കുട്ടികളെ ബസിൽ കയറ്റിയില്ലെങ്കിൽ ഇനി പണി പാളും!!!!കുട്ടികളുടെ സുരക്ഷക്കായി സര്‍ക്കാര്‍ പദ്ധതികള്‍

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: അവധിക്കാലം കഴിഞ്ഞ് സംസ്ഥാനത്ത് സ്കൂളുകൾ ഇന്നു തുറന്നു. കുട്ടികൾക്കുളള സുരക്ഷക്കായൊരുക്കി സംസ്ഥാന സർക്കാർ. ഇത്തവണ കുട്ടികളുടെ സുരക്ഷ ലക്ഷ്യമിട്ടു നിരവധി പ്രവർത്തനങ്ങളാണ് ഇക്കുറി വാഹന വകുപ്പിന്റെ ഭാഗത്തു നിന്നുള്ളത്.

കുട്ടികളുടെ സുരക്ഷ ലക്ഷ്യമിട്ട് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റില്ലാത്ത വാഹനങ്ങള്‍ നിരത്തിലിറക്കാന്‍ അനുവദിക്കില്ല. കൂടാതെ ഡ്രൈവര്‍മാരുടെ പൂര്‍വ്വകാലവും പരിശോധിച്ച ശേഷം മാത്രമേ അവരെ ഡ്രൈവറായി നിയമിക്കുകയുള്ളു. തുടരെ കണ്ടു വരുന്ന മറ്റൊരു കാഴ്ചയാണ് കുട്ടികളെ കയറ്റാതെയുള്ള സ്വകാര്യ ബസുകളുടെ യാത്ര. എന്നാൽ ഇത്തവണ ബസുകളുടെ ഭാഗത്തു നിന്നും അങ്ങനെയെരു നടപടിയുണ്ടായാൽ വാഹനത്തിനെതിരെ പൊലീസിന് കേസെടുക്കാം.

road safty

കൂടാതെ കുട്ടികളുടെ ഇടയിൽ വർദ്ധിച്ചു വരുന്ന ലഹരി മുരുന്നുകളുടെ ഉപയോഗം തടയാനായും പുതിയ പദ്ധതിക്ക് നടപ്പിലാക്കുന്നുണ്ട്. എക്‌സൈസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ അധ്യാപകരെയും രക്ഷിതാക്കളെയും ഉള്‍പ്പെടുത്തിക്കൊണ്ട് ഓപ്പറേഷന്‍ കരുതല്‍ എന്ന പേരിൽ പദ്ധതി നടപ്പിലാക്കുക. അധ്യാപകരെയും രക്ഷിതാക്കളെയും കുട്ടികളേയും ഉള്‍പ്പെടുത്തി ലഹരിക്കെതിരെയുള്ള ബോധവല്‍ക്കരണപ്രവര്‍ത്തനങ്ങളാണ് ഓപ്പറേഷന്‍ കരുതല്‍കൊണ്ട് ലക്ഷ്യമിടുന്നത്.ലഹരി ഉപയോഗത്തിനെ സംബന്ധിച്ചുള്ള രഹസ്യ വിവരങ്ങള്‍ രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും എക്‌സൈസിനെ അറിയിക്കാനായി 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന 18004252818 എന്ന ട്രോള്‍ ഫ്രീ നമ്പർ സേവനവും ഇപ്പോൾ ലഭ്യമാണ്.

English summary
kerala goverment new road safty prorame
Please Wait while comments are loading...