവണ ബാങ്ക് വിളിച്ചു കഴിഞ്ഞാലെ കുഞ്ഞിന് മുലപ്പാല്‍ നല്‍കാവൂയെന്ന് മാതാവിനോട് ഇയാള്‍ പറഞ്ഞിരുന്നു.

പിതാവിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാല്‍ കുഞ്ഞിന്റെ ആരോഗ്യ നില വഷളാവുമെന്ന് ഡോക്ടര്‍മാര്‍ നല്‍കിയ മുന്നറിയിപ്പൊന്നും ആരും കാര്യമായെടുത്തില്ല.സംഭവം പുറത്ത് വന്നതിന് പിന്നാലെ ഇയാള്‍ക്കെതിരെ കേസെടുക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ പരാതിയൊന്നുമില്ലാത്തതിനാല്‍ കേസെടുത്തിരുന്നില്ല.

English summary
The Kerala State Commission for Protection of Child Rights has taken up the issue of a newborn baby being denied breast milk. They had registered a case against Aboobakkar.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X