സോളാർ കമ്മീഷൻ റിപ്പോർട്ട് അന്തിമമല്ല; അന്വേഷിക്കാൻ മറ്റൊരു കമ്മീഷനെ നിയോഗിക്കണം, ഗണേശനെവിടെ?

  • Posted By: Desk
Subscribe to Oneindia Malayalam

തിരുവനന്തപുരം: സോളാർ കമ്മീഷൻ റിപ്പോർട്ട് നിയമസഭയിൽ വെച്ചതോടെ പ്രപതികരണവുമായി കൂടുതൽ നേതാക്കൾ രംഗത്ത്. സോളാർ കമ്മീഷന്‍റെ പ്രവർത്തനങ്ങളെ കുറിച്ച് അന്വേഷിക്കാൻ മറ്റൊരു കമ്മീഷനെ നിയോഗിക്കണമെന്ന് കെ മുരളീധരൻ എംഎൽഎ. സോളാർ കമ്മീഷൻ റിപ്പോർട്ട രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിലെ മുതിർന്ന നേതാക്കൾക്കെതിരെ ലൈംഗീകാരോപണങ്ങളാണ് സോളാർ കമ്മീഷൻ റിപ്പോർട്ടിലുള്ളത്. സോളാർ കമ്മീഷൻ റിപ്പോർട്ട് ഗൗരവമുള്ളതെന്നാണ് കെപിസിസി പ്രസിണ്ടന്റ് വിഎം സുധാരൻ കഴിഞ്ഞ ദിവസം പറഞ്ഞത്. അതേസമയം സിപിഎം അനുകൂല സംഘടനയുടെ സഹായം കമ്മീഷന്‍ സ്വീകരിച്ചെന്ന ആരോപണവും കെ മുരളീധരൻ ഉന്നയിക്കുന്നുണ്ട്.

ദേവസ്വം ബോർഡിന്റെ കാലാവധി കുറച്ചു; ലക്ഷ്യം പ്രയാർ ഗോപാലകൃഷ്ണൻ? പ്രതികാര നടപടി!

സോളാർ കേസിൽ ആദ്യം മുതൽ ഉണ്ടായിരുന്ന മുൻ മന്ത്രി കെബി ഗണേഷ്കുമാറിന്റെ പേര് എങ്ങിനെ റിപ്പോർട്ടിൽ നിന്ന് ഒഴിവായെന്നും ഇതിൽ ഗൂഡാലോചനയുണ്ടെന്നും ബെന്നിബെഹന്നാൻ ആരോപിക്കുന്നു. സോളാര്‍ കേസുമായി ബന്ധപ്പെട്ട് ആദ്യം കേട്ട ചില പേരുകള്‍ അപ്രത്യക്ഷമായി. കേള്‍ക്കാത്ത പേരുകള്‍ക്ക് മുന്‍തൂക്കം കിട്ടി. ഇതാണ് സോളാര്‍ കമ്മീഷന്റെ ഇടപെടലില്‍ ഗൂഢാലോചനയുണ്ടെന്ന സംശയം ഉയരുന്നതെന്നും അദ്ദേഹം പറഞ്ഞു. കമ്മീഷന്‍ റിപ്പോര്‍ട്ട് അന്തിമമല്ല. സരിത പറഞ്ഞ ആരോപണങ്ങള്‍ മാത്രമാണ് റിപ്പോര്‍ട്ടിലുള്ളത്. ആ ആരോപണങ്ങള്‍ അന്വേഷണത്തിലൂടെ തെളിയിക്കട്ടെ. മാധ്യമങ്ങള്‍ അനാവശ്യ തിടുക്കം കാട്ടേണ്ടെന്നും ശശി തരൂര്‍ വ്യക്തമാക്കുകയായിരുന്നു.

അത് ബാലകൃഷ്ണപിള്ളയല്ലെന്ന് ഉമ്മൻചാണ്ടി

അത് ബാലകൃഷ്ണപിള്ളയല്ലെന്ന് ഉമ്മൻചാണ്ടി

അതേസമയം സോളാർ കേസുമായി ബന്ധപ്പെട്ട് തന്നെ ബ്ലാക്ക് മെയിൽ ചെയ്തത് ആർ ബാലകൃഷ്മനപിള്ളയല്ലെന്ന് വ്യക്തമാക്കി ഉമ്മൻചാണ്ടി രംഗത്ത് വന്നു. ബാലകൃഷ്ണപിള്ളയാണ് ബ്ലാക്ക് മെയിൽ ചെയ്തതെന്ന നിലയ്ക്ക് ചില മാധ്യമങ്ങളിൽ വാർത്തകൾ വന്നിരുന്നു ഇത് തീർത്തും തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ തന്നെ ബ്ലാക്ക് മെയിൽ ചെയ്തിട്ടുണ്ട്. അത് ആരാണെന്ന് പിന്നീട് വെളിപ്പെടുത്തുമെന്നും ഉമ്മൻചാണ്ടി പറ‍ഞ്ഞു.

