
'ഇവന്മാർക്ക് പ്രാന്താണ്..! പരസ്യം ഇഷ്ടപ്പെട്ടില്ലേ, കമ്മികൾ കേസുകൊടുക്കട്ടെ'; പിന്തുണച്ച് കോൺഗ്രസ്
കൊച്ചി: കുഞ്ചാക്കോ ബോബന്റെ ഏറ്റവും പുതിയ ചിത്രം 'ന്നാ താന്‍ കേസ് കൊട്' എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ രാഷ്ട്രീയ വിവാദങ്ങളിലേക്ക് കടന്നിരുന്നു. 'തീയേറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്. എന്നാലും വന്നേക്കണെ' എന്ന വാചകമാണ് ചിത്രത്തിന്റെ പരസ്യത്തില്‍ നല്‍കിയിരിക്കുന്നത്. കേരളത്തിലെ റോഡുകളില്‍ കുഴിയുണ്ടെന്നാണ് ആരോപിക്കുന്നതെന്ന് പരസ്യത്തെ എതിര്‍ക്കുന്നവര്‍ പറയുന്നു. ചില ഇടത് സൈബര്‍ പ്രൊഫൈലുകള്‍ ചിത്രത്തെ ബഹിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.
Recommended Video
ദേ വീണ്ടും വന്നു ഞങ്ങളുടെ ക്യാപ്ഷന്‍ ക്യൂന്‍; അമേയാ...എടുത്ത ഫോട്ടോ കൂടി ഇടുമോ, വൈറല്‍ ചിത്രങ്ങള്‍
കണ്ണിനുള്ളില്‍ ഇന്ത്യന്‍ പതാക വരച്ച് ആര്‍ട്ടിസ്റ്റ്; ആരും അനുകരിക്കരുതെന്ന് മുന്നറിയിപ്പും

എന്നാല്‍ ഒട്ടേറ പേര്‍ ചിത്രത്തെയും പോസ്റ്ററിനെയും പിന്തുണച്ച് രംഗത്തെത്തുന്നുണ്ട്. ഇപ്പോഴിതാ സംഭവത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് കെ പി സി സി വൈസ് പ്രസിഡന്റ് വി ടി ബല്‍റാം. കേരളത്തിലെ മുഴുവന്‍ ജനങ്ങളും അനുഭവിക്കുന്ന ഒരു ദുരിതം ഫലിത രൂപേണ പരസ്യവാചകത്തിലുള്‍പ്പെടുത്തി എന്നതിന്റെ പേരില്‍ ഒരു സിനിമയെ ബഹിഷ്‌ക്കരിക്കാനാവശ്യപ്പെടുന്നു ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ വക്താക്കളായ മാര്‍ക്‌സിസ്റ്റ് വെട്ടുകിളികള്‍. ഇവന്മാര്‍ക്ക് പ്രാന്താണ്- എന്നാണ് വി ടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചത്.

പ്രതിപക്ഷ നേതാവ് വി ഡി സതീശനും സിനിമയ്‌ക്കെതിരായ സൈബര്‍ ആക്രമണത്തിനെതിരെ രംഗത്തെത്തി. നര്‍മ്മ ബോധത്തോടെ എടുക്കേണ്ട ഒരു പരസ്യത്തിന്റെ പേരിലാണ് സൈബര്‍ ആക്രമണം നടക്കുന്നതെന്ന് വി ഡി സതീശന്‍ പറഞ്ഞു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് വേണ്ടി പുരപ്പുറത്ത് കയറി സംസാരിക്കുന്നവരാണ് വിമര്‍ശിക്കുന്നതെന്ന് വി ഡി സതീശന്‍ പറഞ്ഞു.

മാധ്യമപ്രവര്‍ത്തകരാണെങ്കിലും രാഷ്ട്രീയ പ്രവര്‍ത്തകരാണെങ്കിലും ആരാണെങ്കിലും വിമര്‍ശിച്ചാല്‍ കഥ കഴിക്കും. അതിന് ഒരു പരിധിയില്ല. അതിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് സിനിമയ്‌ക്കെതിരെ നടക്കുന്നത്. ആ സിനിമ കാണരുത് എന്ന പ്രചാരണത്തിലേക്ക് പോയാല്‍ കൂടുതല്‍ പേര്‍ ആ സിനിമ കാണുമെന്ന് വി ഡി സതീശന്‍ വ്യക്തമാക്കി.

