എസ്ടി ടിക്കറ്റില്‍ വിദ്യാര്‍ത്ഥികള്‍ കൂട്ടമായി കയറി! കലിപൂണ്ട ജീവനക്കാര്‍ ബസ് നടുറോഡിലിട്ട് മുങ്ങി

  • Written By:
Subscribe to Oneindia Malayalam

കോട്ടയം: വിദ്യാര്‍ത്ഥികള്‍ കൂട്ടമായി കയറിയെന്ന കാരണത്താല്‍ ബസ് നടുറോഡിലുപേക്ഷിച്ച് ജീവനക്കാര്‍ മുങ്ങി. കഴിഞ്ഞദിവസം രാവിലെ പാമ്പാടി ളാക്കാട്ടൂരിലാണ് സംഭവം. കോട്ടയം-പള്ളിക്കത്തോട് റൂട്ടിലോടുന്ന നരിമറ്റത്തില്‍ ബസാണ് നടുറോഡില്‍ നിര്‍ത്തിയിട്ടത്.

ലോറി ബൈക്കിലിടിച്ച് ബിടെക്ക് വിദ്യാര്‍ത്ഥികള്‍ മരിച്ചു; കോട്ടയം സ്വദേശിയും പൊന്നാനി സ്വദേശിനിയും...

അമലാ പോളിന് കഷ്ടകാലം! 20 ലക്ഷം ലാഭിക്കാന്‍ നോക്കി, അതിലേറെ പിഴ നല്‍കേണ്ടി വരുമോ? ഏഴു ദിവസം മാത്രം...

പള്ളിക്കത്തോട്ടില്‍ നിന്നും കോട്ടയത്തേക്ക് വരികയായിരുന്ന ബസില്‍ നാല്‍പ്പതോളം വിദ്യാര്‍ത്ഥികളും ഇരുപത് മറ്റു യാത്രക്കാരുമാണുണ്ടായിരുന്നത്. കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ കയറിയതാണ് ബസ് ജീവനക്കാരെ പ്രകോപിപ്പിച്ചത്.

bus

ബസില്‍ കയറിയ വിദ്യാര്‍ത്ഥികളോട് എസ്ടി പറ്റില്ലെന്നും ഫുള്‍ ടിക്കറ്റ് നല്‍കണമെന്നും ജീവനക്കാര്‍ ആവശ്യപ്പെട്ടു. ഇതോടെ ബസ് ജീവനക്കാരും വിദ്യാര്‍ത്ഥികളും തമ്മില്‍ തര്‍ക്കമായി.

ജനജാഗ്രതാ യാത്ര എട്ടുനിലയില്‍ പൊട്ടി! കൂപ്പറിസ്റ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ! കുമ്മനം മാസ് ഡാ ...

തുടര്‍ന്ന് ളാക്കാട്ടൂര്‍ സ്‌കൂളിന് ഒരു കിലോമീറ്റര്‍ അകലെ എത്തിയപ്പോള്‍ ഡ്രൈവര്‍ ബസ് നിര്‍ത്തിയിട്ടു. ഇതിനിടെ മറ്റു ജീവനക്കാരും ബസില്‍ നിന്നിറങ്ങി. സംഭവമറിഞ്ഞ് നാട്ടുകാരും തടിച്ചുകൂടിയതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥയായി. വിവരമറിഞ്ഞ് പോലീസ് സംഭവസ്ഥലത്ത് എത്തുന്നതിന് തൊട്ടുമുന്‍പാണ് ജീവനക്കാര്‍ കടന്നുകളഞ്ഞത്. തുടര്‍ന്ന് പോലീസെത്തി നടുറോഡില്‍ കിടന്ന ബസ് സ്‌റ്റേഷനിലെത്തിച്ചു. ബസ് ജീവനക്കാരെ മണിക്കൂറുകള്‍ക്കുള്ളില്‍ അറസ്റ്റ് ചെയ്ത പോലീസ്, ബസ് കോടതിയില്‍ ഹാജരാക്കുമെന്നും അറിയിച്ചു.

English summary
conflict between bus employees and students in kottayam.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്