ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മോന്‍സനെ പരിചയപ്പെടുത്തി; അനിതയുടെ മൊഴിയെടുക്കും, തട്ടിപ്പില്‍ പങ്ക്?
കൊച്ചി : മോന്സന് മാവുങ്കലുമായി ബന്ധപ്പെട്ട പുരാവസ്തു തട്ടിപ്പ് കേസില്‍ അനിത പുല്ലയിലിനെ ചോദ്യം ചെയ്യാന്‍ ഒരുങ്ങി അന്വേഷണ സംഘം. പുരാവസ്തു തട്ടിപ്പ് നടത്തിയ മോന്സന് മാവുങ്കലിനെ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിചയപ്പെടുത്തിയത് അനിതയാണ്.
ഈ സാഹചര്യത്തിലാണ് ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്. അനിത ഇപ്പോള്‍ വിദേശത്താണ്. ചോദ്യം ചെയ്യുന്നതിനായി നാട്ടിലേക്ക് വിളിച്ചുവരുത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കൂടാതെ മോന്സന് നടത്തിയ സാമ്പത്തിക തട്ടിപ്പുകളെ കുറിച്ച് ഇവര്‍ക്ക് അറിവുണ്ടായിരുന്നു എന്ന സംശയത്തെ തുടര്‍ന്നാണ് നടപടി. വിശദാംശങ്ങളിലേക്ക്. . .

അനിത ഇക്കാലയളവില്‍ നടത്തിയ സാമ്പത്തിക ഇടപാടുകളെ കുറിച്ചും അന്വേഷണ സംഘം പരിശോധിക്കും. കേരളത്തില്‍ എത്തി മൊഴി നല്‍കേണ്ടിവരുമെന്ന് അന്വേഷണ സംഘം ഇപ്പോള്‍ അനിതയെ ഫോണില്‍ വിളിച്ച് അറിയിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് അനിതയില്‍ നിന്ന് ഫോണിലൂടെ കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചെന്നാണ് സൂചന. മോന്സന് മാവുങ്കലുമായി ഏറ്റവും അടുത്ത സൗഹൃദം കാത്ത് സൂക്ഷിച്ച വ്യക്തിയായിരുന്നു അനിത.

അതേ സമയം, മോന്‍സന്റെ തട്ടിപ്പുമായി ബന്ധപ്പെട്ട് അനിതയ്ക്ക് നേരിട്ട് ബന്ധമുണ്ടോ എന്നുള്ള കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ ശേഖരിച്ചതിന് ശേഷം മൊഴിയെടുക്കാനാണ് തീരുമാനം. മുന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയടക്കമുള്ളവരെ മോന്‍സന്റെ കരൂരിലേക്കുള്ള വീട്ടിലേക്ക് ക്ഷണിച്ചതാണെന്ന് അനിത സമ്മതിച്ചിരുന്നു. എന്നാല്‍ മോന്സന് തട്ടിപ്പുകാരനാണെന്ന് വ്യക്തമായതോടെ ബന്ധം അവസാനിപ്പിക്കുകയായിരുന്നു എന്നാണ് അനിത ഉന്നയിക്കുന്ന വാദം.

എന്നാല്‍ അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത് മറ്റൊന്നാണ്. മോന്‍സനുമായുള്ള ബന്ധത്തില്‍ വിള്ളല്‍ വീണതാണ് മോന്സന് എതിരെ തിരിയാനുള്ള പ്രധാന കാരണമെന്നാണ് അന്വേഷണ സംഘം കരുതുന്നത്. മോന്‍സനെതിരെയുള്ള പരാതിക്കാരെ താന്‍ സഹായിച്ചെന്നും ഇവര്‍ മാധ്യമങ്ങള്‍ക്ക് നല്കിയ അഭിമുഖങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്. കൂടാതെ ഒരു മാസത്തെ ഇടവേളകളില്‍ ഇവര്‍ കേരളത്തിലേക്ക് വരുന്നതും കണ്ടെത്തിയിരുന്നു.

മോന്‍സനുമായുള്ള ഇടപാടുകള്‍ നടത്തുന്നതിന് വേണ്ടിയാണ് ഇവര്‍ കേരളത്തിലേക്ക് ഇടയ്ക്ക് വരുന്നതെന്ന ആക്ഷേപവും ഉയരുന്നുണ്ട്. ഇക്കാര്യങ്ങള്‍ അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. മോന്‍സന്റെ കൂടുതല്‍ ഉന്നത ബന്ധങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ ഇവര്‍ക്ക് അറിയാമെന്നാണ് കരുതുന്നത്. ഇപ്പോള്‍ പരാതിയുമായി രംഗത്തെത്തിയവരല്ലാതെ മറ്റാരെങ്കിലുമായി ഇവര്‍ ഇടപാടുകള്‍ നടത്തിയിട്ടുണ്ടോ എന്നുള്ള കാര്യം അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.

മേല്‍പ്പറഞ്ഞ കാര്യങ്ങളില്‍ വ്യക്തത വരുത്തുന്നതിന് വേണ്ടിയാണ് അനിതയെ ചോദ്യം ചെയ്യണമെന്ന ആവശ്യവുമായി അന്വേഷണ രംഗത്തെത്തുന്നത്. അതേസമം, കൊവിഡ് സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ യാത്രകള്‍ക്കുള്ള പ്രായോഗിക ബുദ്ധിമുട്ട് പരിഗണിച്ച് ഓണ്‍ലൈനായി മൊഴിയെടുക്കാനുള്ള ആലോചനയും അന്വേഷണ സംഘത്തിനുണ്ട്.
Recommended Video

അതേ സമയം, വ്യാജ പുരാവസ്തുക്കളുടെ മറവില്‍ വന്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ മോന്സന് മാവുങ്കലിന്റെ ഉന്നത ബന്ധങ്ങള്‍ വെളിപ്പെടുത്തുന്ന നിരവധി ചിത്രങ്ങളാണ് ഇതിനോടകം പുറത്ത് വന്നിരുന്നു. രാഷ്ട്രീയം, സിനിമ, പൊലീസ്, ഐ എ എസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പടേയുള്ള വിവിധ മേഖലകളിലെ ഉന്നതരുമായി പ്രതിക്കുള്ള ബന്ധമാണ് ചിത്രങ്ങള്‍ വ്യക്തമാക്കുന്നത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായും മോന്സന് അടുത്ത ബന്ധങ്ങളുണ്ട്. ഇത് സംബന്ധിച്ച തെളിവുകളും പുറത്ത് വന്നിരുന്നു. മോന്സന് മാവുങ്കലിനെതിരെ നടന്ന ഒരു അന്വേഷണം ആലപ്പുഴ ക്രൈംബ്രാഞ്ചിന് കൈമാറിയത് റദ്ദാക്കാന്‍ ആവശ്യപ്പെട്ട് പൊലീസ് ആസ്ഥാനത്തെ എ ഐ ജിയ്ക്കായി ഐ ജി ലക്ഷ്മണ മെയില്‍ അയച്ചിരുന്നു.
പൂളില്‍ അടിച്ചുപൊളിക്കുകയാണല്ലേ; അഞ്ജുവിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ വൈറല്‍
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications