Get Updates
Get notified of breaking news, exclusive insights, and must-see stories!

'രേഷ്മ കൊലയാളികള്‍ക്ക് സമം,ഭര്‍ത്താവാശാന്‍ മൂത്ത സംഘിയും നാമജപ ജാഥക്കാരനും'; കാരായി രാജന്‍

കണ്ണൂർ : മാഹിയിലെ സി പി എം പ്രവർത്തകനായ പുന്നോൽ ഹരിദാസ് വധക്കേസിൽ പ്രതികരണവുമായി സി പി എം നേതാവ് കാരായി രാജൻ രംഗത്ത്. കൊലപാതകത്തിലെ പ്രതിയായ ആർ എസ് എസ് നേതാവ് നിജില്‍ ദാസിന് താമസിക്കാൻ സൗകര്യം ഏർപ്പെടുത്തിയ രേഷ്മയ്ക്കും ഭർത്താവ് പ്രശാന്തിനും എതിരെയാണ് കാരായി രാജൻ പ്രതികരിച്ചത്.

കൊലപാതകം ചെയ്ത പ്രതികളെ സംരക്ഷിക്കാൻ തയ്യാറായ തീരുമാനം സ്ത്രീ കൊലയാളികൾക്ക് സമമാണെന്ന് അദ്ദേഹം പറഞ്ഞു. രേഷ്മയുടെ കുടുംബത്തെ പറ്റി നാട്ടിൽ അറിയപ്പെടുന്നത് പാതി കോൺഗ്രസ്സും പാതി സംഘിയും എന്നാണ്.

ഭർത്താവ് നാട്ടിലെത്തിയാൽ മൂത്ത സംഖ്യയും നാമജപ ജാഥക്കാരനും ആണെന്ന് കാരായി രാജൻ വ്യക്തമാക്കി.പ്രതികളെ സംരക്ഷിച്ച രേഷ്മക്കെതിരെ തന്റെ ഔദ്യോഗിക ഫേസ്ബുക്കിലൂടെയാണ് കാരായി പ്രതികരിച്ച് രംഗത്തെത്തിയത്.

1

കാരായി രാജന്റെ വാക്കുകള്‍: - ''പ്രിയപ്പെട്ട ഹരിദാസനെ അരുംകൊല ചെയ്ത കൊടുംഭീകരരെ സംരക്ഷിച്ച സ്ത്രീ കൊലയാളികള്‍ക്ക് സമം. തികഞ്ഞ ഹിന്ദു തീവ്രാദിനിയായ സ്ത്രീയിലും ഭര്‍ത്താവിലും സിപിഐഎം ബന്ധമാരോപിക്കാന്‍ ഒരജണ്ട സെറ്റു ചെയ്ത് വന്നിരിക്കുന്നു. സ്ത്രീയുടെ അച്ഛനുമമ്മയും അടക്കമുള്ളവര്‍ പാതി കോണ്‍ഗ്രസ്സും പാതി സംഘിയുമായി നാട്ടിലറിയപ്പെടുന്നു. മുന്‍ SFIക്കാരിയെന്ന വേഷമണിയിക്കാന്‍ ശ്രമിക്കുന്നവര്‍ ചോദിക്കണം SFIയുടെ കൊടി വെള്ളയോ മഞ്ഞയോ എന്ന്. ഭര്‍ത്താവാശാന്‍ നാട്ടിലെത്തിയാല്‍ മൂത്ത സംഘിയും നാമജപ ജാഥക്കാരനും.

2

കടുത്ത ഹിന്ദു ഭ്രാന്തിന്റെ വിഷം തുപ്പുന്ന ഭര്‍ത്താവ് ചുമതലക്കാരനെയും അന്നാട്ടുകാര്‍ക്ക് നല്ല പരിചയമുണ്ട്. പ്രതിയുമായി വര്‍ഷങ്ങളായി തുടരുന്ന രാത്രി കാല ചാറ്റിങ്ങുകളും ഫോണ്‍ വിളികളും മറച്ചുവെയ്ക്കാന്‍ പറ്റാത്ത രേഖകളായി അവശേഷിക്കുന്നുണ്ട്. കൊലയാളികളെ വെള്ളപൂശല്‍ നടക്കാന്‍ പോകാത്ത കാര്യം.'' . അതേസമയം, മാഹിയിലെ സി പി എം പ്രവർത്തകൻ പുന്നോൽ ഹരിദാസ് വധക്കേസിൽ പിണറായി സ്വദേശിയും അധ്യാപികയുമായ രേഷ്മയ്ക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു.

