Get Updates
Get notified of breaking news, exclusive insights, and must-see stories!

14 ഡിസിസിയിലേയും സാധ്യത പട്ടിക പുറത്ത്; ജയലക്ഷ്മിയും ചാമക്കാലയും ഇല്ല,ശിവകുമാര്‍ പട്ടികയില്‍

ദില്ലി: കെ പി സി സി-ഡി സി സി പുനസംഘടനയില്‍ ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്താന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ദില്ലിയിലേക്ക് പേവും. നേരത്തെ ചൊവ്വാഴ്ച പോവുമെന്നായിരുന്നു റിപ്പോര്‍ട്ടെങ്കിലും സംസ്ഥാന തലത്തിലെ ചര്‍ച്ചകള്‍ പൂര്‍ത്തിയാവാത്ത പശ്ചാത്തലത്തില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും ഈ ആഴ്ച അവസാനത്തോടെയാണ് ദില്ലിയിലേക്ക് പോവുന്നത്.

വൈ എസ് ആര്‍ കോൺഗ്രസിനെ എൻ ഡി എ പാളയത്തിലെത്തിക്കാൻ ബി ജെ പി: വഴങ്ങാതെ ജഗൻമോഹൻ, ക്യാബിനറ്റ് പദവിയും വാഗ്ധാനം- കൂടുതല്‍ വായനക്ക് ക്ലിക്ക് ചെയ്യു..

ദില്ലിയിലെ ചര്‍ച്ചകള്‍ക്ക് ശേഷം അന്തിമ പ്രഖ്യാപനം നടത്തും. ആദ്യ ഘട്ടത്തില്‍ ഡി സി സി പ്രസിഡന്‍റുമാരെയായിരിക്കും പ്രഖ്യാപിക്കുക. അതിന് പിന്നാലെ കെ പി സി സി ഭാരവാഹികളേയും പ്രഖ്യാപിക്കും. ഡി സി സി അധ്യക്ഷന്‍മാരെ നിയമിക്കുന്നത് സംബന്ധിച്ച് കെ പി സി സി ആസ്ഥാനത്തും കഴിഞ്ഞ ദിവസം തിരക്കിട്ട ചര്‍ച്ചകളാണ് നടന്നത്.

ഗൗണില്‍ കിടിലന്‍ ലുക്കില്‍ എസ്തര്‍ അനില്‍: 44 കിലോയുള്ള താരം ധരിച്ചത് 58 കിലോയുള്ള ഗൗണ്‍

നേതാക്കളുമായി ചര്‍ച്ച

മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുമായി കെ സുധാകരന്‍ ഒരു മണിക്കൂറിലേറെ നീണ്ട ചര്‍ച്ച നത്തി. നേരത്തേയുളള തീരുമാന പ്രകാരമായിരുന്നു ചര്‍ച്ച. കൂടിക്കാഴ്ചയില്‍ ജില്ലാ അധ്യക്ഷന്‍മാരായി പരിഗണിക്കുന്നവരുടെ പേരുകള്‍ ഇടംപിടിച്ചു. ഇതിന് പിന്നാലെ കെ പി സി സി വര്‍ക്ക് പ്രസിഡന്‍റുമാരുമായി സുധാകരനും പ്രതിപക്ഷ നേതാവും വിഡി സതീശനും ഒരുമിച്ചിരുന്ന് ചര്‍ച്ച നടത്തി. രാത്രി ഏറെ വൈകിയും ചര്‍ച്ചകള്‍ തുടര്‍ന്നു.

ചര്‍ച്ചകളുടെ അടിസ്ഥാനം

ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ മുതിര്‍ന്ന നേതാക്കളുമായി ഒരിക്കല്‍ കൂടി പിന്നീട് സംസാരിച്ചായിരിക്കും അന്തിമ പട്ടിക തയ്യാറാക്കുക. പട്ടികയുമായി ദില്ലിയിലേക്ക് പോവുന്നതിന് മുമ്പ് പാര്‍ട്ടി എംപിമാരുമായി കെ പി സി സി പ്രസിഡന്‍റ് ഒരിക്കല്‍ കൂടി ചര്‍ച്ച നടത്തിയേക്കും. ആദ്യം കെ സുധാകരനാവും ദില്ലിയിലേക്ക് പോവുക. 13 ന് നിയമസഭാ സമ്മേളനം കഴിഞ്ഞാലുടന്‍ പ്രതിപക്ഷ നേതാവ് ദില്ലിയിലേക്ക് പോവുകയും ചെയ്യും.

