കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഒരു തോക്ക് തന്നിരുന്നെങ്കില്‍ അവനെ വെടിവെച്ച് കൊന്നേനെ', ഉത്ര കേസിൽ സൂരജിനെതിരെ നടൻ ധർമജൻ

Google Oneindia Malayalam News

കൊച്ചി: ഉത്ര കൊലക്കേസിൽ ഭർത്താവ് സൂരജിന് കോടതി ഇരട്ട ജീവപര്യന്തമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. സൂരജിന് വധശിക്ഷ നൽകണമായിരുന്നു എന്നാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി ഉയരുന്ന അഭിപ്രായം. എന്നാൽ സൂരജിന് വധശിക്ഷ അല്ല ജീവപര്യന്തം തന്നെയാണ് വലിയ ശിക്ഷ എന്നാണ് നടൻ ധർമജൻ ബോൾഗാട്ടിയുടെ പ്രതികരണം.

'സൂരജിനെ പാമ്പിനെക്കൊണ്ട്‌ കൊത്തിക്കാനും തൂക്കാനുമൊക്കെ എളുപ്പം പറയാം', ഷിംന അസീസ് പറയുന്നു'സൂരജിനെ പാമ്പിനെക്കൊണ്ട്‌ കൊത്തിക്കാനും തൂക്കാനുമൊക്കെ എളുപ്പം പറയാം', ഷിംന അസീസ് പറയുന്നു

സൂരജ് ഇനി പുറംലോകം കാണരുതെന്ന് ധർമജൻ പറയുന്നു. പരോൾ പോലും കിട്ടാതെ സൂരജ് അവസാനം വരെ തടവറയിൽ കഴിയുകയാണ് വേണ്ടതെന്നും ധർമജൻ റിപ്പോർട്ടർ ടിവിയോട് പ്രതികരിച്ചു.

കല്യാണം ഉറപ്പിച്ചോ? ആരാധകരെ ചിരിപ്പിച്ച് ബിഗ് ബോസ് വിജയി മണിക്കുട്ടൻ, ചിത്രങ്ങൾ

ഉത്ര കൊലക്കേസ് വിധി

ധർമ്മജൻ ബോൾഗാട്ടിയുടെ പ്രതികരണം ഇങ്ങനെ: '' സൂരജിന് എന്ത് ശിക്ഷ കിട്ടും എന്നുളള ആകാംഷയോടെ രാവിലെ മുതല്‍ ടിവിക്ക് മുന്നില്‍ ഇരുന്ന ആളാണ് താന്‍. പോലീസ് നല്ല രീതിയില്‍ അന്വേഷിച്ചത് കൊണ്ടാണ് സൂരജിന് ഈ ശിക്ഷ ലഭിച്ചത്. ഇത്രയും വലിയ ശിക്ഷ വാങ്ങി കൊടുക്കാന്‍ സാധിച്ചതില്‍ കേരള പോലീസിന് അഭിമാനിക്കാം. വധശിക്ഷ കൊടുക്കണം എന്നൊക്കെ പലരും പ്രതികരിക്കുന്നത് കണ്ടിരുന്നു.

ഉത്ര കൊലക്കേസ് വിധി

വധശിക്ഷ നല്‍കിയാല്‍ പെട്ടെന്ന് മരിച്ച് പോകും. അവന്‍ നരകിക്കേണ്ട ഒരുത്തനാണ്. അവന്‍ അവസാനകാലം വരെ അവിടെ കിടക്കണം എന്നാണ് താന്‍ കരുതുന്നത്. ഒരു പ്രാവശ്യം അണലിയെ കൊണ്ട് കടിപ്പിക്കുകയും അത് കഴിഞ്ഞ് അതിനെ കുറിച്ച് ആലോചിച്ച് അടുത്ത പ്രാവശ്യം മൂര്‍ഖനെ കൊണ്ട് കടിപ്പിക്കുക എന്നത് ഭയങ്കരമായ ക്രൂരതയാണ്. സൂരജിന്റെ പ്രതികരണമൊക്കെ കണ്ടിരുന്നു. അവന്‍ വളരെ കൂളായി നിന്ന് പറയുന്നത് കണ്ടു.

ഉത്ര കൊലക്കേസ് വിധി

സൂരജിന് കിട്ടിയ ഈ ശിക്ഷയില്‍ താന്‍ സംതൃപ്തനാണ്. ഉത്രയുടെ അമ്മ പറയുന്നതൊക്കെ കേട്ടു. അവന്‍ ഇനി വെളിച്ചം കാണാതിരുന്നാല്‍ മതി. അവന്‍ ഇനി പുറംലോകം കാണരുത്. ഒരു കൊലപാതകത്തിന് മറ്റൊരു കൊലപാതകമല്ല മറുപടി. അവന് പരോള്‍ പോലും കൊടുക്കരുത്. ശിഷ്ടകാലം തടവറയില്‍ എന്നുളളതാണ് അവനുളള ഏറ്റവും വലിയ ശിക്ഷ. വധശിക്ഷ എന്ന് പറയുന്നതല്ലാതെ നടപ്പിലാക്കുന്നൊന്നുമില്ല.

ഉത്ര കൊലക്കേസ് വിധി

കൃത്യമായ തെളിവുകളുളള, കരുതിക്കൂട്ടി ചെയ്യുന്ന കൊലപാതകങ്ങള്‍ക്ക് കോടതി കുറച്ച് കൂടി ക്രൂരമായ ശിക്ഷകള്‍ നല്‍കണം. എങ്ങനെയാണ് ഇങ്ങനെയൊക്കെ ചെയ്യാന്‍ സാധിക്കുന്നത്. ഒരു പാമ്പിനെ കൊണ്ട് ആദ്യം കൊത്തിക്കുക, അത് ശരിയാകാതെ വന്നപ്പോള്‍ അടുത്ത പാമ്പിനെ കൊണ്ട് വന്ന് കൊത്തിക്കുക. എങ്ങനെയാണ് ഇതിനൊക്കെ മനസ്സ് വരുന്നത്. തനിക്കൊരു തോക്ക് തന്നിരുന്നെങ്കില്‍ അവനെ വെടിവെച്ച് കൊന്നേനെ''

Recommended Video

cmsvideo
Suraj's comment after hearing the verdict| Oneindia Malayalam

English summary
Dharmajan Bolgatty welcomes lifetime imprisonment for Sooraj in Uthra Murder Case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X