കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിര്‍മാണ തൊഴിലാളികള്‍ സെക്രട്ടേറിയറ്റ് വളഞ്ഞു

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രാജി ആവശ്യപ്പെട്ട് സിപിഎമ്മിന്റെ നേതൃത്വത്തില്‍ ഒരിക്കല്‍ സെക്രട്ടറിയറ്റ് ഉപരോധിച്ചതാണ്. ഇപ്പോഴിതാ ഇടത്തൊഴിലാളി സംഘടനയുടെ നേതൃത്വത്തില്‍ മറ്റൊരു സെക്രട്ടേറിയറ്റ് വളയല്‍. നിര്‍മാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കണം എന്നാവശ്യപ്പെട്ട് കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് ഫെഡറേഷന്‍(സിഐടിയു) ആണ് 2013 ഒക്ടോബര്‍ 9 ന് സെക്രട്ടേറിയറ്റ് വളഞ്ഞത്.

സിപിഎം നേതൃത്വ കൊടുത്ത സെക്രട്ടേറിയറ്റ് ഉപരോധത്തില്‍ ഒരു ലക്ഷത്തോളപേര്‍ പങ്കെടുത്തെങ്കില്‍ സിഐടിയുവിന്റെ സമരത്തില്‍ അര ലക്ഷത്തോള പേര്‍ പങ്കെടുത്തു. ഉപരോധം തീരും വരെ നഗരത്തില്‍ ഗതാഗതം സ്തംഭിക്കുകയും ചെയ്തു.

CITU Strike

പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനാണ് ഉപരോധ സമരം ഉദ്ഘാടനം ചെയ്തത്. നിര്‍മാണ മേഖലയും തൊഴിലാളികളും അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

14 ജില്ലകളില്‍ നിന്നുമായി സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള പതിനായിരക്കണക്കിന് തൊഴിലാളികളാണ് തിരുവനന്തപുരത്തത്തിയത്. ഭരണ സിരാ കേന്ദ്രം ശരിക്കും സ്തംഭിച്ചു. സെക്രട്ടേറിയറ്റ് ജീവനക്കാര്‍ക്ക് അകത്ത് പ്രവേശിക്കാനായില്ല. ബുധനാഴ്ചകളില്‍ നടക്കുന്ന മന്ത്രിസഭ യോഗം പോലും മാറ്റി വക്കേണ്ടി വന്നു.

നിര്‍മാണ മേഖലയിലെ പ്രതിസന്ധി പരിഹരിക്കുക, കല്ല്, മണല്‍ എന്നിവയുടെ സംഭരണത്തിനുള്ള തടസ്സം നീക്കുക, ഡാമുകളില്‍ നിന്ന് മണലെടുത്ത് നിര്‍മാണ ആവശ്യങ്ങള്‍ക്ക് നല്‍കുക, ക്ഷേമനിധി ആനുകൂല്യങ്ങള്‍ പരിഷ്‌കരിക്കുക, പെന്‍ഷന്‍ കൂട്ടുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സെക്രട്ടേറിയറ്റ് ഉപരോധം.

ഫെഡറേഷന്റെ സംസ്ഥാന പ്രസിഡന്റ് കെ പി സഹദേവനാണ് ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ചത്. സിപിഎം കേന്ദ്ര കമ്മിറ്റി അംഗം പികെ ഗുരുദീസന്‍, എ സമ്പത്ത് എംപി, വി ശിവന്‍കുട്ടി എംഎല്‍, സിപിഎം തിരുവനന്തപുരം ദില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ തുടങ്ങിയവര്‍ സമരത്തിന് അഭിവാദ്യം അര്‍പ്പിച്ചു.

English summary
Construction workers performed secratariate sieg under the leadership of CITU , demamding the government to solve the crisis in the construction arena.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X