ഡിസിസി

മൂന്ന് മേഖലകളായി തിരിച്ച് ഒരോ ഡിസിസിയെ സംബന്ധിച്ചുള്ള നിര്‍ദേശം സമര്‍പ്പിക്കാന്‍ മുന്ന് വര്‍ക്കിങ് പ്രസിഡന്‍റുമാരോടും തിങ്കളാഴ്ച നടന്ന ചര്‍ച്ചയില്‍ കെ സുധാകരന്‍ നിര്‍ദേശിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഇവരുടേയും മുതിര്‍ന്ന നേതാക്കളുടേയും നിര്‍ദേശങ്ങളും വിവിധ തലങ്ങളിലെ നേതാക്കളുമായി നടത്തിയ ചര്‍ച്ചകളുടേയും അടിസ്ഥനത്തില്‍ കെപിസിസി പ്രസിഡന്‍റ് തയ്യാറാക്കിയ കരട് പട്ടിക പരിഗണിച്ചായിരിക്കും അന്തിമ ലിസ്റ്റ് തയ്യാറാക്കുക.

പതിവ് രീതി

14 ഡി സി സി പ്രസിഡന്‍റുമാരും മാറുമെന്ന കാര്യം ഉറപ്പാണ്. ഇതിന് പിന്നാലെയാവും കെ പി സി സി ജനറല്‍ സെക്രട്ടറിമാരെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുക. ആദ്യം ജില്ലകള്‍ ഗ്രൂപ്പുകള്‍ക്കായി വിഭജിച്ച സേഷം പേര് നിര്‍ദേശിക്കുന്നതായിരുന്നു പതിവ് രീതി. എന്നാല്‍ അതിന് ഇത്തവണ വലിയ മാറ്റം കൊണ്ട് വന്നിട്ടുണ്ട്. പരിഗണിക്കപ്പെടുന്നവര്‍ ഗ്രൂപ്പുകളുടെ ഭാഗമാണെങ്കിലും യോഗ്യതയുടെ അടിസ്ഥാനത്തിലാകണം തീരുമാനം എന്നാണ് പൊതു തീരുമാനം.

ഹാന്‍സ് വെച്ചിട്ടാണോ സംസാരിക്കുന്നത്: അധിക്ഷേപ കമന്‍റുകള്‍ക്ക് ഉഗ്രന്‍ മറുപടിയുമായി അഭിരാമി സുരേഷ്-കൂടുതല്‍ വായനക്ക് ക്ലിക്ക് ചെയ്യു

യുഡിഎഫ് കണ്‍വീനര്‍

യു ഡി എഫ് കണ്‍വീനര്‍ സ്ഥാനത്ത് മാറ്റം വേണമെന്ന ആവശ്യം ഉണ്ടായിരുന്നെങ്കിലും ഗ്രൂപ്പ് നേതാക്കളുടെ കൂടെ താല്‍പര്യം പരിഗണിച്ചാണ് എംഎം ഹസന്‍ തല്‍സ്ഥാനത്ത് തുടരട്ടേയെന്ന തീരുമാനത്തിലേക്ക് ഹൈക്കമാന്‍ഡ് എത്തിയത്. യു ഡി എഫ് കണ്‍വീനര്‍ സ്ഥാനത്തേക്ക് ഹസന് പകരം പരിഗണിച്ചിരുന്ന പേരുകാരില്‍ ഒരാളായിരുന്നു കെ മുരളീധരന്‍. കണ്‍വീനര്‍ സ്ഥാനത്ത് മാറ്റം വേണ്ടതില്ലെന്ന തീരുമാനം വന്നതോടെ കെ മുരളധീരനെ യു ഡി എഫ് പ്രചരണ സമിതി അധ്യക്ഷനായി നിയമിച്ചു.

