കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സഖാവ് പി ബിജുവിന്റെ മക്കള്‍ വാക്‌സിന്‍ ചലഞ്ചിലേക്ക് നല്‍കിയ ആ നാണയത്തുട്ടുകള്‍... ഷംസീറിന്റെ കുറിപ്പ്

Google Oneindia Malayalam News

തിരുവനന്തപുരം: യുവജന ക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാനും എസ്എഫ്‌ഐയുടെ മുന്‍ സംസ്ഥാന സെക്രട്ടറിയും ആയിരുന്ന പി ബിജുവിന്റെ ആകസ്മിക മരണം സംഭവിച്ചത് കഴിഞ്ഞ വര്‍ഷം നവംബര്‍ 20 ന് ആയിരുന്നു. കൊവിഡ് ബാധിതനായിരുന്ന ബിജു, രോഗമുക്തനായതിന് ശേഷം കൊവിഡാനന്തര പ്രശ്‌നങ്ങള്‍ അഭിമുഖീകരിക്കെ ഹൃദയാഘാതം മൂലമാണ് മരണപ്പെട്ടത്.

മുംബൈയില്‍ ബാര്‍ഗിലെ ജീവനക്കാരെ രക്ഷിക്കാനുള്ള നാവിക സേനയുടെ ശ്രമം: ചിത്രങ്ങള്‍

വകുപ്പ് വിഭജനത്തിലും സിപിഎമ്മിന്റെ 'ഞെട്ടിക്കല്‍' തുടര്‍ന്നു... പ്രതീക്ഷകളും ആശങ്കകളും ഇങ്ങനെവകുപ്പ് വിഭജനത്തിലും സിപിഎമ്മിന്റെ 'ഞെട്ടിക്കല്‍' തുടര്‍ന്നു... പ്രതീക്ഷകളും ആശങ്കകളും ഇങ്ങനെ

'വൈന്‍ ആന്റി' ആകേണ്ടിയിരുന്ന വീണ ജോര്‍ജ്ജ്! ആ ഓര്‍ പങ്കുവച്ച് സംവിധായകന്‍ ജൂഡ് ആന്റണി'വൈന്‍ ആന്റി' ആകേണ്ടിയിരുന്ന വീണ ജോര്‍ജ്ജ്! ആ ഓര്‍ പങ്കുവച്ച് സംവിധായകന്‍ ജൂഡ് ആന്റണി

പി ബിജുവിന്റെ പിഞ്ചുകുഞ്ഞുങ്ങള്‍ അവരുടെ സമ്പാദ്യക്കുടുക്ക പൊട്ടിച്ച് അതിലെ പണം മുഖ്യമന്ത്രിയുടെ വാക്‌സിന്‍ ചലഞ്ചിലേക്ക് സംഭാവന ചെയ്ത അതിവൈകാരികമായ സംഭവങ്ങളാണ് തലശ്ശേരി എംഎല്‍എ കൂടിയായ എഎന്‍ ഷംസീര്‍ വിവരിക്കുന്നത്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം...

സഖാവ് പി ബിജുവിന്റെ വീട്ടിൽ

സഖാവ് പി ബിജുവിന്റെ വീട്ടിൽ

ഏറെ നാളുകൾക്ക് ശേഷമാണ് ഒന്നിലേറെ ദിവസം തിരുവനന്തപുരത്ത് നിൽക്കുന്നത്. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ സത്യപ്രതിജ്ഞ നാളെ നടക്കാനിരിക്കെ പ്രിയസഖാവ് സഖാവ് പി. ബിജുവിന്റെ വീട്ടിൽ ഇന്ന് പോകാൻ സാധിച്ചു.

അഴിക്കോടിന്റെ നിയുക്ത എംഎൽഎ സഖാവ് കെവി സുമേഷും കൂടെ ഉണ്ടായിരുന്നു.

വികാര നിർഭരമായ സംഭവങ്ങൾ

വികാര നിർഭരമായ സംഭവങ്ങൾ

എന്റെയും സുമേഷിന്റെയും ഇടതുപക്ഷ മുന്നണിയുടെയും വിജയത്തിൽ നാം ഏവരേയും എന്ന പോലെ സഖാവിന്റെ കുടുംബവും വളരെയധികം സന്തോഷത്തിലാണ്.
അതിനു ശേഷമാണ് ഏറെ വികാരനിർഭരമായ ഈ ഫോട്ടോയിൽ നിങ്ങൾ കാണുന്ന കാര്യങ്ങൾ സംഭവിച്ചത്.

