കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോഴിക്കോട് കോളേജ് വിദ്യാർത്ഥി ദുരൂഹ സാഹചര്യത്തിൽ മരിച്ചു; ലോഡ്ജിൽ വീട്ടമ്മയായ സ്ത്രീയും കൂട്ടുകാരും

ശനിയാഴ്ച രാത്രിയാണ് ഷാഹിലിന്റെ സുഹൃത്തുക്കളായ മാങ്കാവ് സ്വദേശി തൻവീർ, നടുവട്ടം സ്വദേശി മുഹമ്മദ് ആഷിക്ക് എന്നിവർ മിംസ് ആശുപത്രിക്ക് സമീപമുള്ള ലോഡ്ജിൽ മുറിയെടുത്തത്.

  • By ഡെന്നീസ്
Google Oneindia Malayalam News

കോഴിക്കോട്: കോളേജ് വിദ്യാർത്ഥിയായ യുവാവ് ദുരൂഹ സാഹചര്യത്തിൽ മരിച്ചു. കോഴിക്കോട് വെള്ളയിൽ ജോസഫ് റോഡ് അറഫ ഹൗസിൽ ഷാജഹാന്റെ മകൻ ഷാഹിൽ(22) ആണ് കഴിഞ്ഞ ദിവസം ദുരൂഹ
സാഹചര്യത്തിൽ മരിച്ചത്.

ഷൊർണ്ണൂർ റെയിൽവേ പാലത്തിൽ ട്രാക്ക് മാറ്റൽ! ട്രെയിനുകൾ മണിക്കൂറുകൾ വൈകിയോടുന്നു....ഷൊർണ്ണൂർ റെയിൽവേ പാലത്തിൽ ട്രാക്ക് മാറ്റൽ! ട്രെയിനുകൾ മണിക്കൂറുകൾ വൈകിയോടുന്നു....

ചേലക്കരയിലെ 70കാരിയുടെ കൊലപാതകം; പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ച പൂജാരി തൂങ്ങിമരിച്ച നിലയിൽ...ചേലക്കരയിലെ 70കാരിയുടെ കൊലപാതകം; പോലീസ് ചോദ്യം ചെയ്ത് വിട്ടയച്ച പൂജാരി തൂങ്ങിമരിച്ച നിലയിൽ...

കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിലെ രണ്ടാം വർഷ ബികോം വിദ്യാർത്ഥിയായ ഷാഹിലിന് മീഞ്ചന്ത ബൈപ്പാസിൽ മിംസ് ആശുപത്രിക്ക് സമീപമുള്ള ലോഡ്ജിൽ വെച്ചാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. തുടർന്ന് മിംസ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ഷാഹിലിന്റെ ദൂരൂഹ മരണവുമായി ബന്ധപ്പെട്ട് സുഹൃത്തുക്കളായ മാങ്കാവ് സ്വദേശി തൻവീർ, നടുവട്ടം സ്വദേശി മുഹമ്മദ് ആഷിക്ക്,ഇവരുടെ പെൺസുഹൃത്തും തിരുവണ്ണൂർ സ്വദേശിയും വീട്ടമ്മയുമായ 36കാരി എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവർ മൂന്നു പേരുമാണ് സംഭവ സമയത്ത് ഷാഹിലിനോടൊപ്പം ലോഡ്ജിലുണ്ടായിരുന്നത്.

ശനിയാഴ്ച രാത്രി...

ശനിയാഴ്ച രാത്രി...

സെപ്റ്റംബർ 23 ശനിയാഴ്ച രാത്രിയാണ് ഷാഹിലിന്റെ സുഹൃത്തുക്കളായ മാങ്കാവ് സ്വദേശി തൻവീർ, നടുവട്ടം സ്വദേശി മുഹമ്മദ് ആഷിക്ക് എന്നിവർ മിംസ് ആശുപത്രിക്ക് സമീപമുള്ള ലോഡ്ജിൽ മുറിയെടുത്തത്.

ആശുപത്രിയിലെന്ന്...

ആശുപത്രിയിലെന്ന്...

