കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോകായുക്ത ബില്ലിനെ ചൊല്ലി മന്ത്രിസഭയില്‍ ഭിന്നത; എതിര്‍പ്പുമായി സിപിഐ മന്ത്രിമാര്‍

Google Oneindia Malayalam News

തിരുവനന്തപുരം: ലോകായുക്ത ബില്ലിനെ ചൊല്ലി മന്ത്രിസഭയില്‍ ഭിന്നത. ബില്ലില്‍ വിയോജിപ്പ് അറിയിച്ച് സി പി ഐ മന്ത്രിമാര്‍ രംഗത്തെത്തി. മന്ത്രിമാരായ കെ. രാജനും പി. പ്രസാദുമാണ് മന്ത്രിസഭാ യോഗത്തില്‍ എതിര്‍പ്പ് അറിയിച്ചത്. ഈ രൂപത്തില്‍ ബില്‍ അവതരിപ്പിക്കുന്നതിനോട് യോജിക്കാനാകില്ല എന്നാണ് സി പി ഐ മന്ത്രിമാര്‍ മന്ത്രിസഭാ യോഗത്തില്‍ അറിയിച്ചത്.

ഓര്‍ഡിനന്‍സായി കൊണ്ടുവന്ന, ഗവര്‍ണറുടെ നിലപാടിനെ തുടര്‍ന്ന് അസാധുവായ ലോകായുക്ത ബില്‍ നിയമസഭയില്‍ അവതരിപ്പിക്കുന്നതിന് മുന്നോടിയായാണ് മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയ്ക്ക് കൊണ്ടുവന്നത്. ഈ മാസം 22 മുതല്‍ നിയമ നിര്‍മാണത്തിനായി നിയമസഭയുടെ പ്രത്യേക സമ്മേളനം ചേരുന്നുണ്ട്.

dfw

ലോകായുക്ത ഭേദഗതി ബില്ലില്‍ രാഷ്ട്രീയ കൂടിയാലോചന നടത്തിയേ മതിയാകൂ എന്നാണ് സി പി ഐ മന്ത്രിമാരുടെ നിലപാട്. ലോകായുക്തയുടെ വിധി അതേപടി നടപ്പാക്കണം എന്നതിന് പകരം ലോകായുക്തയുടെ വിധിക്ക് മേല്‍ മുഖ്യമന്ത്രിക്ക് പുന:പരിശോധനാ അധികാരം നല്‍കുന്ന വ്യവസ്ഥയാണ് ബില്ലിന്റെ കരടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

'മാനന്തവാടിയില്‍ പഴംപൊരി, ബത്തേരിയില്‍ ബോണ്ട, കല്‍പ്പറ്റയില്‍ പഫ്‌സ്, ഇതാണ് രാഹുലിന്റെ പണി';പരിഹസിച്ച് ഷംസീര്‍'മാനന്തവാടിയില്‍ പഴംപൊരി, ബത്തേരിയില്‍ ബോണ്ട, കല്‍പ്പറ്റയില്‍ പഫ്‌സ്, ഇതാണ് രാഹുലിന്റെ പണി';പരിഹസിച്ച് ഷംസീര്‍

എന്നാല്‍, ഈ വ്യവസ്ഥക്ക് പകരം മറ്റൊരു കമ്മിറ്റിയെ നിയോഗിക്കണം എന്നതടക്കമുള്ള നിര്‍ദേശങ്ങള്‍ സി പി ഐ മുന്നോട്ട് വെയ്ക്കുന്നുണ്ട്. വിഷയം പിന്നീട് ചര്‍ച്ച ചെയ്ത് പ്രശ്നം പരിഹരിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉറപ്പ് നല്‍കി. ഓര്‍ഡിനന്‍സിന് പകരമുള്ള ബില്ലില്‍ ഇപ്പോള്‍ മാറ്റം കൊണ്ട് വന്നാല്‍ നിയമ പ്രശ്‌നം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

'ദിലീപ് കുറ്റം ചെയ്‌തോ എന്നറിയില്ല...പക്ഷെ ശ്രീലേഖ? തുറന്നടിച്ച് ചോദ്യങ്ങളുമായി എംഎന്‍ കാരശ്ശേരി'ദിലീപ് കുറ്റം ചെയ്‌തോ എന്നറിയില്ല...പക്ഷെ ശ്രീലേഖ? തുറന്നടിച്ച് ചോദ്യങ്ങളുമായി എംഎന്‍ കാരശ്ശേരി

അതേസമയം ചര്‍ച്ച ഇല്ലെങ്കില്‍ സഭയില്‍ ഭേദഗതി കൊണ്ട് വരാനാണ് സി പി ഐയുടെ നീക്കം. ബില്‍ ഇതേ പോലെ അവതരിപ്പിച്ച ശേഷം ചര്‍ച്ചയില്‍ ഉയരുന്ന നിര്‍ദേശം ഔദ്യോഗിക ഭേദഗതിയായി കൊണ്ട് വരുന്നത് പരിഗണിക്കാം എന്നാണ് നിയമമന്ത്രി പി രാജീവ് അറിയിച്ചത്. ലോകായുക്ത നിയമഭേദഗതിക്കെതിരെ തുടക്കം മുതല്‍ സി പി ഐ കടുത്ത എതിര്‍പ്പാണ് ഉയര്‍ത്തിയിരുന്നത്.

എല്ലാ വെല്ലുവിളികളേയും ഇങ്ങനെ പുഞ്ചിരിയോടെ നേരിടൂ മഞ്ജൂ..; വീണ്ടും വൈറല്‍ ചിത്രങ്ങള്‍

അസാധുവായ ലോകായുക്ത ഓര്‍ഡിനന്‍സ് അടക്കം പാസാക്കാന്‍ ബില്‍ കൊണ്ട് വരാനിരിക്കെ എതിര്‍പ്പ് ആവര്‍ത്തിക്കാനാണ് സി പി ഐ ശ്രമം. ആദ്യം മന്ത്രിസഭാ യോഗത്തില്‍ സി പി ഐ മന്ത്രിമാര്‍ എതിര്‍പ്പ് അറിയാക്കാതിരുന്നതില്‍ നേതൃത്വം അതൃപ്തി അറിയിച്ചിരുന്നു.

Recommended Video

cmsvideo
മങ്കിപോക്‌സിന് വാക്‌സിനുണ്ടാകുമോ? പ്രതികരണവുമായി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് |*India

English summary
CPI ministers came forward expressing their disagreement in cabinet on Lokayukta Bill
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X