കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഷാരൂഖ് ഖാൻ വിചാരിച്ച് നടന്നിട്ടില്ല, സുഡാപ്പി'; വ്യാജ അക്കൗണ്ടിൽ നിന്നും കമന്റ്, നസ്‍ലിന് സൈബർ ആക്രമണം

  • By Desk
Google Oneindia Malayalam News

കൊച്ചി: നടൻ നസ്‍ലിന്‍ കെ ഗഫൂറിനെതിരെ സോഷ്യൽ മീഡിയയിൽ കടുത്ത സൈബർ ആക്രമണം. നസ്‍ലിന്‍റെ പേരിലുള്ള വ്യാജ അക്കൗണ്ടിൽ നിന്നും വന്ന കമന്റിനെ തുടർന്നാണ് നടനെതിരെ സംഘപരിവാർ പ്രൊഫൈലുകളിൽ നിന്നും സൈബർ ആക്രമണം നടക്കുന്നത്. നരേന്ദ്ര മോദിയുടെ ജൻമദിനത്തിൽ ഇന്ത്യയിലേക്ക് ചീറ്റപുലിയെ എത്തിച്ച സംഭവത്തിൽ മീഡിയ വൺ ചാനലിൽ വന്ന വാർത്തയിലായിരുന്നു നടന്റെ പേരിലുള്ള ഫേക്ക് ഐഡിയിൽ നിന്നും കമൻറ് വന്നത്.

Recommended Video

cmsvideo
നടന്‍ നസ്ലിനെ പഞ്ഞിക്കിട്ട് സംഘികള്‍, സംഭവം ഇങ്ങനെ | *Kerala
1


പ്രൊജക്ട് ചീറ്റയുടെ ഭാഗമായി ഇന്ത്യയിലെത്തിച്ച എട്ട് ചീറ്റകളെ പിറന്നാൾ ദിനത്തിൽ മധ്യപ്രദേശിലെ ക്യുനോ ദേശീയ ഉദ്യോനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി തുറന്നുവിട്ടിരുന്നു. ഇത് സംബന്ധിച്ച വാർത്തയ്ക്ക് കീഴിലായിരുന്നു നസ്‍ലിന്‍ കെ ഗഫൂര്‍ എന്ന ഫേസ്ബുക് പേജില്‍ നിന്ന് കമന്റ് വന്നത്.

2

'ഒരു ചീറ്റയെങ്കിലും പുറത്തേക്ക് ചാടിയാൽ ഈ രാജ്യം രക്ഷപ്പെട്ടേനെ' എന്നായിരുന്നു കമന്റ്. കമന്റ് ശ്രദ്ധയിൽ പെട്ടതോടെ സംഘപരിവാർ അനുകൂലികൾ നടനെതിരെ രംഗത്തെത്തുകയായിരുന്നു.'രാജ്യത്തിന്റെ പ്രധാന മന്ത്രിയെ ചീറ്റപ്പുലി കൂട് തകർത്തു വന്ന് കൊല്ലണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്ന ഒരു സിനിമാ സെലിബ്രിറ്റി ഭീകരൻ' എന്നാണ് മുക്കം സ്വയം സേവകർ എന്ന പേജിൽ നടന്റെ ഫോട്ടോ പങ്കുവെച്ച് കൊണ്ട് കുറിപ്പ് വന്നത്. 'നാമൊക്കെ പോക്കറ്റിലെ പണം കൊടുത്തു ടിക്കറ്റ് എടുത്തു തീറ്റിപ്പോറ്റുന്ന ഭീകര മനസ്സുകൾ' എന്നും പോസ്റ്റിൽ പറയുന്നു.

3


പാകിസ്താനിലേക്ക് പോകൂവെന്നായിരുന്നു മറ്റൊരു കമന്റ്. 'നിനക്ക് RSS നോടും ഈ പ്രധാനമന്ത്രി യോടും വെറുപ്പ്‌ ആണെകിൽ നീ പാക്കിസ്താനിലോ താലിബാനിലേക്കോ വിട്ടോ. താൻ ഇവിടെ സഹിച്ചു നിക്കണ്ട ഗുജറാത്തു തീവണ്ടിക്ക് തീ ഇട്ടതു അറിയാമോ കരസേവകർ വെന്തു മരിച്ചത്തു അറിയാമോ എന്നും കമന്റിലുണ്ട്.

