കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഞാൻ അയച്ച മെസേജുകൾ മഞ്ജു മറ്റുള്ളവർക്ക് കൈമാറി..വിജയ് ബാബു വിഷയത്തിൽ അവർ പ്രതികരിച്ചോ?';സംവിധായകൻ

  • By Desk
Google Oneindia Malayalam News

കൊച്ചി; സനൽ കുമാർ ശശിധരന്റെ വിഷയത്തിൽ മഞ്ജു വാര്യർ പ്രതികരിക്കേണ്ടിയിരുന്നത് ഇത്തരത്തിൽ ആയിരുന്നില്ലെന്ന് സംവിധായകൻ മനീഷ് കുറുപ്പ്. മഞ്ജുവിന്റെ പരാതി ലഭിക്കാൻ പോലീസ് കാത്തിരുന്നത് പോലെയാണ് സനലിനെ അറസ്റ്റ് ചെയ്ത നടപടിയെന്നും മനീഷ് ആരോപിച്ചു. വിജയ് ബാബു വിഷയത്തിൽ മഞ്ജു എന്ത് പ്രതികരണനമാണ് നടത്തിയതെന്ന് അറിയാൻ താത്പര്യം ഉണ്ടെന്നും വിഷയത്തിൽ ഒരു പ്രസ്താവന പോലും ഇറക്കാൻ അവർ ധൈര്യപ്പെട്ടില്ലെന്നും സീ മലയാളം ന്യൂസ് ചാനൽ ചർച്ചയിൽ മനീഷ് കുറുപ്പ് പറഞ്ഞു. സംവിധായകന്റെ വാക്കുകളിലേക്ക്

ഞെട്ടിച്ച് ഐശ്വര്യ ലക്ഷ്മി..'ഈ ബ്ലാക്ക് ബ്യൂട്ടി കൊള്ളാമല്ലോ'...വൈറൽ ഫോട്ടോകൾ

1


'മഞ്ജു വാര്യരുടെ പുതിയ സിനിമയായ വെള്ളരിക്കാപ്പട്ടണം എന്ന പേര് എന്റെ സിനിമയുടേതാണെന്നും അത് മാറ്റാൻ ഇടപെടണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ ഒരു വർഷമായി മഞ്ജു വാര്യർക്ക് ഞാൻ മെസേജ് അയക്കുന്നുണ്ട്. തിരക്കുള്ള നടിയെന്ന നിലക്ക് അവർക്ക് ചെലപ്പോൾ എന്റെ മെസേജുകൾ ബുദ്ധിമുട്ടാക്കുന്നുണ്ടെന്ന് അവർക്ക് തോന്നാം. ഇതുവെച്ച് അവർ എന്നെ ശല്യപ്പെടുത്തുന്നു എന്ന നിലയ്ക്ക് അവർ പോലീസിൽ പരാതികൊടുത്താലോ?'

2


'സനൽകുമാറിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ നിരവധി പേർ തന്നെ ബന്ധപ്പെട്ടിരുന്നു. താൻ ഇപ്പോഴും പുറത്താണോ അതോ പോലീസ് പിടിച്ചോ എന്നറിയാനായിരുന്നു പലരും വിളിച്ചത്. മഞ്ജുവിന്റെ പരാതി ലഭിക്കാൻ പോലീസ് കാത്തിരുന്നത് പോലെയാണ് സനലിനെ അറസ്റ്റ് ചെയ്ത നടപടി. വെള്ളരിക്കാപ്പട്ടണം എന്ന സിനിമയുടെ പേരുമായി ബന്ധപ്പെട്ട് മഞ്ജു ചേച്ചി എന്ന് വിളിച്ച് കൊണ്ട് തന്നെ തന്റെ ആശങ്കകൾ അവരോട് മെസേജിലൂടെ അറിയിച്ചിരുന്നു. മെസേജുകൾ എല്ലാം അവർ വായിക്കുന്നുണ്ട്. മറുപടി തരില്ല'.

