Get Updates
Get notified of breaking news, exclusive insights, and must-see stories!

മന്ത്രി എകെ ശശീന്ദ്രനെതിരായ പരാതി; പിന്നോട്ടില്ലെന്ന് യുവതി..ഗവർണറെ സമീപിക്കും

തിരുവനന്തപുരം; പീഡന പരാതിയിൽ ഒത്തുതീർപ്പിന് മന്ത്രി എകെ ശശീന്ദ്രൻ ഇടപെട്ട സംഭവത്തിൽ ഗവർണറെ സമീപിക്കാനൊരുങ്ങി യുവതി. പരാതിയിൽ താൻ പിന്നോട്ട് പോകില്ല. പ്രതിക്കൊപ്പം നിന്ന് പോലീസ് തന്നെ അധിക്ഷേപിക്കുകയാണെന്നും പരാതിക്കാരി പറഞ്ഞു.

സ്വമേധനയാ ആണ് താൻ ഗവർണർക്ക് പരാതി നൽകാൻ തിരുമാനിച്ചത്. ഇതിന് തനിക്ക് നിയമോപദേശം ലഭിച്ചിട്ടുണ്ട്. തനിക്ക് ബിജെപിയുടെ പിന്തുണ ഉണ്ടെന്നും യുവതി പറഞ്ഞു. അതേസമയം പോലീസ് ഇന്നലെ മൊഴിയെടുക്കാനായി വീട്ടിൽ വന്നിരുന്നു. എന്നാൽ താൻ ഇല്ലെന്ന് പറഞ്ഞ് മടങ്ങിപോയി.പിന്നീട് മൊഴിയെടുക്കുന്നത് സംബന്ധിച്ച് യാതൊരു അറിയിപ്പും പോലീസിന്റെ ഭാഗത്ത് നിന്ന് തനിക്ക് ലഭിച്ചിട്ടില്ലെന്നും യുവതി പറഞ്ഞു.

ak1-1626839643.j

ആ 'പ്രണയ'ത്തിന് പിന്നിലെ യാഥാര്‍ഥ്യം വെളിപ്പെടുത്തി നടി പ്രിയ വാര്യര്‍

മന്ത്രി എകെ ശശീന്ദ്രൻ നേരത്തേയും പ്രശ്നം പരിഹാരിക്കാനായി ഇടപെട്ടിരുന്നതായും കഴിഞ്ഞ ദിവസം പരാതിക്കാരി പറഞ്ഞിരുന്നു. ആദ്യം പരാതി നൽകാൻ തിരുമാനിച്ചിരുന്നില്ല.എന്നാൽ തനിക്കെതിരായി വാട്സ് ആപ്പ് ഗ്രൂപ്പിൽ പ്രചരണം നടന്നതോടെയാണ് പരാതി നൽകിയതെന്നും യുവതി വ്യക്തമാക്കിയിരുന്നു.

അതിനിടെ മന്ത്രി എകെ ശശീന്ദ്രനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തി. നിയമസഭയിലാണ് മുഖ്യമന്ത്രി ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയത്. പ്രാദേശിക തലത്തിൽ രണ്ട് പാർട്ടി പ്രവർത്തകർ തമ്മിലുണ്ടായ തർക്കത്തിൽ എന്‍സിപി നേതാവ് കൂടിയായ മന്ത്രി അന്വേഷിക്കുകയാണ് ഉണ്ടായതെന്നും ഇക്കാര്യം മന്ത്രി തന്നെ പൊതുസമൂഹത്തില്‍ വ്യക്തമാക്കിയിട്ടുള്ളതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇക്കാര്യത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നതിൽ കാലതാമസമുണ്ടായി എന്ന പരാതി പോലീസ് മേധാവി അന്വേഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പരാതിയുടെ നിജസ്ഥിതി ശരിയായ തലത്തില്‍ അന്വേഷിച്ച് ആവശ്യമായ നടപടി പോലീസ് സ്വീകരിക്കുമെന്ന് സർക്കാർ ഉറപ്പുവരുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പ്രിയാമണിയും മുസ്തഫ രാജും തമ്മിലുള്ള വിവാഹം നിയമവിരുദ്ധമോ? ചോദ്യം ചെയ്ത് ആദ്യ ഭാര്യ രംഗത്ത്‌

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+