'ക്രിസ്മസ് ആയിട്ട് മര്യാദയ്ക്ക് തുണി എടുത്തൂടേ'... അമലാ പോളിന് നേരെ സദാചാര വാദികളുടെ സൈബർ ആക്രമണം...

  • Posted By: Desk
Subscribe to Oneindia Malayalam

കോഴിക്കോട്: പ്രശസ്ത തെന്നിന്ത്യൻ നടി അമലാ പോളിനെതിരെ സദാചാര വാദികളുടെ സൈബർ ആക്രമണം. അമലാ പോൾ ക്രിസ്മസ് ദിനത്തിൽ ഫേസ്ബുക്കിൽ പങ്കുവെച്ച ചിത്രങ്ങളാണ് സദാചാര വാദികൾക്ക് കുരു പൊട്ടാൻ കാരണമായത്.

അമേരിക്കയിലെ ക്രിസ്ത്യൻ പള്ളികൾ അമ്പലമാകുന്നു! പള്ളികൾ വാങ്ങി ക്ഷേത്രമാക്കുന്നത് ഗുജറാത്തുകാർ...

പാർവതിയെ തെറിവിളിച്ചവരെല്ലാം അഴിക്കുള്ളിലാകും! നടി പോലീസിൽ പരാതി നൽകി...

കുടുംബത്തോടൊപ്പമുള്ള ക്രിസ്മസ് ആഘോഷ ചിത്രങ്ങളിൽ നടി ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചുവെന്നായിരുന്നു ഇവരുടെ കണ്ടുപിടുത്തം. നടിയുടെ അൽപവസ്ത്രധാരണത്തിനെതിരെ നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റ് ചെയ്തിട്ടുള്ളത്. ഇതിൽ പലതും നടിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതുമാണ്.

മര്യാദയ്ക്ക് തുണി എടുത്തൂടേ...

മര്യാദയ്ക്ക് തുണി എടുത്തൂടേ...

'ക്രിസ്മസ് ആയിട്ട് അമ്മൂമ്മയോടൊപ്പം ഇരിക്കുമ്പോൾ എങ്കിലും മര്യാദക്ക് തുണി എടുത്തൂടേ പോർക്കേ' എന്നാണ് ഒരാളുടെ കമന്റ്. 'ഫാമിലി ഫോട്ടോയിൽ എങ്കിലും കുറച്ച് തുണി കൂടുതൽ ഇടാമായിരുന്നു' എന്നാണ് മറ്റൊൾ നടിയെ ഉപദേശിച്ചത്.

നികുതി വെട്ടിപ്പ് കേസും...

നികുതി വെട്ടിപ്പ് കേസും...

വസ്ത്രത്തിന് ഇറക്കം കുറഞ്ഞുപോയെന്ന് പരാതിപ്പെടുന്നവർ, നടിയുടെ പോണ്ടിച്ചേരി വ്യാജ രജിസ്ട്രേഷൻ കേസിനെ സംബന്ധിച്ചും പ്രതിഷേധമറിയിച്ചിട്ടുണ്ട്. നികുതി അടയ്ക്കാത്തവർക്ക് ക്രിസ്മസ് ആശംസകളില്ലെന്നും, പോണ്ടിച്ചേരിയിൽ നിന്ന് നായ്ക്കുട്ടികളെ വാങ്ങിയാൽ പൈസ കുറച്ച് കിട്ടുമോ എന്നുമെല്ലാമാണ് ചിലരുടെ കമന്റുകൾ.

 പോണ്ടിച്ചേരി കേസ്...

പോണ്ടിച്ചേരി കേസ്...

പോണ്ടിച്ചേരിയിൽ വ്യാജവിലാസത്തിൽ വാഹനം രജിസ്റ്റർ ചെയ്തതിന് അമലാപോളിനെതിരെ ക്രൈം ബ്രാഞ്ച് സംഘം കേസെടുത്തിരുന്നു. വ്യാജ വിലാസത്തിൽ വാഹനം രജിസ്റ്റർ ചെയ്ത് സംസ്ഥാനത്തിന് നൽകേണ്ട നികുതി വെട്ടിച്ചുവെന്നായിരുന്നു നടിക്കെതിരെയുള്ള ആരോപണം.

വസ്ത്രം തന്നെ...

വസ്ത്രം തന്നെ...

മാസങ്ങൾക്ക് മുൻപും അമലാ പോളിനെതിരെ സമാനരീതിയിലുള്ള സദാചാര സൈബർ ആക്രമണമുണ്ടായിരുന്നു. ഫേസ്ബുക്കിൽ പങ്കുവെച്ച ചിത്രത്തിൽ വസ്ത്രത്തിന് ഇറക്കമില്ലെന്നായിരുന്നു അന്നത്തെ സദാചാര സൈബർ ആക്രമണത്തിന്റെയും കാരണം.

സദാചാര ആക്രമണം...

സദാചാര ആക്രമണം...

വസ്ത്രധാരണത്തെ സംബന്ധിച്ച് സിനിമാ നടിമാർക്കെതിരെ നേരത്തെയും സൈബർ ആക്രമണങ്ങളുണ്ടായിട്ടുണ്ട്. ബോളിവുഡ് നടിമാരായ ദീപിക പദുക്കോണും സന ഫാത്തിമ ഷെയ്ഖും ഇത്തരം ആക്രമങ്ങൾക്ക് ഇരയായിരുന്നു.

വിമർശിച്ചതിന്...

വിമർശിച്ചതിന്...

സംസ്ഥാന അവാർഡ് ജേതാവായ പാർവതിക്കെതിരായ സൈബർ ആക്രമണവും ഇക്കഴിഞ്ഞ ദിവസങ്ങളിൽ വാർത്തയായിരുന്നു. മമ്മൂട്ടി ചിത്രമായ കസബയെ വിമർശിച്ചതിനാണ് പാർവതിക്ക് നേരെ അതിരൂക്ഷമായ സൈബർ ആക്രമണമുണ്ടായത്. സംഭവത്തിൽ നടി പരാതി നൽകിയതോടെ പോലീസ് കേസെടുത്തു അന്വേഷണം ആരംഭിക്കുകയും ചെയ്തു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
cyber attack against actress amala paul.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്