Get Updates
Get notified of breaking news, exclusive insights, and must-see stories!

കെസി വേണുഗോപാലിന് എതിരെ പടയൊരുക്കം, 'കോൺഗ്രസിന്റെ അന്തകൻ', രാഹുൽ ഗാന്ധിക്ക് പരാതി

തിരുവനന്തപുരം: ഡിസിസി അധ്യക്ഷന്മാരുടെ പട്ടിക പുറത്ത് വന്നതിന് പിന്നാലെ കോണ്‍ഗ്രസിനുളളില്‍ പൊട്ടിത്തെറി രൂക്ഷമായിരിക്കുകയാണ്. ഗ്രൂപ്പ് താല്‍പര്യങ്ങള്‍ പരിഗണിക്കാത്തതില്‍ രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും പാര്‍ട്ടിക്കുള്ളില്‍ വെടി പൊട്ടിച്ച് കഴിഞ്ഞു. കെ സുധാകരനും വിഡി സതീശനുമൊപ്പം ശക്തമായി നില്‍ക്കുകയാണ് ഹൈക്കമാന്‍ഡ്.

എന്തൊരു ക്യൂട്ടാണീ ഉണ്ണിക്കണ്ണന്മാർ, കണ്ട് കണ്ണ് വെയ്ക്കല്ലേ.. കൃഷ്ണാഷ്ടമി ചിത്രങ്ങൾ കാണാം

ഉമ്മന്‍ചാണ്ടിയെയും ചെന്നിത്തലയേയും ഞെട്ടിച്ച് കൊണ്ട് പല വിശ്വസ്തരും ഗ്രൂപ്പ് മാറി പുതിയ നേതൃത്വത്തോട് അടുക്കുന്നു. തങ്ങളുടെ തീരുമാനത്തിന് എതിരെ നില്‍ക്കുകയാണെങ്കില്‍ തിരിച്ചടി പ്രതീക്ഷിക്കാം എന്നുളള സൂചനയാണ് മുതിര്‍ന്ന നേതാക്കള്‍ക്ക് ഹൈക്കമാന്‍ഡ് നല്‍കുന്നത്. അതിനിടെ കെസി വേണുഗോപാലിന് എതിരെ രാഹുല്‍ ഗാന്ധിക്ക് കത്ത് അയച്ചിരിക്കുകയാണ് കോണ്‍ഗ്രസ് നേതാവ് പിഎസ് പ്രശാന്ത്. വിശദാംശങ്ങള്‍ ഇങ്ങനെ

1

ഡിസിസി പ്രസിഡണ്ട് സ്ഥാനം സംബന്ധിച്ചുളള ചര്‍ച്ചകള്‍ നടക്കുമ്പോള്‍ തന്നെ കോണ്‍ഗ്രസിനുളളില്‍ അതൃപ്തി പുകഞ്ഞിരുന്നു. കെ സുധാകരനും വിഡി സതീശനും തങ്ങളുടെ താല്‍പര്യങ്ങള്‍ പരിഗണിക്കുന്നില്ലെന്ന പരാതിയാണ് ചെന്നിത്തലയ്ക്കും ഉമ്മന്‍ചാണ്ടിക്കും. ഡിസിസി പട്ടിക പുറത്ത് വന്നതോടെ അതൃപ്തി വന്‍ പൊട്ടിത്തെറിയിലേക്ക് വഴി മാറി. പാലക്കാട്ടെ കോണ്‍ഗ്രസിന്റെ ശക്തനായ നേതാവ് എവി ഗോപിനാഥ് പാര്‍ട്ടി വിട്ടു കഴിഞ്ഞു. പല ജില്ലകളിലും പുതിയ അധ്യക്ഷന്മാര്‍ക്കെതിരെ സ്വരങ്ങള്‍ ഉയരുന്നു.

2

അതിനിടെയാണ് മുന്‍ കെപിസിസി സെക്രട്ടറിയായ പിഎസ് പ്രശാന്ത് ഹൈക്കമാന്‍ഡിന്റെ ഏറ്റവും അടുത്ത നേതാക്കളില്‍ ഒരാളായ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിന് എതിരെ രംഗത്ത് വന്നിരിക്കുന്നത്. കെസി വേണുഗോപാല്‍ ബിജെപിയുടെ ഏജന്റാണ് എന്ന് ആരോപിച്ച് പിഎസ് പ്രശാന്ത് രാഹൂല്‍ ഗാന്ധിക്ക് കത്തയച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസില്‍ നിന്ന് കൊണ്ട് കെസി വേണുഗോപാല്‍ ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നു എന്നാണ ്പ്രശാന്തിന്റെ ആരോപണം.

