കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചരിത്രം സൃഷ്ടിക്കാന്‍ ഇറങ്ങിയ ദളിത് യുവതി മഞ്ജുവിനെ പോലീസ് തടഞ്ഞു; കനത്ത മഴയെന്ന് വിശദീകരണം

Google Oneindia Malayalam News

സന്നിധാനം: സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ശബരിമല ദര്‍ശനം നടത്താന്‍ മറ്റൊരു യുവതി കൂടി രംഗത്ത്. കേരള ദളിത് മഹിള ഫെഡറേഷന്‍ നേതാവ് കൂടിയായ എസ്പി മഞ്ജുവാണ് പമ്പയില്‍ എത്തിയത്. എന്നാല്‍ പന്പയിലും സന്നിധാനത്തും കനത്ത മഴ തുടരുന്നതിനാല്‍ സന്ദര്‍ശനം അടുത്ത ദിവസത്തേക്ക് മാറ്റി വയ്ക്കാന്‍ ആണ് പോലീസ് നിര്‍ദ്ദേശിച്ചത്.

സുപ്രീം കോടതിയല്ല ഏത് കോടതി പറഞ്ഞാലും പതിനെട്ടാംപടി ചവിട്ടിക്കില്ല, രഹ്ന മാവോയിസ്റ്റ്- കെ സുരേന്ദ്രൻ

ദളിത് നേതാവ് കൂടിയായ മഞ്ജുവിന്‍റെ പശ്ചാത്തല പരിശോധനകളും പൂര്‍ത്തിയാകേണ്ടതുണ്ട് എന്നാണ് പോലീസ് നിലപാട്. മഞ്ജുവിനെതിരെ വിവിധ പോലീസ് സ്റ്റേഷനുകളിലായി 12 ക്രിമിനല്‍ കേസുകള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ടും ലഭ്യമാകേണ്ടതുണ്ട് എന്നാണ് വിവരം.

Sabarimala

മഴയുടെ കാര്യം ആണ് പോലീസ് പ്രധാനമായും പറയുന്നത്. സന്നിധാനത്ത് ഇപ്പോള്‍ തന്നെ വലിയ തിരക്കാണെന്നും പോലീസ് പറയുന്നു. എന്നാല്‍ മഞ്ജുവിന്‍റെ പശ്ചാത്ത പരിശോധന സംബന്ധിച്ച് അനുകൂല റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ അടുത്ത ദിവസവും പോലീസ് സുരക്ഷ നല്‍കാന്‍ സാധ്യതയുള്ളൂ എന്നാണ് സൂചന.

ചാണക സംഘി, അയ്യപ്പ ഗുണ്ട, നായരച്ചിയുടെ ഫേസ്ബുക്ക്, കടകംമറിഞ്ഞ മന്ത്രി, വിസര്‍ജനം... ആഞ്ഞടിച്ച് രഹ്ന

കൊല്ലം ചാത്തന്നൂര്‍ സ്വദേശിനിയാണ് മഞ്ജു. നിലിവലെ പ്രശ്‌നങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്തി മഞ്ജുവിനെ പിന്തിരിപ്പിക്കാന്‍ പോലീസിന്റെ ഭാഗത്ത് നിന്ന് ആദ്യം തന്നെ ശ്രമങ്ങള്‍ ഉണ്ടായി എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഭക്തയായിട്ടാണ് താന്‍ എത്തിയിരിക്കുന്നത് എന്നും പിന്‍മാറാന്‍ തയ്യാറല്ലെന്നും മഞ്ജു അറിയിച്ചിരുന്നു. കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ മഞ്ജു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്നു. ദളിത് കോണ്‍ഗ്രസ്സിന്‍റെ പ്രവര്‍ത്തകയും ആയിരുന്നു.

തനിക്കെതിരെയുള്ള കേസുകള്‍ അവസാനിച്ചു എന്നായിരുന്നു മഞ്ജു പോലീസിനോട് പറഞ്ഞത് എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ മഞ്ജുവിനെതിരെയുള്ള കേസുകളെ കുറിച്ചുളള സന്പൂര്‍ണ വിവരങ്ങള്‍ ലഭ്യമായതിന് ശേഷം മാത്രം മഞ്ജുവിനെ സന്നിധാനത്തേക്ക് പ്രത്യേക സുരക്ഷയോടെ കടത്തി വിട്ടാല്‍ മതി എന്ന നിലപാട് ആണ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്വീകരിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

കനത്ത മഴയിലും, മഞ്ജുവിന്‍റെ ശബരിമല ദര്‍ശനം തടയുന്നതിന് വേണ്ടി പ്രതിഷേധക്കാര്‍ ഒരുങ്ങിയിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. പലയിടത്തും പ്രതിഷേധക്കാര്‍ കൂട്ടംകൂടി നില്‍ക്കുകയാണ്. അതേസമയം പോലീസിന്റെ നിലപാടിന് പിന്നാലെ മഞ്ജു തന്റെ ദര്‍ശനം വേണ്ടെന്ന് വെച്ച് മടങ്ങി.

English summary
Dalit woman from Kollam seeks police protection to enter Sabarimala, but protection denied
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X