ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ക്കെതിരെ കോണ്‍ഗ്രസ്, കൊച്ചിയില്‍ ധര്‍ണ, സന്ദര്‍ശനത്തിന് ബിനോയ് വിശ്വം
തിരുവനന്തപുരം: ലക്ഷദ്വീപിലെ ഭരണപരിഷ്‌കാരത്തില്‍ പ്രതിഷേധം ശക്തമാക്കുന്നു. കോണ്‍ഗ്രസ് കൊച്ചിയിലെ ലക്ഷദ്വീപ് ഐലന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ ഓഫീസിന് മുന്നില്‍ ധര്‍ണ നടത്തി. ലക്ഷദ്വീപിലെ സാഹചമറിയാന്‍ അങ്ങോട്ട് പോകാനുള്ള ഒരുക്കത്തിലാണ് ബിനോയ് വിശ്വം എംപി. ലക്ഷദ്വീപ് സന്ദര്‍ശിക്കാന്‍ അനുമതി തേടിയതായി അദ്ദേഹം പറഞ്ഞു. അഡ്മിനിസ്‌ട്രേറ്റര്‍ക്ക് കത്ത് നല്‍കിയിട്ടുണ്ട്. ദ്വീപിലേക്ക് വരാന്‍ ഒരുപാട് പറയുന്നുണ്ടെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.

അതേസമയം ടിഎന്‍ പ്രതാപന്‍ എംപിയും ഹൈബി ഈഡനും എംപിയുമാണ് കൊച്ചിയില്‍ ധര്‍ണ നടത്തിയത്. ലക്ഷദ്വീപ് ജനതയെ കുറിച്ച് വ്യാജ പ്രചാരണം നടത്തുകയാണ് അഡ്മിനിസ്‌ട്രേറ്ററെന്നും പ്രഫുല്‍ പട്ടേലിനെ തിരിച്ചുവിളിക്കുന്നത് വരെ പ്രതിഷേധം ശക്തമായി തന്നെ തുടരുമെന്നും ഹൈബിയും പ്രതാപനും വ്യക്തമാക്കി. പക്ഷേ പ്രതിഷേധങ്ങളൊന്നും അഡ്മിനിസ്‌ട്രേറ്ററെ ബാധിച്ചിട്ടില്ല. ശക്തമായ പരിഷ്‌കാരങ്ങളുമായി അദ്ദേഹം മുന്നോട്ട് പോവുകയാണ്. കാര്യക്ഷമതയില്ലാത്ത സര്‍ക്കാര്‍ ജീവനക്കാരുടെ പട്ടിക തയ്യാറാക്കാവനാണ് നിര്‍ദേശം. നിയമനരീതികള്‍ പുനപ്പരിശോധിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
യൂത്ത് കോണ്‍ഗ്രസ് ഇതിനെതിരെ രംഗത്ത് വന്നു. ദ്വീപുകാരുടെ തൊഴില്‍ ഇല്ലാതാക്കാനുള്ള ശ്രമമാണ് ഇതെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിക്കുന്നു. പ്രക്ഷോഭ പരിപാടികള്‍ ആലോചിക്കുന്നതിനായി ദ്വീപില്‍ നാളെ സര്‍വകക്ഷി യോഗം ചേരുന്നുണ്ട്. ബിജെപിയും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ലക്ഷദ്വീപിലെ നിയമനരീതികളെല്ലാം അട്ടിമറിച്ച് കൊണ്ട് അവിടെ സെലക്ഷന്‍ ബോര്‍ഡ് നേരത്തെ രൂപീകരിച്ചതാണ്. എന്നാല്‍ ഇതില്‍ ലക്ഷദ്വീപിലെ ജനപ്രതിനിധികളൊന്നും തന്നെയില്ല. അഡ്മിനിസ്‌ട്രേറ്റര്‍ക്ക് താല്‍പര്യമുള്ളവരാണ് ഇതില്‍ ഉള്ളത്. അതും വടക്കേ ഇന്ത്യയില്‍ നിന്ന് വന്നരാണ് ബോര്‍ഡിലുള്ളത്.
Recommended Video
കാര്യക്ഷമതയുടെ പേരില്‍ സര്‍ക്കാര്‍ ജീവനക്കാരെ പിരിച്ച് വിടാനുള്ള നീക്കമാണ് അഡ്മിനിസ്‌ട്രേറ്റര്‍ നടത്തുന്നത്. കരാര്‍ ജീവനക്കാരെ നേരത്തെ തന്നെ പിരിച്ച് വിട്ടതാണ്. ഡയറി ഫാമുകള്‍ അടച്ച് പൂട്ടാനുള്ള നടപടികളെ നിയമപരമായി നേരിടാനാണ് ഇവിടെ നിന്നുള്ള എംപി മുഹമ്മദ് ഫൈസലിന്റെ തീരുമാനം. ദ്വീപ് നിവാസികള്‍ കടുത്ത പ്രതിഷേധം തന്നെ തുടരുമെന്നാണ് വ്യക്തമാക്കുന്നത്. കഴിഞ്ഞ ദിവസം അഡ്മിനിസ്‌ട്രേറ്ററുടെ നിലപാടില്‍ പ്രതിഷേധിച്ച് എട്ട് പേര്‍ ബിജെപിയില്‍ നിന്ന് രാജിവെച്ചിരുന്നു. നേരത്തെ അശ്ലീല സന്ദേശമയച്ച് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചവരെ വീണ്ടും സ്റ്റേഷനില്‍ ഹാജരാകാനാണ് നിര്‍ദേശിച്ചിരിക്കുന്നത്.












Click it and Unblock the Notifications