കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വരാപ്പുഴ പീഡനക്കേസ്: പ്രതിയെ അടിച്ച് കൊന്ന് കിണറ്റിൽ തള്ളി

Google Oneindia Malayalam News

മുംബൈ: വരാപ്പുഴ പീഡനക്കേസ് പ്രതിയെ അടിച്ച് കൊന്ന് കിണറ്റിൽ തള്ളി. വിനോദ് കുമാറാണ് കൊല്ലപ്പെട്ടത്. മഹാരാഷ്ട്രയില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇയാൾ. തിങ്കളാഴ്ച്ച റായ്ഗഡിലെ കാശിദ് എന്ന ഗ്രാമത്തിലെ ഒരു കിണറ്റിലാണ് ഇയാളെ കണ്ടെത്തിയത്. കല്ലുകെട്ടി താഴ്ത്തിയ നിലയിലായിരുന്നു മൃതദേഹം.

ഈ മാസം എട്ടാം തീയതിയാണ്​ കൊലപാതകം നടന്നത്. എന്നാൽ, മൃതദേഹം കണ്ടെത്തുന്നത് കഴിഞ്ഞ ദിവസമായിരുന്നു. സംഭവത്തിൽ രണ്ടു പേരെ മഹാരാഷ്ട്ര പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇതിൽ ഒരാള്‍ക്ക് പ്രായപൂര്‍ത്തി ആയിട്ടില്ല. സമീപത്തെ ആദിവാസി കോളനിയിൽ ഉളളവരാണ് പ്രതികൾ.

crime

അതേസമയം, ഈ പ്രദേശത്തെ റിസോർട്ടിലെ മസാജ് പാർലറിൽ ജോലി ചെയ്തു വരികയായിരുന്നു ഇയാൾ. റിസോർട്ടിന് അടുത്തുള്ള ആദിവാസി കോളനിയിൽ വെച്ച് മദ്യപാനത്തിന് ഇടെ ഉണ്ടായ തർക്കം കൊലപാതകത്തില്‍ എത്തിചേരുകയായിരുന്നു. പൊലീസാണഅ ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം, മരണപ്പെട്ട വിനോദ് കുമാറിന്‍റെ മൃതദേഹം മഹാരാഷ്ട്രയില്‍ സംസ്കരിച്ചു.

അതേസമയം, അസമിലെ പിടികിട്ടാപ്പുള്ളി നിലമ്പൂരിൽ പിടിയിലായിരുന്നു. സോനിത്പൂർ സ്വദേശി അസ്മത്ത് അലി, സഹായി അമീർ കുസ്മു എന്നിവരാണ് നിലമ്പൂർ പൊലീസിന്റെ പിടിയിലായത്. ഇതര സംസ്ഥാന തൊഴിലാളികൾക്കൊപ്പം താമസിക്കുമ്പോഴാണ് നിലമ്പൂർ പൊലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്തത്.

വംശനാശ ഭീഷണി നേരിടുന്ന ഒറ്റക്കൊമ്പൻ കണ്ടാമൃഗത്തെ വേട്ടയാടിയ കേസിലെ പ്രതിയാണ് അസ്മത്ത് അലി. പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച അസ്മത്ത് അലിയെ പിടികൂടാൻ സഹായിക്കുന്നവർക്ക് അസം പൊലീസ് 5 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

'മർദ്ദിക്കാനാണ് സിപിഎം പ്രവർത്തകർ അവിടെയെത്തിയത്'; 'അല്ലാതെ ബക്കറ്റ് പിരിവിനല്ല'; - സാബു എം.ജേക്കബ്'മർദ്ദിക്കാനാണ് സിപിഎം പ്രവർത്തകർ അവിടെയെത്തിയത്'; 'അല്ലാതെ ബക്കറ്റ് പിരിവിനല്ല'; - സാബു എം.ജേക്കബ്

അസമിൽ നിരവധി കേസുകളിൽ പ്രതിയായ ഇയാൾ ജോലി അന്വേഷിച്ചെത്തുന്ന തൊഴിലാളികൾക്ക് ഒപ്പമാണ് കേരളത്തിലേക്ക് കടന്നത്. ഇയാൾ തൊഴിലാളികൾക്ക് ഒപ്പമായിരുന്നു താമസം. മലപ്പുറത്ത് ഒളിവിൽ കഴിയുന്നതിനിടെയാണ് അറസ്റ്റുണ്ടായത്. കേരളത്തിലേക്ക് കടന്നതോടെ ഇയാളെ കുറിച്ച് അസം പൊലീസിന് വിവരമൊന്നുമുണ്ടായിരുന്നില്ല.

കഴിഞ്ഞ ദിവസം ഇയാൾ ബന്ധുക്കളെ ഫോണിൽ വിളിച്ചു. ഇത് മനസിലാക്കിയ പൊലീസ് സംഘം, പ്രതി കേരളത്തിലാണെന്ന് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തിൽ കേരളാ പൊലീസിന്റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്.

English summary
Defendant in Varappuzha torture case beaten to killed and thrown in well in Maharashtra.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X