പേരുകള്‍

ഡിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ആദ്യം കേട്ടിരുന്ന പേരുകള്‍ അവസാന നിമിഷത്തില്‍ പുറത്തായപ്പോള്‍ ചിലയിടങ്ങളില്‍ അപ്രതീക്ഷിത പേരുകാരും ഇടം പിടിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് വിഎസ് ശിവകുമാര്‍, ആര്‍ വത്സന്‍, പാലോട് രവി, ശരത് ചന്ദ്രപ്രസാദ് എന്നിവരെയാണ് പരിഗണിക്കുന്നത്. അതേസമയം മത്സരിച്ച് തോറ്റവരെ ഒഴിവാക്കും എന്ന തീരുമാനം നടപ്പിലാക്കിയാല്‍ അത് വിഎസ് ശിവകുമാറിന് അടക്കം തിരിച്ചടിയാവും.

കൊല്ലം

കൊല്ലത്ത് എഎം നസീര്‍, ഷാനവാസ് ഖാന്‍ എന്നിവരുടെ പേരാണ് പരിഗണനയിലുള്ളത്. ജ്യോതികുമാര്‍ ചാമക്കാലയുടെ പേര് തുടക്കത്തില്‍ ചര്‍ച്ചയില്‍ ഉണ്ടായിരുന്നെങ്കിലും അവസാനഘട്ട ചര്‍ച്ചയില്‍ ഒഴിവായി. അനിഷ് വരിക്കണ്ണാമല, സതീഷ് കൊച്ചുപറമ്പില്‍ എന്നിവരാണ് പത്തനംതിട്ടയിലെ ചര്‍ച്ചയിലുള്ളത്. കോട്ടയത്ത് തുടക്കത്തില്‍ ഒമ്പതോളം പേരുകള്‍ പരിഗണനയില്‍ ഉണ്ടായിരുന്നെങ്കിലും അത് അവസാന നിമിഷം യൂജിന്‍, നാട്ടകം സുരേഷ്, ജോസി സെബാസ്റ്റ്യന്‍ എന്നിവരിലേക്ക് ഒതുങ്ങി

പാലക്കാട്

സിപി മാത്യു, ജോയി വെട്ടിക്കുഴി, എംഎന്‍ ഗോപി എന്നിവര്‍ ഇടുക്കിയിലും മുഹമ്മദ് ഷിയാസ്, എകെ രാജു, അബ്ദുള്‍ മുത്തലിബ് എന്നിവര്‍ എറണാകുളത്തേയും ചുരുക്കപ്പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. ത‍ൃശൂരില്‍ ടിവി ചന്ദ്ര മോഹന്‍, പത്മജാ വേണുഗോപാല്‍, പാലക്കാട് എവി ഗോപിനാഥ് വിടി ബല്‍റാം എന്നിവരുടെ പേരാണ് ഉള്ളത്. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് തോറ്റത് വിടിക്ക് തിരിച്ചടിയാവുമോയെന്ന സംശയം നിലനില്‍ക്കുന്നുണ്ട്.

മലപ്പുറത്തും

മലപ്പുറത്തും നിരവധി പേരിലേക്ക് ചര്‍ച്ച നീണ്ടെങ്കിലും ആര്യാടന്‍ ഷൗക്കത്ത്, വിഎ കരീം എന്നിവരിലേക്ക് ഒതുങ്ങി. കോഴിക്കോട് എൻ. സുബ്രഹ്മണ്യൻ, വി.എൻ. ചന്ദ്രൻ, ബാലകൃഷ്ണക്കിടാവ്, കെ. പ്രവീൺകുമാർ. വയനാട് കെ.കെ. എബ്രഹാം, അഡ്വ. ഐസക്ക്, പി.ഡി. സജി. കണ്ണൂർ മാർട്ടിൻ ജോർജ്, ടി.ഒ. മോഹനൻ, ചന്ദ്രൻ തില്ലങ്കേരി. കാസർകോട് നീലകണ്ഠൻ, ബാലകൃഷ്ണൻ പെരിയ, ഖാദർ മങ്ങാട് എന്നിവരും സാധ്യതാ പട്ടികയില്‍ ഇടംപിടിച്ചു.

ഗ്ലാമറസ് ലുക്കില്‍ ബിഗ് ബോസ് മലയാളം സീസണ്‍ 3 താരം ഏഞ്ചല്‍ തോമസ്

Recommended Video

cmsvideo
    K SUDHAKARAN AGAINST PINARAYI VIJAYAN

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+