കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുരേഷ് ഗോപിയുടെ സിനിമ ബഹിഷ്‌കരിക്കുമെന്ന് കോണ്‍ഗ്രസ്

  • By Gokul
Google Oneindia Malayalam News

കാഞ്ഞങ്ങാട്: കേരളത്തിലെ നടീനടന്മാര്‍ സാധാരണ ഗതിയില്‍ രാഷ്ട്രീയ നേതാക്കളെ വിമര്‍ശിക്കാത്തവരാണ്. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയോടുളള ചായ്‌വ് ചില നടന്മാരെങ്കിലും പരസ്യമാക്കുന്നുണ്ടെങ്കിലും അവര്‍പോലും എതിര്‍ രാഷ്ട്രീയ നേതാക്കളെ അത്രകണ്ട് വിമര്‍ശിക്കാന്‍ തയ്യാറാകാറില്ല. കാരണം മറ്റൊന്നുമല്ല, അവരുടെ സിനിമയുടെ വിജയത്തെ അത് ബാധിക്കുമെന്നുള്ളതിനാലാണത്. എതിര്‍ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ നടന്റെ സിനിമ ബഹിഷ്‌കരിക്കാന്‍ പറഞ്ഞാല്‍ ലക്ഷങ്ങളുടെ നഷ്ടം തന്നെ ചിലപ്പോള്‍ സിനിമയ്ക്ക് സംഭവിച്ചേക്കാം.

അത്തരത്തിലൊരു അനുഭവമാണ് ഇപ്പോള്‍ നടന്‍ സുരേഷ് ഗോപിക്ക് വന്നുഭവിച്ചിട്ടുള്ളത്. ആറന്മുള വിമാനത്താവള വിഷയത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എടുത്ത നിലപാടിനെ അതിരൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച നടന്റെ സിനിമകള്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്തിരിക്കുകയാണ് ഒരു സംഘം കോണ്‍ഗ്രസുകാര്‍. കാഞ്ഞങ്ങാട് കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റിയാണ് സുരേഷ് ഗോപിയെ ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

suresh-gopi

മുഖ്യമന്ത്രിക്കെതിരെ നടത്തിയ പരാമര്‍ശം പിന്‍വലിച്ച് മാപ്പു പറഞ്ഞില്ലെങ്കില്‍ സുരേഷ് ഗോപിയുടെ സിനിമകള്‍ ബഹിഷ്‌കരിക്കണമെന്നാണ് ആഹ്വാനം. ജനകീയ മികവിന് അന്തര്‍ദേശീയ പുരസ്‌കാരം ലഭിച്ച നേതാവാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. അത്തരം ഒരു നേതാവിനെയാണ് സുരേഷ് ഗോപി അധിക്ഷേപിച്ചിരിക്കുന്നത്. സുരേഷ് ഗോപിയുടെ സിനിമാ പോസ്റ്ററുകള്‍ പോലും പതിക്കരുതെന്നായിരുന്നു പ്രവര്‍ത്തരുടെ അഭിപ്രായമെങ്കിലും നേതൃത്വം സമ്മതിച്ചില്ലെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ. സി.കെ.ശ്രീധന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം അറിയിച്ചു.

ഓരോരുത്തരുടെയും നെഞ്ചത്തും വിമാനത്താവളം വേണമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. പ്രകൃതി സംരക്ഷണകാര്യം മുഖ്യമന്ത്രി മറക്കുകയാണ്. ഇക്കാര്യത്തില്‍ വിവരമില്ലെങ്കില്‍ വിവരക്കേട് വിളിച്ചു പറയരുത്. അറിയുന്ന ആളുകളോട് ചോദിച്ച് മനസിലാക്കണമെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. സുരേഷ് ഗോപിയുടെ വിമര്‍ശനത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് അടക്കമുള്ള സംഘടകള്‍ രംഗത്തെത്തുകയും ചെയ്തു.

English summary
Congress party threatens to boycott Suresh Gopi movies
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X