3

തലശ്ശേരി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പ്രതിയെ ഒളിവിൽ താമസിച്ചതിന്റെ പേരിൽ വീട്ടുടമസ്ഥ ആയ രേഷ്മയെ പോലീസ് ഇന്നലെ ആണ് അറസ്റ്റ് ചെയ്തിരുന്നത്. പുന്നോൽ അമൃത വിദ്യാലയത്തിലെ അധ്യാപികയാണ് രേഷ്മ. എന്നാൽ, പ്രതി തങ്ങിയ വീടിന് നേരെ ഇന്നലെ രാത്രി ബോംബേറ് ഉണ്ടായിരുന്നു. പിണറായി പാണ്ട്യാല മുക്കിലെ വീടിന് നേരെ ആണ് ബോംബാക്രമണം ഉണ്ടായത്. ഇക്കഴിഞ്ഞ ദിവസം പിടിയിലായ നിഖിൽ ദാസിനെ ഇവിടെ ഒളിവിൽ താമസിപ്പിച്ചിരുന്നു. ബോംബേറിൽ വീടിന് കേടുപാടുകൾ പറ്റിയിരുന്നു.

ഈ നിൽപ്പും നോട്ടവും കൊതിപ്പിക്കുന്നില്ലേ ?; ആരാണ് ഇത്; വൈറൽ ചിത്രത്തിൽ വീണ് ആരാധകർ

4

അതേസമയം, ഹരിദാസ് വധക്കേസിൽ ആർ എസ് എസ് പ്രവർത്തകൻ ആയ നിഖിൽ ദാസ് ആണ് പ്രതിയെന്ന് സി പി എം ആദ്യ ഘട്ടം മുതൽ ആരോപിക്കുന്നത്. ബോംബേറ് ഉണ്ടായ ഉടൻ തന്നെ പൊലീസ് സംഘം സ്ഥലത്ത് എത്തിയിരുന്നു. ഫെബ്രുവരി 21 തിങ്കളാഴ്ച പുലർച്ചെ ആയിരുന്നു തലശ്ശേരി സ്വദേശി പുന്നോൽ ഹരിദാസ് കൊല്ലപ്പെട്ടത്. രണ്ട് ബൈക്കിൽ എത്തിയ നാലംഗ സംഘം ഇദ്ദേഹത്തെ വെട്ടി കൊലപ്പെടുത്തുകയായിരുന്നു.

5

സ്വന്തം വീടിന് മുന്നിലാണ് കൊലപാതകം നടന്നത്. ഇരുപതോളം തവണയാണ് ഇദ്ദേഹത്തിന്റെ ശരീരത്തിൽ വെട്ടേറ്റത്. ഉടൻ തന്നെ അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചിരുന്നു. എന്നാൽ, രക്ഷിക്കാൻ സാധിച്ചിരുന്നില്ല. ഫെബ്രുവരി 21 - ന് നാടിനെ നടുക്കിയ കൊലപാതകത്തിന് പിന്നാലെ പോലീസ് അന്വേഷണം ഊർജിതമാക്കിയിരുന്നു. ഇരുപതോളം വെട്ടേറ്റതിനെ തുടർന്നാണ് ഹരിദാസൻ കൊല്ലപ്പെട്ടത് എന്നാണ് പുറത്തു വന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറഞ്ഞിരുന്നത്.

Recommended Video

cmsvideo
    ജോൺ പോളിനെ മോർച്ചറിയിലേക്ക് മാറ്റുന്നു ആശുപത്രിയിലെ ദൃശ്യങ്ങൾ

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+