അന്വേഷണം വരട്ടെ... ഭയമില്ല

അന്വേഷണം വരട്ടെ... ഭയമില്ല

സോളാർ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് നിയമസഭയിൽ വെച്ചതിന് പിന്നാലെ തന്നെ സോളാർ കേസിന്റെ പേരിൽ പലരും ബ്ലാക്ക് മെയിൽ ചെയ്തിട്ടുണ്ടെന്നും അതിലൊരാളുടെ ബ്ലാക്ക് മെയിലിനു മുന്നിൽ വഴങ്ങേണ്ടി വന്നിട്ടുണ്ടെന്നും ഉമ്മൻ ചാണ്ടി പറഞ്ഞിരുന്നു. എന്നാൽ ഇത് ബാലകൃഷ്ണ പിള്ളയാണെന്ന തരത്തിലായിരുന്നു വാർത്തകൾ വന്നത്. എന്നാൽ ഏത് അന്വേഷണവും വരട്ടെ ഭയപ്പെടുന്നില്ലെന്നും അദ്ദേഹം പറ‍ഞ്ഞു.

കമ്മീഷൻ ആധികാരികത പരിശോധിച്ചില്ല

കമ്മീഷൻ ആധികാരികത പരിശോധിച്ചില്ല

സരിതയുടെ മൊഴിയുടെ ആധികാരിത പരിശോധിക്കാൻ കമ്മീഷൻ തയ്യാറായില്ലെന്ന ആരോപണം ഉമ്മൻ ചാണ്ടി വീണ്ടും ഉന്നയിച്ചു. കത്തിന്റെ ആധികാരികത പരിശോധിക്കാതെയാണ് കമ്മീഷൻ റിപ്പോർട്ട് നൽകിയത്. തന്റെ പേര് കത്തിൽ ഇല്ല. എന്നിട്ടും മുൻവിധിയോടെ ലൈംഗീക ആരോപണം ചുമത്തി. രണ്ട് കത്ത് എങ്ങിനെവന്നു എന്നകാര്യം പോലും കമ്മീഷൻ പരിശോധിച്ചില്ല. സോളാറിലൂടെ കോൺഗ്രസിനെയും യുഡിഎഫിനെയും ഭിന്നിപ്പിക്കാൻ സാധിക്കില്ലെന്നും ഉമ്മൻചാണ്ടി പറ‍ഞ്ഞു.

ഉടൻ കേസെടുക്കില്ല

ഉടൻ കേസെടുക്കില്ല

അതേസമയം സോളർ കേസിൽ ഉമ്മൻചാണ്ടി ഉൾപ്പെടെയുള്ളവർക്കെതിരെ ഉടൻ കേസെടുക്കില്ലെന്നാണ് സൂചന. ഉത്തരമേഖലാ ഡിജിപി രാജേഷ് ദിവാന്റെ നേതൃത്വത്തിലുള്ള സംഘം മൂന്ന് ദിവസത്തിനുള്ളിൽ യോഗം ചേർന്ന് അന്വേഷണ രീതി തീരുമാനിക്കുമെന്നാണ് റിപ്പോർട്ടുകൾ. റിപ്പോർട്ടിലെ കണ്ടെത്തലുകൾക്കപ്പുറമുള്ള തെളിവുകൾ ശേഖരിക്കാനാവുമോയെന്നാണ് സംഘം പരിശോധിക്കുക. സോളര്‍ കേസിലെ പ്രത്യേക അന്വേഷണസംഘം വിപുലീകരിക്കുന്നതിനും നടപടികള്‍ ഗവര്‍ണറെ അറിയിക്കുന്നതിനുള്ള നടപടികളും മന്ത്രിസഭ കൈകൊള്ളും.

പ്രാധാന്യം അഴിമതി അന്വേഷണത്തിന്

പ്രാധാന്യം അഴിമതി അന്വേഷണത്തിന്

സുപ്രീം കോടതി മുൻ ജസ്റ്റിസ് അരിജിത് പസായത്തിന്റെ നിയമോപദേശ പ്രകാരം അഴിമതി അന്വേഷണത്തിനാവും കൂടുതൽ പ്രാധാന്യം നൽകുക. നിലവിലെ സംഘത്തിന്റെ നേതൃത്വത്തിൽതന്നെ പ്രത്യേക വിജിലൻസ് സംഘത്തെയും നിയോഗിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ലൈംഗിക ആരോപണത്തിൽ ആഴത്തിലുള്ള പ്രാഥമിക പരിശോധനയാവും നടത്തുക. പീഡനമെന്ന പരാതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നുണ്ട്. ജുഡിഷ്യൽ കമ്മിഷന്റെ റിപ്പോർട്ട് പ്രകാരം മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയിൽ തുടങ്ങി മുൻ മന്ത്രിമാരും എം.പിമാരും അന്വേഷണ ഉദ്യോഗസ്ഥരും അടക്കം 22 പേരാണ് ആരോപണ വിധേയർ. അഴിമതിയും ലൈംഗിക ആരോപണവും അടക്കം അന്വേഷിക്കണമെന്നാണ് അന്വേഷണ സംഘത്തിന് സർക്കാർ നിർദേശം.

English summary
Congress leaders comments about solar scam

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്