റിലീസിങ്ങ് ദിനത്തില്‍ തന്നെ വ്യാജനും..ചങ്ക്സിനെയും വെറുതെ വിട്ടില്ല..വ്യാജന്‍ ഇന്‍റര്‍നെറ്റില്‍ !!

  • By: Nihara
Subscribe to Oneindia Malayalam

കൊച്ചി : തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുന്ന സിനിമ ചങ്ക്‌സിന്റെ വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍. രണ്ട് ഷോ കഴിഞ്ഞതിനു ശേഷമാണ് ചിത്രത്തിന്റെ വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടത്. വ്യാജപതിപ്പ് പ്രചരിച്ചവര്‍ക്കെതിരെ നിര്‍മ്മാതാവ് പരാതി നല്‍കിയിട്ടുണ്ട്. കൊച്ചി റേഞ്ച് ഐജി ജിപി വിജയന് നിര്‍മ്മാതാവ് വൈശാഖ് രാജന്‍ പരാതി നല്‍കിയിട്ടുണ്ട്.

റിലീസിങ്ങ് ദിനത്തില്‍ തന്നെ വ്യാജപതിപ്പ് ഇന്റര്‍നെറ്റിലെത്തുന്ന സംഭവം സിനിമാവ്യവസായത്തെ തന്നെ ഒന്നടങ്കം ദോഷകരമായി ബാധിക്കുന്ന സംഭവമാണ്. ആന്റി പൈറസി സെല്‍ പരാതിയില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മുന്‍പ് പല സിനിമകളുടെയും വ്യാജന്‍ റിലീസിങ്ങ് ദിനത്തില്‍ തന്നെ പുറത്തിറങ്ങിയിരുന്നു.

ഭീഷണി ഉയര്‍ത്തി വ്യാജ പതിപ്പുകള്‍

ഭീഷണി ഉയര്‍ത്തി വ്യാജ പതിപ്പുകള്‍

സിനിമാ വ്യവസായത്തെ ഒന്നടങ്കം ദേഷകരമായി ബാധിക്കുന്ന വ്യാജപതിപ്പ് ഭീഷണി ചങ്ക്‌സിന്റെ കാര്യത്തിലും ആവര്‍ത്തിച്ചു. പുലിമുരുകന്‍, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, സി ഐഎ തുടങ്ങിയ ചിത്രങ്ങളുടെ വ്യാജപതിപ്പുകളും ഇത്തരത്തില്‍ ഇന്റര്‍നെറ്റില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

രണ്ടു ഷോയ്ക്ക് ശേഷം ഇന്റര്‍നെറ്റില്‍

രണ്ടു ഷോയ്ക്ക് ശേഷം ഇന്റര്‍നെറ്റില്‍

റിലീസിങ്ങ് ദിനത്തില്‍ രണ്ടാമത്തെ ഷോ കഴിഞ്ഞതിനു ശേഷമാണ് ചങ്ക്‌സിന്റെ വ്യാജ പതിപ്പ് ഇന്റര്‍നെറ്റ് വഴി പ്രചരിച്ചത്. വെള്ളിയാഴ്ചയായിരുന്നു സിനിമ തിയേറ്ററുകളിലേക്കെത്തിയത്.

മൊബൈല്‍ ഫോണില്‍ പകര്‍ത്തി

മൊബൈല്‍ ഫോണില്‍ പകര്‍ത്തി

തിയേറ്ററില്‍ നിന്നും മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ചിത്രത്തിന്റെ ആദ്യ പകുതിയാണ് ഇന്റര്‍നെറ്റിലൂടെ പ്രചരിച്ചത്. രണ്ട് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള സിനിമയുടെ ആദ്യഭാഗമാണ് പ്രചരിച്ചതെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ ആന്റി പൈറസി വിഭാഗം കണ്ടെത്തി.

വിദേശത്തു നിന്നും

വിദേശത്തു നിന്നും

വിദേശത്തു നിന്നുമാണ് ചങ്കസിന്റെ ആദ്യഭാഗം ഇന്റര്‍നെറ്റില്‍ അപ് ലോഡ് ചെയ്തതെന്ന് കണ്ടെത്തിയിട്ടുണ്ട്. സിനിമ പകര്‍ത്തിയത് ഏത് തിയേറ്ററിലാണെന്നറിയാന്‍ ചെന്നൈയിലെ റിയല്‍ ഇമേജിങ്ങ് ടെക്‌നോളജിയുടെ സഹായം തേടിയിട്ടുണ്ടെന്നും നിര്‍മ്മാതാവ് വ്യക്തമാക്കി.

മികച്ച പ്രതികരണം നേടി മുന്നേറുന്നു

മികച്ച പ്രതികരണം നേടി മുന്നേറുന്നു

ഹണി റോസ് , ബാലു വര്‍ഗീസ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി തുടങ്ങിയവര്‍ അഭിനയിച്ച ചിത്രം തിയേറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. അതിനിടയിലാണ് വ്യാജപതിപ്പ് ഭീഷണി നേരിടുന്നത്.

English summary
Chunkz fake copy spread through internet.
Please Wait while comments are loading...