പ്രമുഖ നര്‍ത്തകന്‍, കൊറിയോഗ്രാഫര്‍... ഫേസ്ബുക്കില്‍ എഴുതിവച്ച് അനന്ദു യാത്രയായി, ഞെട്ടിത്തരിച്ച് ...

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

ചവറ: സ്റ്റേജ് ഷോകളിലെ സജീവ സാന്നിധ്യമായിരുന്ന യുവ നര്‍ത്തകനെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചവറ സ്വദേശിയായ അനന്ദുദാസ് ആണ് മരിച്ചത്. 22 വയസ്സായിരുന്നു.

ഫേസ്ബുക്കിലും വാട്‌സ് ആപ്പിലും തന്റെ മരണക്കുറിപ്പ് എഴുതിവച്ചാണ് അനന്ദു വിടവാങ്ങിയത്. ഒരു ദിവസം ഈ ലോകത്ത് നിന്ന് വിടവാങ്ങും എന്ന് പറഞ്ഞുകൊണ്ടായിരുന്നു അനന്ദുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. മെയ് 11 ന് പുലര്‍ച്ചെ രണ്ട് മണിയോടെ ആയിരുന്നു ഈ സ്റ്റാറ്റസ് അപ്‌ഡേറ്റ്.

എന്നാല്‍ പിന്നീട് കണ്ടെത്തിയത് അനന്ദുവിന്റെ ചേതനയറ്റ ശരീരം ആയിരുന്നു. വീട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കും ഇപ്പോഴും ഇത് സത്യമാണെന്ന് വിശ്വസിക്കാനാവുന്നില്ല.

അനന്ദു ദാസ് ഡാന്‍സര്‍

നര്‍ത്തകനായിരുന്നു അനന്ദു ദാസ്. അതുകൊണ്ട് തന്നെ അനന്ദു ദാസ് ഡാന്‍സര്‍ എന്ന പേരാണ് ഫേസ്ബുക്കില്‍ ഉപയോഗിച്ചിരുന്നത്.

മുടിനീട്ടി വളര്‍ത്തിയ അനന്ദു

നീട്ടി വളര്‍ത്തിയ മുടി ആയിരുന്നു അനന്ദുവിന്റെ ഹൈലൈറ്റ്. എവിടേയും അനന്ദു ആദ്യം തന്നെ ശ്രദ്ധിക്കപ്പെട്ടത് ഈ നീളന്‍മുടികൊണ്ടായിരുന്നു.

സ്റ്റേജ് ഷോകളില്‍

സ്‌റ്റേജ് ഷോകളിലും മെഗാ ഷോകളിലും ഹാസ്യ പരിപാടികളിലും എല്ലാം സ്ഥിരം സാന്നിധ്യമായിരുന്നു അനന്ദു. ആളുകള്‍ക്കെല്ലാം ഏറെ പ്രിയപ്പെട്ടവനും

സൗമ്യമായ സ്വഭാവം

പല പ്രമുഖര്‍ക്കൊപ്പവും അനന്ദു സ്റ്റേജ് ഷോകളില്‍ പങ്കെടുത്തിട്ടുണ്ട്. സൗമ്യമായ പെരുമാറ്റം കൊണ്ട് ഏവരുടേയും ഇഷ്ടം പിടിച്ചുപറ്റിയിട്ടുണ്ട് അനന്ദു.

ആത്മഹത്യാ കുറിപ്പ്

ഫേസ്ബുക്കിലും വാട്‌സ് ആപ്പിലും തന്റെ മരണക്കുറിപ്പ് എഴുതിവച്ചാണ് അനന്ദു വിടവാങ്ങിയത്. ഒരു ദിവസം ഞാന്‍ ഈ ലോകത്ത് നിന്ന് വിടവാങ്ങും എന്ന് പറഞ്ഞായിരുന്നു കുറിപ്പിന്റെ തുടക്കം.

ഒരിക്കലും തിരികെ വരില്ല

ഒരു ദിവസം ഞാന്‍ ഈ ലോകത്ത് നിന്ന് വിടവാങ്ങും. പിന്നെ ഒരിക്കലും തിരികെ വരില്ല. നിങ്ങള്‍ എന്ന് ഓര്‍ക്കുമോ എന്ന് അറിയില്ല. മറക്കില്ലാ എന്ന് കരുതുന്നു... അനന്ദുവിന്റെ അവസാന ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ് തുടരുന്നത്.

ഇനിയൊരിക്കലും

നിങ്ങള്‍ ഒരിക്കലും എന്റെ ചിരിയോ ശബ്ദമോ കേള്‍ക്കില്ല. അന്ന് നിങ്ങളെ ശല്യപ്പെടുത്താന്‍ ഞാന്‍ വരില്ല. നിങ്ങളെ ഒന്ന് ചിരിപ്പിക്കാന്‍ എനിക്കാവില്ല. വര്‍ഷങ്ങള്‍ കഴിയും തോറും നമ്മള്‍ അകലുകയാണ്- ഇങ്ങനെയാണ് അനന്ദു തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

കൊറിയോഗ്രാഫര്‍

വെറും നര്‍ത്തകന്‍ മാത്രമായിരുന്നില്ല അനന്ദു. സിനിമയില്‍ കൊറിയോഗ്രാഫിയും നിര്‍വ്വഹിച്ചിച്ചുണ്ട്. ആന്റി വൈറസ് എന്ന സിനിമയ്ക്ക് വേണ്ടിയാണ് അനന്ദു കൊറിയോഗ്രാഫി നിര്‍വ്വഹിച്ചത്.

ലവ് യു മൈ സോള്‍

അവസാന ഫേസേബുക്ക് പോസ്റ്റിന് തൊട്ടുമുമ്പ് മറ്റൊരു പോസ്റ്റ് കൂടി അനന്ദു ഫേസ്ബുക്കില്‍ ഇട്ടിരുന്നു. ലവ് യു സോള്‍... ജീവിക്കുകയാണെങ്കില്‍ ഒരാളുടെ മനസ്സില്‍ ജീവിക്കണം. അത് ഞാന്‍ സ്‌നേഹിക്കുന്ന പെണ്ണിന്റെ മനസ്സില്‍ തന്നെ ജീവിക്കണം. ആരൊക്കെ എതിര്‍ത്താലും- ഇതാണ് ആ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്.

എന്തിന് ജീവിതം അവസാനിപ്പിച്ചു?

അനന്ദു എന്തിനാണ് ജീവിതം അവസാനിപ്പിച്ചത് എന്ന് ആര്‍ക്കും മനസ്സിലാകുന്നില്ല. എന്നാല്‍ അവസാന ഫേസ്ബുക്ക് പോസ്റ്റുകള്‍ ചില സംശയങ്ങളിലേക്ക് നയിക്കുന്നും ഉണ്ട്.

ഇതാണ് അനന്ദു അവസാനമായി ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പ്.

English summary
Dancer Anandu Das found dead in his bedroom after posting a note on Facebook.
Please Wait while comments are loading...