അച്ഛന്റെ കൈയ്യൊപ്പം സുഗന്ധവും നിറഞ്ഞ

അച്ഛന്റെ കൈയ്യൊപ്പം സുഗന്ധവും നിറഞ്ഞ

സഖാവ് ബിജു മക്കളുടെ കൂടെ ഉണ്ടായിരുന്ന സമയത്ത് തന്റെ പിഞ്ചോമനകൾക്ക് പലതവണയായി പോക്കറ്റിൽ ഉണ്ടാകുന്ന നാണയത്തുട്ടുകൾ നൽകാറുണ്ടായിരുന്നു. അവരത് ഭംഗിയുള്ള ഒരു ചെറിയ ചുവന്ന കുടുക്കയിൽ നിധി പോലെ സൂക്ഷിക്കാറുമുണ്ട്.
ഒരു മടിയും കൂടാതെ അച്ഛന്റെ കൈയൊപ്പും സുഗന്ധവും ഓർമ്മകളും നിറഞ്ഞു നിൽക്കുന്ന ആ ചെറിയ, വിലമതിക്കാനാവാത്ത ആ നാണയതുട്ടുകൾ നിറഞ്ഞ കുടുക്ക എന്നെ ഏൽപിച്ചു..
മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്ക് ഇതിലെ തുക നൽകുവാനാണ് അവർ എന്നോട് പറഞ്ഞത്.

എന്തുപറയണമെന്ന് അറിയാതെ

എന്തുപറയണമെന്ന് അറിയാതെ

മറുപടിയായി എന്ത് പറയണമെന്നറിയാതെ ഞാനും സുമേഷും ഒരല്പനേരം ഒന്നും അവരോട് പറയാനാകാതെ നിന്നു. അവരുടെ നാടിനോടുള്ള ഈ സ്‌നേഹം അവരെ ഹൃദയത്തോട് ചേർത്ത് സ്വീകരിക്കുകയല്ലാതെ വേറെ എന്താണ് ചെയ്യാനാവുക. അവരെ നെഞ്ചോട് ചേർത്തു കൊണ്ട് വിലമതിക്കാനാകാത്ത അവരുടെ ആ നിധി ഞാൻ സ്വീകരിച്ചു. എത്രയും പെട്ടന്ന് തന്നെ ബിജുവിന്റെ കൈയൊപ്പ് പതിഞ്ഞ, അവന്റെ ഓർമ്മകളായി നിലനിൽക്കുന്ന ഈ തുക അവന്റെ പിഞ്ചോമനകൾക്ക് വേണ്ടി മുഖ്യമന്ത്രിയെ ഏൽപ്പിക്കുന്നതാണ്..

ആ ഹാരാർപ്പണം....

ആ ഹാരാർപ്പണം....

തുടർന്ന് ഞങ്ങളെ ചുവന്ന ഹാരാർപ്പണം നടത്താനും പ്രിയപ്പെട്ട മക്കൾ തയ്യാറായി. അവരുടെ ഈ സ്നേഹത്തിനു എങ്ങനെ, എന്ത് പകരം നൽകും എന്നത് ഒരു ചോദ്യമായി നിലനിൽക്കുകയാണ്. എന്നും കൂടെയുണ്ടാവും എന്ന വാക്ക് അവർക്ക് നൽകുകയാണ്.
സഖാവ് പി ബിജുവിന്റെ മക്കളേയും കുടുംബത്തെയും നെഞ്ചോട് ചേർത്ത് നിർത്തി അഭിവാദ്യം ചെയ്യുന്നു.
ലാൽസലാം

സാരിയില്‍ അതീവ സുന്ദരിയായി ഐശ്വര്യ മേനോന്‍. വൈറലായ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
Kerala beedi worker who donated life savings to CM fund invited for Pinarayi swearing-in

English summary
Deceased youth leader P Biju's children contributed their piggy bank savings to Vaccine Challenge- AN Shamseer writes emotional note
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X