കേരളത്തിലെ നിയന്ത്രണങ്ങൾ അശാസ്ത്രീയം: വ്യാപാര സ്ഥാപനങ്ങൾ എല്ലാ ദിവസവും തുറക്കണമെന്ന് ഐഎംഎ
തിരുവനന്തപുരം: കേരളത്തിൽ പ്രാബല്യത്തിലുള്ള ലോക്ക്ഡൌൺ നിയന്ത്രണങ്ങളെ വിമർശിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. ഇപ്പോഴുള്ള നിയന്ത്രണങ്ങൾ ഗുണത്തേക്കാളധികം ദോഷം ചെയ്യുന്നതാണെന്നും കൂടുതൽ ദിവസങ്ങളിൽ വ്യാപാര സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കുകയാണ് വേണ്ടതെന്നുമാണ് ഐഎംഎ മുന്നോട്ടുവെച്ചിട്ടുള്ള നിർദേശം. ഇത് തിരക്ക് കുറയ്ക്കാൻ സഹായിക്കുമെന്നും ഐഎംഎ ചൂണ്ടിക്കാണിക്കുന്നു.
സംസ്ഥാനത്ത് കടകളും ബാങ്കുകളും ഓഫീസുകളും എല്ലാ ദിവസവും തുറക്കണമെന്നും ഇതോടൊപ്പം ഐഎംഎ ആവശ്യപ്പെട്ടു. ആഴ്ചയില്‍ ചില ദിവസങ്ങളില്‍ മാത്രം കടകളും മറ്റു സ്ഥാപനങ്ങളും തുറക്കുന്നതിനാൽ അവിടങ്ങളില്‍ എത്തുന്ന ആവശ്യക്കാരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുമെന്നും ഇത് ആള്‍ക്കൂട്ടങ്ങള്‍ ഉണ്ടാവുന്നതിന് കാരണമാകുമെന്നും ഐഎംഎ ചൂണ്ടിക്കാട്ടുന്നു.
പുത്തൻ ഗെറ്റപ്പിൽ എല്ലാരേയും ഞെട്ടിച്ച് മമ്മൂക്ക, ഏറ്റെടുത്ത് ആരാധകർ

നിലവിൽ സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന സമയ ക്രമീകരണം അശാസ്ത്രീയമാണെന്നും വ്യാപാരസ്ഥാപനങ്ങള്‍ക്ക് തുറന്ന് പ്രവർത്തിക്കാൻ കൂടുതല്‍ സമയം അനുവദിക്കുന്നതാണ് നല്ലതെന്നും ഇത് തിരക്ക് കുറയ്ക്കാൻ സഹായിക്കുമെന്നും ഐഎംഎ ചൂണ്ടിക്കാണിക്കുന്നു. കുറച്ചു സമയം മാത്രം കടകൾ തുറക്കുന്ന സാഹചര്യത്തിൽ ഒരേ സമയം കൂടുതല്‍ ആളുകളെത്തുകയും കൂട്ടം കൂടാനുള്ള സാധ്യതയുണ്ടാകുമെന്നും ഐഎംഎ കൂട്ടിച്ചേർക്കുന്നു. ഇതെല്ലാം രോഗവ്യാപനം കൂടുന്നതിന് കാരണമാകുമെന്നും ഐഎംഎ പറയുന്നുണ്ട്.
കേരളത്തിലെ ലോക്ക്ഡൗണ്‍ നയം ശാസ്ത്രീയമായി പുനരാവിഷ്‌കരിക്കണമെന്നും ശക്തമായ ബോധവല്‍ക്കരണത്തിലൂടെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ ജനങ്ങളെ സജ്ജരാക്കണം. ഇതിനുള്ള ചുമതല സര്‍ക്കാരും പൊതുസമൂഹവും ഏറ്റെടുക്കണമെന്നും ഡോക്ടർമാരുടെ സംഘടന നിഷ്കർഷിക്കുന്നു. കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനായി ഇനി വേണ്ടത് ദീര്‍ഘകാലാടിസ്ഥാനത്തിലുള്ള പ്ലാനിങ്ങും നിയന്ത്രണങ്ങളുമാണെന്നും കൊവിഡ് വ്യാപനം അടുത്ത ഒന്നോ രണ്ടോ വര്‍ഷം കൂടെ തുടരുമെന്നും ഐഎംഎ ചൂണ്ടിക്കാണിക്കുന്നു.
അതിനാൽ ഈ സാഹചര്യത്തെ മറികടക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ആലോചിച്ച് നടപ്പിലാക്കണമെന്നും ഐഎംഎ പറയുന്നു. കൊവിഡ് ടെസ്റ്റിംഗിലും കാര്യമായ മാറ്റം വരുത്തേണ്ടതുണ്ടെന്നാണ് ഐഎംഎ ആവശ്യപ്പെടുന്നത്. പോസിറ്റീവ് ആയ രോഗികളെ കണ്ടെത്തുന്നതിന് സഹായിക്കുന്ന രീതിയിലുള്ള കമ്മ്യൂണിറ്റി ടെസ്റ്റിംഗ് അല്ല കേരളത്തിൽ പ്രാബല്യത്തിലുള്ളതെന്നും കോണ്‍ടാക്ട് ട്രേസിംഗ് ടെസ്റ്റിംഗ് ആണ് ഇതിന് ആവശ്യമായിട്ടുള്ളതെന്നുമാണ് ഐഎംഎ നിര്‍ദേശം.
ഇവരുടെ മാറ്റത്തിന് പിന്നിലെ രഹസ്യം; പ്ലാസ്റ്റിക് സർജറിയും കോസ്മറ്റിക് സർജറിയും നടത്തിയ താരങ്ങൾ
വീടുകളിൽ ക്വാറന്റൈനിൽ പാർപ്പിക്കുന്ന രീതി പരാജയമാണെന്നും രോഗം വ്യാപിച്ച് വീടുകള്‍ ക്ലസ്റ്ററുകള്‍ ആകുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും ഐഎംഎ ചൂണ്ടിക്കാട്ടുന്നു. ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററും കമ്മ്യൂണിറ്റി ലിവിങ് സെന്ററും വ്യാപിപ്പിച്ചു കൊണ്ട് പോസിറ്റീവാകുന്നവരെ മാറ്റി പാര്‍പ്പിച്ചാല്‍ മാത്രമേ വീടുകൾ ക്ലസ്റ്ററായി മാറുന്നത് അവസാനിപ്പിക്കാനും കൊവിഡിന്റെ രൂക്ഷ വ്യാപനം തടയാന്‍ സാധിക്കുകയുള്ളൂ. അതേ സമയം പോസിറ്റീവ് ആയവരെ ഒരു കാരണവശാലും മറ്റുള്ളവരുമായി ഇടപഴകാന്‍ അനുവദിക്കാത്ത സാഹചര്യം ഉണ്ടാകേണ്ടത് ഒഴിവാക്കാനാവാത്ത കാര്യമാണെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.












Click it and Unblock the Notifications