കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ്‌ വ്യാപനം; ക്ഷേത്രങ്ങളിലെ ഉത്സവാഘോഷങ്ങള്‍ ഒഴിവാക്കിയാതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ്‌ സാഹചര്യം കണക്കിലെടുത്ത്‌ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്‌ കീഴിലെ ക്ഷേത്രങ്ങളില്‍ ഈ സീസണില്‍ ഉത്സവാഘോഷം ഒഴിവാക്കും. ആഘാഷങ്ങള്‍ ഒഴിവാക്കി ആചാരപരമായ ചടങ്ങുകള്‍ മാത്രം നടത്താന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ ഉത്തരവിറക്കി. കൊവിഡ്‌ വ്യാപനം കണക്കിലെടുത്താണ്‌ തീരുമാനം. പറ എടുക്കാന്‍ വീടുകളില്‍ പോകില്ല. ആന എഴുന്നള്ളിപ്പ്‌ ഒഴിവാക്കാനും ബോര്‍ഡ്‌ നിര്‍ദേശം നല്‍കി.

നിലവില്‍ ക്ഷേത്രക്കുളത്തിലും ശ്രീകോവിലിലും കൗണ്ടറുകളിലും അടക്കം ഭക്തര്‍ക്ക്‌ നിയന്ത്രണമുണ്ട്‌. മാസ്‌ക്‌, സാമൂഹ്യ അകലം. ദര്‍ശനത്തിനെത്തുന്നവരുടെ പേര്‌ രേഖപ്പെടുത്തല്‍ ഇവ നിര്‍ബന്ധമാണ്‌. 10 വയസിന്‌ താഴെയുള്ളവരെയും 65 വയസിന്‌ മുകളിലുള്ളവരേയും പ്രവേശിപ്പിക്കില്ല.

travancore

അതേ സമയം അടുത്ത രണ്ടാഴ്‌ച്ചയില്‍ സംസ്ഥാനത്തെ കൊവിഡ്‌ വ്യാപനം ഉയരാന്‍ സാധ്യതയുണ്ടെന്ന്‌ സംസ്ഥാന ആരോഗ്യ മന്ത്രി കെകെ ശൈലജ ടീച്ചര്‍ മുന്നറിയിപ്പ്‌ നല്‍കി. തദ്ദേശ തിരഞ്ഞെടുപ്പ്‌ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്ത്‌ കോവിഡ്‌ വ്യാപനം കൂടുലാക്കാന്‍ സാധ്യതയുണ്ടെന്നാണ്‌ നിഗമനം. നിലവില്‍ രാജ്യത്ത്‌ പ്രതിദിനെ ഏറ്റവും കൂടുതല്‍ പേര്‍ക്ക്‌ കോവിഡ്‌ സ്ഥിരീകരിക്കുന്ന സംസ്ഥാനം കേരളമാണ്‌. അടുത്ത രണ്ടാഴ്‌ച്ച സംസ്ഥാനത്തെ ആളുകള്‍ സ്വയം ലോക്‌ഡൗണ്‍ പാലിക്കണമെന്നും അത്യാവശ്യഘട്ടങ്ങളില്‍ മാത്രമേ പുറത്തിറങ്ങാന്‍ പാടിള്ളുവെന്നും ആരോഗ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്‌.

English summary
covid 19;travancore devaswom decided to avoid festivals in temple
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X