Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഇടതുപക്ഷം യുഎപിഎക്കെതിര്; കേസെടുത്തത് തെറ്റ്... മാവോയിസ്റ്റ് കഥകള്‍ക്ക് പിന്നില്‍ പോലീസ്'

തിരുവനന്തപുരം: ഇന്ത്യയിലെ ഇടതുപക്ഷ പാര്‍ട്ടികള്‍ എന്നും യുഎപിഎക്കെതിരാണെന്നും കേരളത്തിലെ ഇടതുസര്‍ക്കാര്‍ ഒരിക്കലും ഈ വകുപ്പ് പ്രകാരം കേസെടുക്കാന്‍ പാടില്ലായിരുന്നുവെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. യുഎപിഎയെ ഇടതു സര്‍ക്കാര്‍ എതിര്‍ക്കണം. പല കാര്യങ്ങളിലും സര്‍ക്കാരിനെ തിരുത്തിയിട്ടുണ്ട്. യുഎപിഎ കരിനിയമമാണ്. കേരളത്തില്‍ ഇതുപ്രകാരം കേസ് വരുമ്പോള്‍ അത് ഇടതുനിലപാടിന് അനുയോജ്യമല്ലെന്ന് സിപിഐ തുറന്നുപറഞ്ഞിട്ടുണ്ട്. അലന്‍- താഹ വിഷയത്തില്‍ സുപ്രിംകോടതി നടത്തിയ നിരീക്ഷണം ഇടതുപക്ഷത്തിന് മാത്രം ബാധകമായതല്ല. മനുഷ്യാവകാശത്തിന് വില കൊടുക്കാത്ത മുഴുവന്‍ ഭരണകൂടത്തിനുമുള്ളതാണെന്നും കാനം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മറ്റു സംസ്ഥാനങ്ങളിലെല്ലാം നടക്കുന്ന മാവോയിസ്റ്റ് വേട്ടയുടെ പിന്തുടര്‍ച്ചയാണ് കേരളത്തിലും നടക്കുന്നത്. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങളെ നേരിടേണ്ടത് വെടിയുണ്ടകള്‍ കൊണ്ടല്ല. കേരളത്തിലെ മാവോയിസ്റ്റ് കഥകള്‍ പൊലിസ് കെട്ടിച്ചമക്കുന്നതാണ്. മാവോയിസ്റ്റ് വേട്ടക്കുള്ള കേന്ദ്ര ഫണ്ടാണ് പൊലിസിന്റെ ലക്ഷ്യം. എംജി സര്‍വകലാശാല സെനറ്റ് തെരഞ്ഞെടുപ്പിനിടെ എസ്എഫ്‌ഐയും എഐഎസ്എഫും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പൊലിസ് സ്വീകരിച്ച നടപടിയെയും അദ്ദേഹം പരോക്ഷമായി വിമര്‍ശിച്ചു. മര്‍ദ്ദനമേറ്റവര്‍ക്കെതിരെ കേസെടുക്കുന്നത് പുതിയ സംഭവമല്ലെന്നും അദ്ദേഹം പറഞ്ഞു.

Recommended Video

cmsvideo
    കേരള: രാജ്യത്തെ ഇടതുപക്ഷ പാര്‍ട്ടികള്‍ യു.എ.പി.എക്കെതിരാണ്; കാനം രാജേന്ദ്രൻ
    k

    ദത്ത് വിവാദം: മന്ത്രിക്കെതിരേ പോലിസില്‍ പരാതി

    തിരുവനന്തപുരം: നവജാത ശിശുവിനെ നിയമവിരുദ്ധമായി ദത്ത് നല്‍കിയ സംഭവത്തില്‍ അനുപമയുടെ ഭര്‍ത്താവ് അജിത്തിനെ അധിക്ഷേപിച്ച് സംസാരിച്ച സാംസ്‌കാരിക മന്ത്രി സജി ചെറിയാനെതിരേ പരാതി. അനുപമയും അജിത്തും പേരൂര്‍ക്കട പോലിസിലാണ് പരാതി നല്‍കിയത്. മന്ത്രിയുടെ പ്രസ്താവന തങ്ങളെ പൊതുസമൂഹത്തില്‍ അവഹേളിക്കുന്നതാണ്. മാത്രമല്ല സ്ത്രീത്വത്തെ അപമാനിക്കലുമാണെന്നും പരാതിയില്‍ പറയുന്നു. അതേസമയം, പരാതിലഭിച്ച സാഹചര്യത്തില്‍ പ്രസംഗത്തിന്റെ പൂര്‍ണരൂപം പരിശോധിക്കുമെന്നും നിയമോപദേശം തേടിയ ശേഷം നടപടിയെടുക്കുമെന്നും പേരൂര്‍ക്കട പോലിസ് അറിയിച്ചു.

    സൗന്ദര്യം പിന്നെയും കൂടിയോ? മീര ജാസ്മിന്‍-ജയറാം സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ വൈറല്‍

    ള്ളെിയാഴ്ച സാംസ്‌കാരിക വകുപ്പ് തിരുവനന്തപുരത്ത് സംഘടിപ്പിച്ച സ്ത്രീശക്തി പരിപാടിയിലാണ് മന്ത്രി വിവാദ പ്രസംഗം നടത്തിയത്. തനിക്കും മൂന്ന് പെണ്‍കുട്ടികളുള്ളതുകൊണ്ടാണ് ഇങ്ങനെ പറയേണ്ടിവരുന്നതെന്ന് സൂചിപ്പിച്ചായിരുന്നു മന്ത്രിയുടെ വിവാദ പരാമര്‍ശം. 'കല്യാണം കഴിച്ചു രണ്ടും മൂന്നും കുട്ടികള്‍ ഉണ്ടാവുക. എന്നിട്ട് സുഹൃത്തിന്റെ ഭാര്യയെ പ്രേമിക്കുക. അതും പോരാഞ്ഞിട്ട് വളരെ ചെറുപ്പമായ ഒരു കുട്ടിയെ വീണ്ടും പ്രേമിക്കുക. ആ കുട്ടിക്കും ഒരു കുട്ടിയുണ്ടാക്കിക്കൊടുക്കുക. ചോദ്യം ചെയ്ത പിതാവ് ജയിലേക്കു പോവുക. ആ കുട്ടിക്ക് അതിന്റെ കുഞ്ഞിനെ ലഭിക്കണമെന്ന കാര്യത്തില്‍ ഞങ്ങള്‍ എതിരല്ല. പക്ഷേ, ആ പിതാവിന്റെയും മാതാവിന്റെയും മനോനില കൂടി നിങ്ങള്‍ മനസ്സിലാക്കണം'.- മന്ത്രി പറഞ്ഞു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+