കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുതിയ ജിഎസ്ടി ഭാരം ഒഴിവാക്കാന്‍ കമ്പനികളുടെ കയ്യിലെ തന്ത്രമിത്; ഉപഭോക്താക്കള്‍ക്ക് രക്ഷയോ ശിക്ഷയോ

Google Oneindia Malayalam News

തിരുവനന്തപുരം: പായ്ക്ക് ചെയ്ത അരിയ്ക്കും പയറുല്‍പന്നങ്ങള്‍ക്കും ഏര്‍പ്പെടുത്തിയ അഞ്ച് ശതമാനം നികുതിയാണ് ഇപ്പോള്‍ എല്ലായിടത്തും ചര്‍ച്ച. ഈ അധിക ബാധ്യത എങ്ങനെ മറികടക്കുമെന്ന ചിന്തയിലാണ് എല്ലാവരും.5 ശതമാനം നികുതി ഒഴിവാക്കാന്‍ തങ്ങളാല്‍ ആവുന്ന എല്ലാ മാര്‍ഗങ്ങളും കമ്പനികള്‍ നോക്കുന്നുമുണ്ട്. 25 കിലോയ്ക്ക് താഴെയുള്ള പായ്ക്ക് ചെയ്ത ഉത്പന്നങ്ങള്‍ക്കായിരുന്നു നികുതി പുതുതായി ഏര്‍പ്പെടുത്തിയത്.

അതേസമയം തൂക്കി വില്‍പ്പന നടത്തുന്ന ചെറുകിട വ്യാപാരികളെ ഒഴിവാക്കുകയും ചെയ്തിരുന്നു. ഈ ഒരു സാധ്യത തന്നെയാണ് കമ്പനികള്‍ ഉപയോഗിക്കുന്നത്. ബ്രാന്‍ഡഡ് അരി, ഗോതമ്പ് മാവ്, ആട്ട, പയറുവര്‍ഗ്ഗങ്ങള്‍ എന്നിവ വില്‍ക്കുന്ന കമ്പനികള്‍ 25 കിലോ വരെയുള്ള പാക്കുകളായിട്ടാവും ഉത്പന്നങ്ങള്‍ കടകളില്‍ എത്തിക്കുക. ഇത് പ്രധാനമായും ചെറുകിട വ്യാപാരികള്‍ക്ക് വേണ്ടിയുള്ളതാണ്.

gst news

വിനു വി ജോണിനെതിരെ എളമരം കരീമിന്റെ കേസ്;വിനു വിവരമറിഞ്ഞത് പാസ്പോര്‍ട്ട് പുതുക്കാന്‍ കൊടുത്തപ്പോള്‍വിനു വി ജോണിനെതിരെ എളമരം കരീമിന്റെ കേസ്;വിനു വിവരമറിഞ്ഞത് പാസ്പോര്‍ട്ട് പുതുക്കാന്‍ കൊടുത്തപ്പോള്‍

അവര്‍ക്ക് ഇത് പൊട്ടിച്ച് ഉപഭോക്താക്കള്‍ക്ക് ചെറിയ അളവുകളില്‍ തൂക്കി നല്‍കാന്‍ കഴിയും, നികുതി നല്‍കുകയും വേണ്ട. ചെറിയ പാക്കറ്റുകള്‍ക്ക് 5% ജി എസ് ടി തിങ്കളാഴ്ച മുതലാണ് പ്രാബല്യത്തില്‍ വന്നത്. അഞ്ച് ശതമാനം നികുതി സംസ്ഥാനത്ത് ഈടാക്കില്ലെന്നാണ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ കഴിഞ്ഞദിവസം നിയമസഭയില്‍ പറഞ്ഞത്.

ചിരിക്കോണിലെ സൗന്ദ്യരം...സാരിയില്‍ നാണത്തോടെ ലക്ഷ്മി നക്ഷത്ര

കഴിഞ്ഞ 28നും 29നും ചേര്‍ന്ന ജിഎസ്ടി കൗണ്‍സില്‍ തീരുമാനം അനുസരിച്ച് ലേബല്‍ പതിച്ചതും പായ്ക്ക് ചെയ്തതുമായ 25 കിലോഗ്രാമില്‍ താഴെ തൂക്കമുള്ള ധാന്യങ്ങള്‍ക്കും പയറുവര്‍ഗങ്ങള്‍ക്കുമാണ് നികുതി ഏര്‍പ്പെടുത്തേണ്ടിയിരുന്നത്. എന്നാല്‍, പിന്നീട് ജിഎസ്ടി നിയമം ഭേദഗതി ചെയ്തു വിജ്ഞാപനം ഇറക്കിയപ്പോള്‍ 25 കിലോഗ്രാം എന്ന പരിധി സര്‍ക്കാര്‍ എടുത്തു കളഞ്ഞു.

ഇതോടെ മില്ലുകളില്‍ നിന്നു 50 കിലോ ചാക്കുകളില്‍ പായ്ക്ക് ചെയ്ത് ലേബല്‍ പതിച്ച് മൊത്തക്കച്ചവടക്കാര്‍ക്ക് എത്തിക്കുന്ന അരിക്കും നികുതി ചുമത്തേണ്ട അവസ്ഥ വന്നു. ഈ അരി കടകളില്‍ ചില്ലറയായി വില്‍ക്കുമ്പോഴും വിലയേറും. ഇതിനെതിരെ മില്ലുടമകളും മൊത്ത കച്ചവടക്കാരും രംഗത്തെത്തി. സംസ്ഥാനങ്ങളും ഇതു സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിനോടു വ്യക്തത തേടിയെങ്കിലും പ്രതികരണമുണ്ടായില്ല.

പിന്നീട് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ വിശദീകരണക്കുറിപ്പില്‍ ധാന്യങ്ങള്‍, പയറുവര്‍ഗങ്ങള്‍, ഇവയുടെ പൊടികള്‍ എന്നിവ 25 കിലോയ്ക്ക് മുകളില്‍ ഉള്ള പായ്ക്കറ്റില്‍ ലേബല്‍ ചെയ്തു വില്‍ക്കുമ്പോള്‍ ജിഎസ്ടി ബാധകം അല്ലെന്ന് വ്യക്തമാക്കി.

English summary
Companies to release 25 kg packets to avoid burden of new GST
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X