കമ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് മതനിരപേക്ഷ ശക്തികൾ യോജിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം

  • Posted By:
Subscribe to Oneindia Malayalam

പേരാമ്പ്ര: വർഗ്ഗീയ വിഘടനവാദികളുടെ നീക്കങ്ങളിൽ നിന്നും കോർപ്പറേറ്റുറുകളുടെ ചൂഷണത്തിൽ നിന്നും രാജ്യത്തെ രക്ഷിക്കാൻ കമ്മ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് മതനിരപേക്ഷ ശക്തികളുടെ ഐക്യം അനിവാര്യമാണെന്ന് സി.പി.ഐ. ജില്ലാ സെക്രട്ടറി ടി.വി.ബാലൻ പറഞ്ഞു.സി പി ഐ ചെറുവണ്ണൂർ ലോക്കൽ സമ്മേളനത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യം കോർപ്പറേറ്റുകൾക്കു അടിയറവ് വെച്ചിരിക്കുകയാണ്.രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ എങ്ങിനെ മുന്നോട്ട് പോവണമെന്ന് നിശ്ചയിക്കുന്നത് കോർപ്പറേറ്റ് ശക്തികളായി മാറിയിരിക്കുന്നു.കേന്ദ്ര ഭരണകൂടം കോർപ്പറേറ്റ് ശക്തികളുടെ കൈയിലെ കളിപ്പാവയാവുകയാണ് .ജാതിയുടെയും മതത്തിന്റെയും പേരിൽ ജനങ്ങളെ തമ്മിലടിപ്പിച്ചു കൊണ്ട് കോർപ്പറേറ്റുകൾക്കു വേണ്ടി ഭരണം നടത്തുന്ന ബിജെപി സംഘപരിവാർ ശക്തികൾക്കെതിരെ രാജ്യത്തിന്റെ ഐക്യത്തിനും കെട്ടുറപ്പിനും വേണ്ടി ജനങ്ങൾ ഒന്നിക്കേണ്ട സമയമായെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

meeting

പി.കെ.സുരേഷ് അദ്ധ്യക്ഷത വഹിച്ചു. വി.കെ. സുരേഷ് ബാബു കൂത്തുപറമ്പ് മുഖ്യ പ്രഭാഷണം നടത്തി. ആർ.ശശി, കെ.കെ.ബാലൻ, എ.കെ.ചന്ദ്രൻ, ഇകുഞ്ഞിരാമൻ, പി. സുരേഷ് ബാബു, രജീന്ദ്രൻ കപ്പള്ളി, എ.ബി.ബിനോയ് എന്നിവർ സംസാരിച്ചു. എ.ബി.ബിനോയിയെ ലോക്കൽ സെക്രട്ടറിയായി തെരഞ്ഞെടുത്തു. സമ്മേളനത്തിനു മുന്നോടിയായി പെരിങ്ങളത്തുപൊയിൽ നിന്നാരംഭിച്ച റെഡ് വളണ്ടിയർ മാർച്ചും പ്രകടനവും നടന്നു . പ്രകടത്തിന് കൊയിലോത്ത് ഗംഗാധരൻ, കെ.നാരായണക്കുറുപ്പ് , ബി.ബി ബിനീഷ് , റഷീദ് മുയിപ്പോത്ത് എന്നിവർ നേതൃത്വം നൽകി.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
communist, socialist powers should have to join is the need of this time; tv balan

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്