നടി ആക്രമിക്കപ്പെട്ട കേസ്; വിചാരണ കോടതി മാറുമോ? അതിജീവിതയ്ക്ക് ആശ്വാസമോ? വിധി വ്യാഴാഴ്ചനടി ആക്രമിക്കപ്പെട്ട കേസ്; വിചാരണ കോടതി മാറുമോ? അതിജീവിതയ്ക്ക് ആശ്വാസമോ? വിധി വ്യാഴാഴ്ച

4


'ജന്മത്തിലുള്ളത് മാറ്റാൻ പാടാ മോനെ 'മോദിയുടെ തന്തയുടെ വക കൂടിയാണ് ഇന്ത്യ എന്നാൽ പാക്കിസ്ഥാനി മനസുള്ളവരുടെയല്ല, ഇന്ത്യയിലെ ഭൂരിപക്ഷം മോദിയെ ഏൽപ്പിച്ചതാണ് ഇന്ത്യ, പിന്നെ ഗുജറാത്തിൽ വടി കൊടുത്ത് അടി വാങ്ങിയതല്ലേ, അതിന് മോഡിയെ പഴിച്ചിട്ട് എന്ത് കാര്യം', ഇങ്ങനെ പോകുന്നു കമന്റുകൾ. ലസിത പാലക്കലടക്കമുള്ള സംഘപരിവാര്‍ പ്രൊഫൈലുകളില്‍ നിന്ന് വ്യാജ പേജിൽ കമന്റുകൾ നിറയുന്നുണ്ട്.

'ദിലീപും ജഡ്ജിയുടെ ഭർത്താവും തമ്മിൽ ബന്ധം, മെമ്മറി കാർഡ്, കോടതി മാറ്റം'; രഹസ്യ വാദം ഇന്നും തുടരും'ദിലീപും ജഡ്ജിയുടെ ഭർത്താവും തമ്മിൽ ബന്ധം, മെമ്മറി കാർഡ്, കോടതി മാറ്റം'; രഹസ്യ വാദം ഇന്നും തുടരും

5


'പുറത്ത് വന്ന് വിഷം തുപ്പിയാൽ സിനിമാ നടനാണെന്നും നോക്കില്ല, പറയേണ്ടത് പറയും കേട്ടോടോ . രണ്ട് സിനിമ കിട്ടിയപ്പോഴേക്കും സുഡാപ്പി വിഷം തുപ്പി നിൻറ വലിയ ഉസ്താര് ഷാരൂഖ് ഖാൻ വിചാരിച്ചിട്ട് നടന്നിട്ടില്ല പിന്നല്ലെ നീ', എന്നായിരുന്നു ലസിത പാലക്കലിന്റെ പേരിലുള്ള അക്കൗണ്ടിൽ നിന്നും വന്ന കമന്റ്.

ദിലീപ് കേസ്; 'ദിലീപിനെ വ്യക്തിപരമായി അറിയുന്നയാളാണ്, ഇതൊക്കെ പബ്ലിസിറ്റി അല്ലേ'; ശങ്കർദിലീപ് കേസ്; 'ദിലീപിനെ വ്യക്തിപരമായി അറിയുന്നയാളാണ്, ഇതൊക്കെ പബ്ലിസിറ്റി അല്ലേ'; ശങ്കർ

6


അതേസമയം സംഭവം ശ്രദ്ധയിൽ പെട്ടതോടെ വിഷയത്തിൽ പ്രതികരിച്ച് നടൻ രംഗത്തെത്തി. കമന്റിട്ടത് താൻ അല്ലെന്നും വ്യാജ പേജാണ് അതെന്നും നടൻ വ്യക്തമാക്കി. തന്റെ ഫേസ്ബുക്ക് പ്രൊഫൈൽ ഏതാണെന്നും നടൻ പങ്കുവെച്ചിട്ടുണ്ട്. അതേസമയം ഫേക്ക് പേജിന്റെ യുആർഎൽ പരിശോധിച്ചാൽ അത് വിനീത് നായർ എന്നയാളുടെ പേരിൽ തുടങ്ങിയ അക്കൗണ്ട് ആണെന്ന് മനസിലാക്കാം. ഈ പേജാണ് പിന്നീട് നസ്‍ലിന്‍ എന്ന പേരിലേക്ക് മാറ്റിയിരിക്കുന്നത്.

English summary
Comment from fake account against modi news; Actor Naslen gets cyber criticism
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X