നട്ടുച്ചനേരത്ത് തണുപ്പും മൂടൽ മഞ്ഞും! പതിവില്ലാത്ത കാഴ്ച കണ്ട് വയനാട്ടുകാർ ആശങ്കയിൽ...

  • Posted By: Desk
Subscribe to Oneindia Malayalam

കൽപ്പറ്റ: നട്ടുച്ചനേരത്ത് അന്തരീക്ഷത്തിലുണ്ടായ മൂടൽ മഞ്ഞ് വയനാട് ജില്ലയിൽ ആശങ്കയ്ക്കിടയാക്കി. കഴിഞ്ഞദിവസം ഉച്ചയ്ക്കാണ് ചുട്ടുപൊള്ളുന്ന വെയിലിന് പിന്നാലെ കനത്ത തണുപ്പും മൂടൽ മഞ്ഞും എത്തിയത്.

പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ മൃതദേഹം കബറടക്കുന്നതിനെ ചൊല്ലി വിവാദം! ദഹിപ്പിക്കണമെന്ന് ചിലർ..

സിൻജോയുടെ മൃതശരീരം കല്ലറയിൽ നിന്നും പുറത്തെടുക്കുന്നു! 50 ദിവസത്തിന് ശേഷം! ശനിയാഴ്ച രാവിലെ...

വയനാട് ജില്ലയിലെ പനമരത്തും സമീപപ്രദേശങ്ങളിലുമാണ് ഇത്തരത്തിൽ കാലാവസ്ഥാ വ്യതിയാനം അനുഭവപ്പെട്ടത്. പനമരത്തും സമീപപ്രദേശങ്ങളിലും കഴിഞ്ഞദിവസം ഉച്ചയ്ക്ക് കനത്ത ചൂട് അനുഭവപ്പെട്ടിരുന്നു. ഇതിനു പിന്നാലെ കോടയും തണുപ്പും എത്തിയതോടെ ജനങ്ങൾ ആശങ്കയിലായി.

wayanad

സാധാരണ ജില്ലയിലെ ഉയർന്ന പ്രദേശങ്ങളിലാണ് ഉച്ചസമയത്തും കോട അനുഭവപ്പെടാറുള്ളത്. ഇതേസമയം, കൽപ്പറ്റയിലും പരിസരപ്രദേശങ്ങളിലും അപ്രതീക്ഷിതമായി മഴ പെയ്യുകയും ചെയ്തു. കഴിഞ്ഞ ദിവസങ്ങളിൽ അന്തരീക്ഷത്തിൽ ചൂടും ഈർപ്പത്തിന്റെ തോതും കൂടുതലായിരുന്നു.

കണ്ണൂരിലെ ഉപ്പയും മകനുമടക്കം ഐസിസിൽ ചേർന്ന അഞ്ചുപേർ കൊല്ലപ്പെട്ടു; കണ്ണൂരിലെ വീടുകളിൽ റെയ്ഡ്...

'കണ്ണീരണിഞ്ഞ് മകൾ ചോദിക്കുന്നു,അച്ഛനെന്തെങ്കിലും പറ്റുമോ'! ഗൗരിയെ ചികിത്സിച്ച ഡോക്ടർക്ക് പറയാനുള്ളത്

ശക്തമായ മഴയുടെ സൂചനയാണ് ഈ കാലാവസ്ഥ വ്യതിയാനമെന്ന് കാലാവസ്ഥ നിരീക്ഷകർ അറിയിച്ചു. തുലാവർഷം എത്തുന്നതിന്റെ സൂചനയായി ഇതിനെ കാണാമെന്നും കാലാവസ്ഥ വിദഗ്ദർ അഭിപ്രായപ്പെട്ടു. ഇതു ശരിവെയ്ക്കുന്ന വിധം വെള്ളിയാഴ്ച വൈകീട്ടോടെ വയനാട് അടക്കമുള്ള വടക്കൻ ജില്ലകളിൽ കനത്ത മഴ പെയ്തു. ഇടിയോട് കൂടിയാണ് വടക്കൻ ജില്ലകളിൽ മഴ പെയ്തത്.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
climate change in wayanad.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്