Get Updates
Get notified of breaking news, exclusive insights, and must-see stories!

'തീരുമാനങ്ങൾ സ്ത്രീകളെ കേന്ദ്രീകരിച്ച് മാത്രം': എതിർത്തത് ലിംഗപക്ഷപാതത്തെയെന്ന് എംകെ മുനീർ

കോഴിക്കോട്: എം എസ് എഫ് വേദിയിലെ വിവാദ പ്രസംഗത്തെ കുറിച്ച് വിശദീകരണവുമായി എംകെ മുനീർ. ആരേയും അപമാനിക്കാനോ ചെറുതാക്കാനോ ഉദ്ദേശിച്ചിട്ടില്ലെന്നും ലിംഗപക്ഷപാതത്തെയാണ് താൻ എതിർത്തതെന്നും മുനീർ പറഞ്ഞു.

'ഇത് സന്തൂർ മമ്മി';നടി നൈലാ ഉഷയുടെ മകനെ കണ്ട് ഞെട്ടി ആരാധകർ..'അവന് ചമ്മലാണ്'..വൈറൽ ചിത്രങ്ങൾ‍

സമത്വം എന്നത് സ്ത്രീക്കും പുരുഷനും ഒരുപോലെയായിരിക്കണം. സ്ത്രീയെ കേന്ദ്രീകരിച്ച് കൊണ്ട് മാത്രമാണ് തീരുമാനങ്ങൾ ഉണ്ടാകുന്നത്. അതാണ് തന്റെ ആശങ്കയെന്നാണ് മുനീറിന്റെ വാദം. സ്ത്രീകളെ ഏറ്റവും കൂടുതൽ അവമതിപ്പോടെ കാണുന്ന പാർട്ടിയാണ് സിപിഎം എന്നും അവരാണ് ലിംഗ സമത്വത്തെ കുറിച്ച് സംസാരിക്കുന്നതെന്നും മുനീർ കുറ്റപ്പെടുത്തി. മതനിഷേധത്തിലേക്ക് കാര്യങ്ങൾ എത്തിക്കുകയാണ് അവരുടെ ലക്ഷ്യമെന്നും മുനീർ മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു. മുനീറിന്റെ വാക്കുകളിലേക്ക്

1

'ലിംഗസമത്വത്തിന് അനുകൂലമായ നിലപാടാണ് തനിക്കെന്നാണ് പറഞ്ഞത്. പുതിയ സ്കൂൾ കരിക്കുലം കരടിൽ ലിംഗപക്ഷപാതമാണ് ഇവിടെ സ്കൂളുകളിൽ കൊണ്ടുവരാൻ ഒരുങ്ങുന്നത്. ആൺകോയ്മയിൽ അധിഷ്ഠിതമായിട്ടുള്ള സമത്വത്തെ സമത്വം എന്ന് വിളിക്കാൻ സാധിക്കില്ല. സമൂഹത്തിലെ സ്ത്രീയേയും പുരുഷനേയേയും ഒരുപോലെ പരിഗണിക്കുമ്പോഴാണ് സമത്വം ഉണ്ടാകുന്നത്'.

2

'കാലാകാലങ്ങളായി കമ്മ്യൂണിസ്റ്റ് പാർട്ടി തന്നെ ആൺകോയ്മയിലാണ് നിലനിൽക്കുന്നത്. സ്ത്രീയെ ഇത്രയും മോശമായ രീതിയിൽ അവമതിപ്പോട് കൂടി സംസാരിക്കുന്ന മറ്റൊരു പാർട്ടി ഇല്ല. കഴിഞ്ഞ നിയമസഭ സമ്മേളനത്തിൽ പ്രതിപക്ഷം ഏറ്റവും കൂടുതൽ ബഹളം വെച്ചത് എംഎം മണിയുടെ സ്ത്രീ വിരുദ്ധ നിലപാടിന്റെ പേരിലാണ്. ഒരു വിധവയെ പോലും വെറുതെ വിടാത്ത ഭാഷയാണ് ഉപയോഗിച്ചത്. മണി തന്നെ പണ്ട് പെണ്ണൊരുമയുടെ പ്രവർത്തകരെ മോശമായി പറഞ്ഞിട്ടുണ്ട്. എ വിജയരാഘവൻ രമ്യ ഹരിദാസ് എംപിയെ മോശമായി പറഞ്ഞിട്ടുണ്ട്. ജി സുധാകരൻ ആലപ്പുഴ അരൂരിൽ മത്സരിച്ച കോൺഗ്രസിന്റെ വനിതാ സ്ഥാനാർത്ഥിയെ ഏത് രീതിയിലാണ് അധിക്ഷേപിച്ചതെന്ന് കണ്ടതാണ്. ഇതൊക്കെ അവർ സമത്വം എന്ന് വിശ്വസിക്കുന്നതിന്റെ തെളിവാണോ?'

