'കുട്ടികളും സമൂഹത്തിന്റെ ഭാഗം, കണ്ണടച്ചോളൂ പക്ഷേ ഇവിടെ മൊത്തം ഇരുട്ടാണെന്ന് പറയരുത്'; ജൂറിക്കെതിരെ ദേവനന്ദ
കൊച്ചി: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തിൽ കുട്ടികളുടെ ചിത്രത്തിന് അവാർഡ് നൽകാത്ത സംഭവത്തിൽ വിവാദം കൊഴുക്കവേ ജൂറിക്കെതിരെ വിമർശനവുമായി ബാലതാരം ദേവനന്ദ. ജൂറി ചെയർമാൻ പ്രകാശ് രാജിനെ ഉൾപ്പെടെയാണ് ദേവനന്ദ ഫേസ്ബുക്ക് പോസ്‌റ്റിലൂടെ വിമർശിച്ചത്. പ്രാകാശ് രാജ് കുട്ടികളുടെ ചിത്രങ്ങളെ കുറിച്ച് പറഞ്ഞ വീഡിയോ ഉൾപ്പെടെ പങ്കുവച്ചു കൊണ്ടായിരുന്നു ദേവനന്ദ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
സ്താനാർത്തി ശ്രീക്കുട്ടൻ, എആര്‍എം അടക്കമുള്ള സിനിമകള്‍ ചൂണ്ടിക്കാട്ടിയാണ് ദേവനന്ദയുടെ വിമര്‍ശനം. സ്താനാർത്തി ശ്രീക്കുട്ടൻ, ഗു, ഫീനിക്‌സ്, എആര്‍എം തുടങ്ങിയവയിലടക്കം ഒരുപാട് സിനിമകളിൽ കുട്ടികള്‍ അഭിനയിച്ചിട്ടുണ്ടെന്നും ഇതെല്ലാം പരിഗണിച്ച് രണ്ടു കുട്ടികള്‍ക്ക് അവാര്‍ഡ് കൊടുക്കാതെയല്ല കൂടുതൽ കുട്ടികളുടെ സിനിമ ചെയ്യണമെന്ന് പറയേണ്ടതെന്നും ദേവനന്ദ ചൂണ്ടിക്കാണിക്കുന്നു.

ദേവനന്ദയുടെ ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം:
നിങ്ങൾ കുട്ടികൾക്ക് നേരെ കണ്ണടച്ചോളൂ
പക്ഷെ ഇവിടെ മുഴുവൻ ഇരുട്ട് ആണെന്ന് പറയരുത്
കുട്ടികളും ഈ സമൂഹത്തിന്റെ ഭാഗം ആണ്, ഇനി വരുന്ന ഒരു തലമുറക്ക് നേരെ ആണ് 2024 മലയാള സിനിമ അവാർഡ് പ്രഖ്യാപനത്തോടെ ജൂറി കണ്ണടച്ചത്. സ്താനാർത്തി ശ്രീക്കുട്ടനും, ഗു, ഫീനിക്‌സും, എആര്‍എമ്മും അടക്കമുള്ള ഒരുപാട് സിനിമകളിൽ കുട്ടികൾ അഭിനയിച്ചിട്ടുണ്ട്, രണ്ടു കുട്ടികൾക്ക് അവാർഡ് കൊടുക്കാതെ ഇരുന്ന് കൊണ്ടല്ല, കൂടുതൽ കുട്ടികളുടെ സിനിമ ചെയ്യണം എന്ന് പറയാൻ ശ്രമിക്കേണ്ടത്. രണ്ടു കുട്ടികൾക്ക് അത് നൽകിയിരുന്നു എങ്കിൽ ഒരുപാട് കുട്ടികൾക്ക് അത് ഊർജം ആയി മാറിയേനെ.
കുട്ടികൾക്ക് കൂടുതൽ അവസരം കിട്ടണമെന്നും അവരും സമൂഹത്തിന്റെ ഭാഗം ആണെന്ന് പറഞ്ഞ ജൂറി ചെയർമാൻ കുട്ടികളുടെ അവകാശങ്ങളെ കാണാതെ പോയതിൽ കടുത്ത അമർഷമുണ്ട്. എല്ലാ മാധ്യമങ്ങളും സിനിമ പ്രവർത്തകരും പൊതു ജനങ്ങളും ഇതും ചർച്ച ചെയ്യണം. അവകാശങ്ങൾ നിഷേധിച്ചു കൊണ്ടല്ല മാറ്റങ്ങൾ ഉണ്ടാകേണ്ടത്. മാറ്റങ്ങൾക്ക് ഒപ്പം അവകാശങ്ങളും സംരക്ഷിക്കാൻ കഴിയണം.
പ്രകാശ് രാജിന്റെ വിശദീകരണം ഇങ്ങനെ
ബാലതാരങ്ങള്‍ക്കുള്ള പുരസ്‌കാരത്തിൽ ആരെയും ഉള്‍പ്പെടുത്തിയിട്ടില്ലെന്നും കുട്ടികളുടെ ചിത്രം നിര്‍മ്മിക്കുന്നതിനെക്കുറിച്ച് സിനിമ മേഖലയിലുള്ളവര്‍ ചിന്തിക്കണമെന്നും ജൂറി ചെയര്‍മാൻ പ്രകാശ് രാജ് ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. യുവാക്കളും യുവതികളും മുതിര്‍ന്നവരും മാത്രമല്ല സമൂഹത്തിലുള്ളത്, കുട്ടികളുടെ സമൂഹത്തിന്റെ ഭാഗമാണ്. എന്താണ് കുട്ടികള്‍ ചിന്തിക്കുന്നതെന്നും അവരുടെ ലോകം എന്താണെന്നും കുട്ടികളുടെ സിനിമകളിലൂടെ കാണിക്കണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഇത്തവണ അപേക്ഷിച്ചത് 6 ചിത്രങ്ങൾ
സംസ്ഥാന ചലച്ചിത്ര അവാർഡ് പരിഗണനയ്ക്കായി കുട്ടികളുടെ കാറ്റഗറിയിൽ അപേക്ഷിച്ചത് 6 സിനിമകൾ മാത്രമാണ് എന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. അതിൽ തന്നെ അന്തിമ റൗണ്ടിൽ എത്തിയത് 2 ചിത്രങ്ങൾ മാത്രമായിരുന്നു. സ്‌കൂള്‍ ചലേ ഹം, ഇരുനിറം എന്നീ ചിത്രങ്ങളാണ് അന്തിമ ജൂറിക്ക് മുമ്പാകെ എത്തിയത്. എന്നാൽ രണ്ട് ചിത്രങ്ങളും കുട്ടികളുടെ വീക്ഷണകോണിൽ നിന്നുള്ളവ അല്ലെന്ന് ജൂറിയുടെ വിലയിരുതിയതോടെ ആയിരുന്നു അവാർഡ് നൽകാതിരുന്നത്.
-
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
സബ്സ്ക്രിപ്ഷന് വീഡിയോകള്‍ ലീക്കാക്കി; യൂട്യൂബര്‍മാര്‍ക്കെതിരേ നിയമനടപടിയുമായി രേണു സുധി












Click it and Unblock the Notifications