3

കേരളത്തില്‍ കോണ്‍ഗ്രസ് ഇന്ന് നേരിടുന്ന പ്രതിസന്ധിക്ക് കാരണക്കാരന്‍ കെസി വേണുഗോപാല്‍ ആണ്. കോണ്‍ഗ്രസിന്റെ അന്തകനാണ് കെസി വേണുഗോപാല്‍. എഐസിസിയില്‍ കെസി വേണുഗോപാലിന് പദവി നല്‍കിയ തീരുമാനം പുനപരിശോധിക്കണമെന്ന് പിസ് പ്രശാന്ത് രാഹുല്‍ ഗാന്ധിക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടു. ജനിച്ച് വളര്‍ന്ന സ്ഥലത്ത് കെസി വേണുഗോപാലിന് രാഷ്ട്രീയ സ്വാധം ഇല്ലെന്ന് പ്രശാന്ത് പറയുന്നു.

4

തനിക്ക് രാഷ്ട്രീയ അഭയം നല്‍കിയ ജില്ലയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നാശത്തിന് കെസി വേണുഗോപാലിന്റെ ഇടപെടല്‍ വഴിതുറന്നുവെന്നും പിഎസ് പ്രശാന്ത് ആരോപിക്കുന്നു. ദേശീയ തലത്തില്‍ കോണ്‍ഗ്രസ് തകരാനുളള കാരണം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ വന്ന് മത്സരിച്ചത് ആണെന്നും പിഎസ് പ്രശാന്ത് കുറ്റപ്പെടുത്തി. പാലോട് രവിയെ തിരുവനന്തപുരം ഡിസിസി പ്രസിഡണ്ടാക്കിയതിന് എതിരെയും പിഎസ് പ്രശാന്ത് വിമര്‍ശനം ഉന്നയിച്ചു..

5

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ നെടുമങ്ങാട് മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആയിരുന്നു പിഎസ് പ്രശാന്ത്. തന്നെ തോല്‍പ്പിക്കാന്‍ ശ്രമിച്ച പാലോട് രവിയെ ഡിസിസി അധ്യക്ഷനായി അംഗീകരിക്കില്ലെന്നാണ് പിഎസ് പ്രശാന്തിന്റെ നിലപാട്. പാലോട് രവിയെ അധ്യക്ഷനാക്കിയാല്‍ കോണ്‍ഗ്രസ് വിടുമെന്നും രാഹുല്‍ ഗാന്ധിക്ക് അയച്ച കത്തില്‍ പിഎസ പ്രശാന്ത് വ്യക്തമാക്കിയിട്ടുണ്ട് എന്നാണ് സൂചന.

6

താന്‍ ഉന്നയിച്ച വിഷയങ്ങളിലെ നടപടികള്‍ പാര്‍ട്ടി തീരുമാനിക്കുന്നത് അനുസരിച്ചായിരിക്കും ഭാവി പരിപാടികള്‍ എന്ന് പിഎസ് പ്രശാന്ത് വ്യക്തമാക്കി. നെടുമങ്ങാട് മണ്ഡലം പരമ്പരാഗതമായി എല്‍ഡിഎഫിന്റേതായിട്ട് പോലും പ്രചാരണത്തിന്റെ ആദ്യഘട്ടത്തില്‍ തനിക്ക് മേല്‍ക്കൈ ഉണ്ടായിരുന്നു. ഇതോടെ പാലോട് രവി തിരഞ്ഞെടുപ്പ് പരിപാടികളുമായി സഹകരിക്കാതെയായെന്ന് പിഎസ് പ്രശാന്ത് കുറ്റപ്പെടുത്തി.

7

സീറ്റ് കിട്ടാത്തത്തില്‍ പലരോടും പാലോട് രവി പരാതി പറഞ്ഞു. തങ്ങള്‍ തന്നെ മുന്‍കൈ എടുത്താണ് ബൈക്ക് റാലികളും മറ്റും സംഘടിപ്പിച്ചത്. പാലോട് രവിയുടെ അനുയായികള്‍ തനിക്കെതിരെ യോഗം ചേര്‍ന്നുവെന്നും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളോട് സഹകരിച്ചില്ലെന്നും പിഎസ് പ്രശാന്ത് ആരോപിക്കുന്നു. പിഎസ് പ്രശാന്ത് പാര്‍ട്ടി വിടുമോ എന്നുളള ആശങ്ക കോണ്‍ഗ്രസിനുണ്ട്. പിഎസ് പ്രശാന്ത് രാജി വെച്ചാല്‍ നെടുമങ്ങാട് കോണ്‍ഗ്രസിനത് വലിയ തിരിച്ചടിയായി മാറും.

Recommended Video

cmsvideo
    Changes in Congress leadership; Rahul Gandhi more likely to become Congress president

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+