ചരല്‍ക്കുന്ന് ക്യാമ്പ് തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുമെന്ന് കേരള കോണ്‍ഗ്രസ് എം

  • Posted By:
Subscribe to Oneindia Malayalam

കോട്ടയം: സിപിഎമ്മുമായി കോട്ടയം ജില്ലാ പഞ്ചായത്തിലുണ്ടാക്കിയ സഖ്യം പാര്‍ട്ടിയില്‍ വിള്ളല്‍ വീഴ്ത്തിയ സാഹചര്യത്തില്‍ ചരല്‍ക്കുന്ന് ക്യാമ്പിലെ തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുവാന്‍ കേരള കോണ്‍ഗ്രസ് മാണി വിഭാഗം തീരുമാനിച്ചു. തിരുവനന്തപുരത്ത് ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് ഇത്തരമൊരു തീരുമാനം.

നിലവില്‍ ആരുമായും സഖ്യത്തിനില്ലെന്ന് കെഎം മാണി പറഞ്ഞു. കോട്ടയത്തുണ്ടായത് പ്രാദേശിക സഖ്യം മാത്രമാണ്. മുന്നണി പ്രവേശത്തിന്റെ തുടക്കമല്ല. മുന്നണി പ്രവേശനം പാര്‍ട്ടി ഫോറത്തില്‍ ചര്‍ച്ച് ചെയ്ത് മാത്രമെ തീരുമാനിക്കുവെന്നും മാണി വ്യക്തമാക്കി. മാണിയുടെ വിശദീകരണത്തില്‍ തൃപ്തനാണെന്ന് പി.ജെ.ജോസഫും അറിയിച്ചു.

keralacongressm

സിപിഎമ്മുമായുള്ള സഖ്യത്തെ തുടര്‍ന്ന് ഭിന്നതയിലായ പി.ജെ.ജോസഫ് വിഭാഗവുമായി കെ എം മാണി വിഭാഗം അകന്നിരുന്നു. ഇതേ തുടര്‍ന്നാണ് ഇതുസംബന്ധിച്ച് സമവായത്തിലെത്താന്‍ തിരുവനന്തപുരത്ത് യോഗം വിളിച്ചു ചേര്‍ത്തത്. മാണിയുടെ വിശദീകരണത്തോടെ ഇക്കാര്യത്തില്‍ പാര്‍ട്ടിയില്‍ തുടരുന്ന അഭിപ്രായ ഭിന്നത നീങ്ങി.

English summary
K M Mani says Tie with CPM in Kottayam a local-level alliance
Please Wait while comments are loading...