കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡിസി വിഐപി കാര്‍ഡ് നിര്‍ത്തുന്നു, വായനക്കാര്‍ക്ക് ആശങ്ക

  • By Muralidharan
Google Oneindia Malayalam News

പ്രസാധക ഭീമന്മാരായ ഡി സി ബുക്‌സ് വി ഐ പി കാര്‍ഡ് പദ്ധതി അവസാനിപ്പിക്കുന്നു എന്ന വാര്‍ത്ത ഉപഭോക്താക്കളെ ആശങ്കയിലാക്കുന്നു.വി ഐ പി കാര്‍ഡ് പദ്ധതി ഇപ്പോള്‍ നിലവിലുള്ള അംഗങ്ങളുടെ കാലാവധി തീരുന്ന മുറയ്ക്ക് അവസാനിപ്പിക്കാനാണ് ഡി സി ബുക്‌സിന്റെ തീരുമാനം. 1987ലാണ് ഡി സി ബുക്‌സ് വി ഐ പി കാര്‍ഡ് പദ്ധതി തുടങ്ങിയത്.

വി ഐ പി സില്‍വര്‍ കാര്‍ഡിന് നാല് വര്‍ഷത്തേക്കാണ് കാലാവധി. ഗോള്‍ഡ് കാര്‍ഡ് അഞ്ചു വര്‍ഷത്തേക്കും. കാലാവധി പൂര്‍ത്തിയാക്കുന്നവര്‍ക്ക് പുതുതായി വീണ്ടും ചേരാനോ അല്ലെങ്കില്‍ ആനൂകൂല്യങ്ങള്‍ വാങ്ങാനോ അനുവാദമുണ്ടായിരുന്നു. എന്നാല്‍ പുതിയ തീരുമാനപ്രകാരം നിലവിലുള്ള വി ഐ പി അംഗങ്ങള്‍ക്ക് ഇപ്പോഴത്തെ കാലാവധി പൂര്‍ത്തിയാകുന്നതോടെ ഈ പദ്ധതി അവസാനിക്കും.

dc-books

ഡി സി ബുക്‌സ് വി ഐ പി കാര്‍ഡ് പദ്ധതി അവസാനിപ്പിക്കുന്നു എന്ന അഭ്യൂഹങ്ങള്‍ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. ഇപ്പോള്‍ ഡി സി തന്നെ തങ്ങളുടെ വെബ്‌സൈറ്റിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുകയാണ്. ഡി സിയുടെ വി ഐ പി കാര്‍ഡ് പദ്ധതിയില്‍ അംഗങ്ങളായ വായനക്കാര്‍ ഫേസ്ബുക്കിലും മറ്റും തങ്ങളുടെ പ്രതിഷേധം അറിയിക്കുന്നുണ്ട്.

കാര്‍ഡ് വാങ്ങുമ്പോള്‍ പറഞ്ഞിരിക്കുന്ന നിബന്ധനകള്‍ പ്രകാരം എന്ത് ചെയ്യാനാകും എന്ന അന്വേഷണത്തിലാണ് ഡി സി ബുക്‌സ് വി ഐ പി കാര്‍ഡ് ഉടമകള്‍. കാര്‍ഡിന് പകരമുള്ള പുതിയ ലോയല്‍റ്റി പദ്ധതിയായ ഡി സി റിവാര്‍ഡ്‌സില്‍ ചേരാന്‍ ആളുകള്‍ താല്‍പര്യം കാണിക്കുന്നില്ല. വേണ്ടിവന്നാല്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നും പലരും പറയുന്നു. മലയാളികളുടെ താല്‍പര്യങ്ങള്‍ക്ക് ഒപ്പം നില്‍ക്കുന്നു എന്ന് പറയുന്ന ഡി സി ബുക്‌സിനെ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനങ്ങളും സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്.

English summary
DC Books is to terminate VIP scheme. DC confirmed that the VIP card will valid until the period of it ends.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X