കേരളത്തിലെ മാധ്യമങ്ങള്‍ മുഴുവന്‍ റോഡിലെ കുഴികളെ കുറിച്ച് ചര്‍ച്ച ചെയ്തു. ഹൈക്കോടതിയും നിരവധി തവണ അഭിപ്രായപ്രകടനം നടത്തി. പക്ഷെ പ്രതിപക്ഷം മിണ്ടരുത്. പ്രതിപക്ഷത്തിന് അത് പറയാന്‍ അവകാശമില്ല. റോഡിലെ കുഴിയെ കുറിച്ച് പറയണമെങ്കില്‍ ജയിലില്‍ കിടക്കണം, ഒളിവില്‍ പോണം, കൊതുകു കടി കൊള്ളണം എന്നൊക്കെയുള്ള വിചിത്രമായ പരാമര്‍ശങ്ങളാണ് നടത്തിയിരിക്കുന്നത്.

ദേശാഭിമാനി പത്രത്തിന്റെ മുന്‍പേജിലെ ഒരു സിനിമാ പരസ്യത്തിലുണ്ട്, തിയറ്ററിലേക്ക് വരുമ്പോള്‍ കുഴിയുണ്ടാകും എന്നാലും വരാതിരിക്കരുതെന്ന്. അത് പൊതുധാരണയാണ്. ജനങ്ങള്‍ മുഴുവന്‍ ചര്‍ച്ച ചെയ്യുകയാണ്. ഞങ്ങള്‍ക്ക് അതില്‍ എന്ത് രാഷ്ട്രീയമാണ് ഉള്ളത്, കുഴി അടക്കണം, അപകടങ്ങള്‍ ഉണ്ടാകരുത്. പക്ഷെ കുഴിയുണ്ടെന്ന് മന്ത്രിമാര്‍ സമ്മതിക്കുന്നില്ല. സര്‍ക്കാരിലെ മന്ത്രിമാരുടെ സമീപനമാണ്. അവര്‍ ഒന്നും സമ്മതിക്കില്ല. പ്രതിപക്ഷമെന്ന നിലയില്‍ തെറ്റ് ചൂണ്ടിക്കാട്ടുകയാണ് ചെയ്തതെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.

വി ഡി സതീശന് പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് ടി സിദ്ദിഖും രംഗത്തെത്തി. സിനിമയുടെ പരസ്യം ഇഷ്ടപ്പെട്ടില്ലേ? ന്നാ താന്‍ കേസ് കൊട്' എന്നായിരുന്നു ടി സിദ്ദിഖിന്റെ ഫേസ്ബുക്ക് പോസ്റ്റ്. 'ന്നാ പിന്നെ കമ്മികള് കേസ് കൊടുക്കട്ടെ. കേസ് കൊടുത്ത ശേഷം ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തെ പറ്റി പാര്‍ട്ടി ക്ലാസ്സുമുണ്ടാവും', എന്നായിരുന്നു ഷാഫി പറമ്പിലിന്റെ പ്രതികരണം. ദേശാഭിമാനിയെ ട്രോളിയാണ് പികെ ഫിറോസ് ഇതുമായി ബന്ധപ്പെട്ട് പ്രതികരിച്ചത്. ഈ പരസ്യം ദേശാഭിമാനയിലും അച്ചടിച്ചിരുന്നു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനൊപ്പം
ദേശാഭിമാനിയോടൊപ്പം ട്രോളിനൊപ്പം- പി കെ ഫിറോസ് കുറിച്ചു.

അതേസമയം, സംഭവത്തില്‍ പ്രതികരിച്ച് സംവിധായകന്‍ ജോയ് മാത്യുവും രംഗത്തെത്തി. വഴിയില്‍ കുഴിയുണ്ട് മനുഷ്യര്‍ കുഴിയില്‍ വീണ് മരിക്കുന്നുമുണ്ട്. സഹികെട്ട് കോടതി സ്വമേധയാ ഇടപെടുന്നുമുണ്ട്. ഈ യാഥാര്‍ഥ്യത്തെ ഒരു സിനിമയുടെ പരസ്യത്തിനുവേണ്ടി ഉപയോഗിച്ച അണിയറ പ്രവര്‍ത്തകര്‍ക്ക് അഭിവാദ്യങ്ങള്‍ എന്ന് ജോയ് മാത്യു ഫേസ്ബുക്കില്‍ കുറിച്ചു. അതിനെതിരെ മോങ്ങുന്ന അസഹിഷ്ണതയുടെ ആള്‍രൂപങ്ങള്‍ക്ക് നമോവാകം. എന്നിട്ടും മതിയാകുന്നില്ലെങ്കില്‍ 'ന്നാ താന്‍ കേസ് കൊട്- ജോയ് മാത്യു ഫേസ്ബുക്കില്‍ കുറിച്ചു.
ജനപ്രീതിയില്‍ നിതീഷിനെ വെട്ടി തേജസ്വി; സര്‍വേയില്‍ വന്‍ പിന്തുണ, സ്ത്രീകള്‍ പറയുന്നത് ഇങ്ങനെ