ബേപ്പൂർ നടുവട്ടം കാനന്തൊടി പറമ്പ് എൻവി മുഹമ്മദ് ആഷിക്ക് എന്ന വിലാസത്തിലാണ് ഇവർ ലോഡ്ജിൽ മുറിയെടുത്തത്. മിംസ് ആശുപത്രിയിൽ ബന്ധു ചികിത്സയിലുണ്ടെന്നും, ആശുപത്രിയിൽ താമസിക്കാൻ സൗകര്യമില്ലാത്തതിനാൽ മുറി വേണമെന്നുമാണ് ഇവർ ലോഡ്ജ് ജീവനക്കാരെ അറിയിച്ചത്. ആധാർ കാർഡിന്റെ കോപ്പി വാങ്ങിയ ശേഷമാണ് ലോഡ്ജ് ജീവനക്കാർ ഇവർക്ക് 102-ാം നമ്പർ മുറി നൽകിയത്.

രാവിലെ...

രാവിലെ...

യുവാക്കൾക്ക് മുറി നൽകിയ ശേഷം ഷാഹിൽ ലോഡ്ജിൽ വന്നത് എപ്പോഴാണെന്ന് ജീവനക്കാർക്ക് വ്യക്തമായി അറിയില്ല. ഞായറാഴ്ച രാവിലെ ആറു മണിയോടെ ഷാഹിൽ ലോഡ്ജിലെത്തിയെന്നാണ് സുഹൃത്തുക്കൾ പറഞ്ഞത്.

9.30ന്...

9.30ന്...

രാവിലെ 9.30ഓടെയാണ് ഷാഹിലിനെ അവശനിലയിൽ ലോഡ‍്ജ് മുറിയിൽ നിന്നും പുറത്തെത്തിക്കുന്നത്. ഉടൻതന്നെ സമീപത്തെ മിംസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

മൂന്നു പേർ...

മൂന്നു പേർ...

ഷാഹിലിന്റെ സുഹൃത്തുക്കളായ തൻവീർ, നടുവട്ടം സ്വദേശി മുഹമ്മദ് ആഷിക്ക്, ഇവരുടെ പെൺസുഹൃത്തും വീട്ടമ്മയുമായ 36കാരി എന്നിവരാണ് സംഭവസമയത്ത് ലോഡ്ജ് മുറിയിലുണ്ടായിരുന്നത്. 36കാരിയായ വീട്ടമ്മ കോഴിക്കോട് തിരുവണ്ണൂർ സ്വദേശിനിയാണ്.

ആന്തരിക രക്തസ്രാവം...

ആന്തരിക രക്തസ്രാവം...

ആന്തരിക രക്തസ്രാവമാണ് ഷാഹിലിന്റെ മരണകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഷാഹിലിന്റെ കഴുത്തിന് ഇരുവശത്തും സൂചികൊണ്ട് മുറിവുണ്ടായ അടയാളങ്ങളുണ്ടെന്നും പോലീസ് പറഞ്ഞു.

പോസ്റ്റ്മോർട്ടം...

പോസ്റ്റ്മോർട്ടം...

ഷാഹിലിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയതാണ്. വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് കിട്ടിയാൽ മാത്രമേ യഥാർത്ഥ മരണകാരണം വ്യക്തമാകു. മെഡിക്കൽ കോളേജ് സിഐ മൂസ വള്ളിക്കാടന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്.

കോളേജ് വിദ്യാർത്ഥി...

കോളേജ് വിദ്യാർത്ഥി...

കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിലെ രണ്ടാം വർഷ ബികോം വിദ്യാർത്ഥിയായ ഷാഹിലും സുഹൃത്തുക്കളും മയക്കുമരുന്ന് ഉപയോഗിക്കുന്നതിനായാണോ ലോഡ്ജിൽ മുറിയെടുത്തതെന്ന് സംശയം
ഉയർന്നിട്ടുണ്ട്. ഷാഹിലിന്റെ ദേഹത്ത് സൂചി കൊണ്ട് മുറിവേറ്റതിന്റെ അടയാളങ്ങളാണ് ഈ സംശയത്തിന് കാരണം.

മാധ്യമപ്രവർത്തകന് നേരെ കൈയേറ്റം...

മാധ്യമപ്രവർത്തകന് നേരെ കൈയേറ്റം...

അതേസമയം, ഈ സംഭവം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തനെ ഒരു സംഘമാളുകൾ കൈയേറ്റം ചെയ്തു. മലയാള മനോരമ ലേഖകനെയാണ് ലോഡ്ജിൽ വെച്ച് ഒരു സംഘം യുവാക്കൾ കൈയേറ്റം ചെയ്തത്.

English summary
college student found dead in lodge at kozhikode.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X