3

'ഇത്തരത്തിലുള്ള നിലപാടുകൾ തന്നെയാണ് അവർ സ്കൂളുകളിലും എടുക്കാൻ പോകുന്നത്.സമത്വം എന്നത് സ്ത്രീക്കും പുരുഷനും ഒരുപോലെയായിരിക്കണം.ഞാൻ ലിംഗസമത്വത്തിന് എതിരാണെങ്കിൽ ട്രാൻസ്ജെന്റർ പോളിസി കൊണ്ടുവന്ന ആളാണ് ഞാൻ.മാത്രമല്ല സ്ത്രീകളുടേയും കുട്ടികളുടേയും വകുപ്പ് കൈകാര്യം ചെയ്ത വ്യക്തിയാണ് ഞാൻ. അവരോട് തനിക്ക് ബഹുമാനമേ ഉള്ളൂ'.

4


'ഏത് വസ്ത്രവും ധരിക്കാനുള്ള അവകാശവും സ്ത്രീക്കുണ്ട്. 70 ശതമാനം പെൺകുട്ടികൾ ഉള്ള സ്കൂളിൽ 30 ശതമാനം ആണ് ആൺകുട്ടികളെങ്കിൽ എന്തുകൊണ്ട് ആണ്‍കുട്ടികളെ ഉദ്ദേശിച്ച് കൊണ്ടുള്ള തീരുമാനം ഉണ്ടാകുന്നില്ല. സ്ത്രീയെ കേന്ദ്രീകരിച്ച് കൊണ്ടാണ് തീരുമാനങ്ങൾ ഉണ്ടാകുന്നത്. അതാണ് തന്റെ പ്രശ്നം'.

5


'ലിംഗസമത്വ വിഷയത്തിൽ ലോകത്തെല്ലായിടത്തും ചേരിതിരിവ് ഉണ്ടായിക്കൊണ്ടിരിക്കുന്നുണ്ട്. ഈ വിഷയത്തിൽ ഒരു ചർച്ച വരണമെന്നുള്ളതാണ് തന്റെ ആവശ്യം. പണ്ട് സ്കൂളുകളിൽ മതം എന്ന കോളത്തിൽ മതമില്ലെന്ന് ചേർക്കുന്നതിൽ വലിയ വിവാദങ്ങൾ ഉണ്ടായിരുന്നു. ഈ രാജ്യത്ത് ഏറ്റവും കൂടുതൽ മതവിശ്വാസികളാണ് ഉള്ളത്. വളരെ ന്യൂനപക്ഷം ആയിട്ടുള്ള മതത്തിൽ വിശ്വസിക്കാത്തവർക്ക് വേണ്ടി പാഠപുസ്തകം തയ്യാറാക്കുകയെന്നത് രാഷ്ട്രീയ അജണ്ടയാണ്. സിപിഎം അന്ന് പാളിപ്പോയ നീക്കം വീണ്ടും നടപ്പാക്കാൻ നോക്കുകയാണ്. മതനിഷേധത്തിലേക്ക് കാര്യങ്ങൾ എത്തിക്കുകയാണ് ഇവരുടെ ലക്ഷ്യം',മുനീർ പറഞ്ഞു.

എംഎസ്എഫിന്റെ നേതൃത്വത്തിലുള്ള 'വേര്' എന്ന കാമ്പയിന്റെ സംസ്ഥാനതല സമാപന സമ്മേളനത്തിൽ 'മതം, മാര്‍ക്‌സിസം, നാസ്തികത' വിഷയത്തിലെ പ്രസംഗത്തിലായിരുന്നു മുനീർ വിവാദ പരാമർശനം നടത്തിയത്. ലിംഗസമത്വം എന്ന പേരില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ മതനിരാസം പ്രോത്സാഹിപ്പിക്കുകയാണെന്നും ലിംഗസമത്വമാണെങ്കില്‍ പിണറായി വിജയന് സാരിയും ബ്ലൗസും ഇട്ടാല്‍ എന്താണ് കുഴപ്പമെന്നുമായിരുന്നു മുനീറിന്റെ പരാമർശം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+