3


'ചിലർ തന്നെ വിളിച്ച് ഭീഷണിപ്പെടുത്തുമ്പോഴാണ് അവർക്ക് അയച്ച വ്യക്തിപരമായ മെസേജുകൾ പലർക്കും അവർ കൈമാറിയിട്ടുണ്ടെന്ന് ഞാൻ മനസിലാക്കുന്നത്. മഞ്ജു വാര്യർ എന്നത് ഉത്തരവാദിത്തമുള്ള ഒരു നടി കൂടിയാണ്. വിജയ് ബാബു വിഷയത്തിൽ മഞ്ജു എന്ത് പ്രതികരണനമാണ് നടത്തിയതെന്ന് അറിഞ്ഞാൽ കൊള്ളാമായിരുന്നു.
ഒരു പ്രസ്താവന പോലും ഇറക്കാൻ അവർ ധൈര്യപ്പെട്ടില്ല'.

4


'സിനിമാ താരങ്ങളായ നടിമാരോട് പ്രണയം തോന്നാത്ത ആരും കാണില്ല. സനൽ കുമാറിന് ഒരു സ്പേസ് ലഭിച്ചപ്പോൾ അദ്ദേഹത്തിന് തോന്നിയ ഇഷ്ടം പറഞ്ഞു കാണാം. അവർ ഒരുമിച്ച് ജോലി ചെയ്തവരാണ്. സനലിനെ പോലെ ഒരു സംസ്ഥാന അവാർഡ് ജേതാവിനെയൊക്കെ അറസ്റ്റ് ചെയ്യുമ്പോൾ പോലീസ് കുറച്ച് കൂടി ഉത്തരവാദിത്തം കാണിക്കണമായിരുന്നുവെന്നാണ് തനിക്ക് തോന്നുന്നത്'.

5


'സനൽ ഒരു പിടികിട്ടാപ്പുള്ളിയോ ഭീകരവാദിയോ ഒന്നുമല്ല സനൽ. അദ്ദേഹത്തിനെ പിടിക്കാൻ പുറകേ ഓടുന്ന പോലീസുകാരെയാണ് ഇന്ന് വീഡിയോയിൽ കണ്ടത്. ഇന്ത്യ മുഴുക്കെ അറിയപ്പെടുന്ന ഒരു സംവിധായകനാണ് സനൽ. മഞ്ജു പരാതി കൊടുത്തതിനാലാണോ ഇത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്തതെന്നും സംശയിക്കപ്പെടുന്നുണ്ട്'.

6


'സനൽ കുമാർ ഉയർത്തിയ ആരോപണങ്ങൾ സർക്കാരിന് വേണമെങ്കിൽ പരിശോധിക്കാമായിരുന്നു.
2019 മുതൽ മെസേജുകൾ അയക്കുന്നുണ്ടെന്നാണ് പരാതി. സനൽ കുമാർ ശല്യപ്പെടുത്തുകയാണെന്ന് തിരിച്ചറിയാൻ മഞ്ജുവിനെ പോലൊരു നടിക്ക് ഈ മൂന്ന് വർഷം വേണ്ടി വന്നോടെയെന്നും' മനീഷ് ചോദിച്ചു.

7


അതേസമയം സനൽ കുമാർ ശശിധരൻ പറഞ്ഞത് മഞ്ജു വാര്യർക്ക് അനുകൂലമായിട്ടാണെന്നായിരുന്നു ചർച്ചയിൽ പങ്കെടുത്ത ഷാജഹാൻ പ്രതികരിച്ചത്. ഇവിടെ സൈബർ ബുള്ളിയിംഗ് അല്ല വിഷയം. സനൽ പറഞ്ഞത് മഞ്ജു മാഫിയയുടെ നിയന്ത്രണത്തിലാണെന്നും അവരുടെ ജീവൻ അപകടത്തിലാണെന്നുമാണ് പറഞ്ഞത്. സനലിന് നടിയോട് ബഹുമാനം മാത്രേ ഉള്ളൂവെന്നാണ് തനിക്ക് തോന്നിയിട്ടുള്ളതെന്നും ഷാജഹാൻ പറഞ്ഞു.

8


മഞ്ജുവിനെ അപകീർത്തിപ്പെടുത്തണമെന്ന ആഗ്രഹം സനലിന് ഉണ്ടായിട്ടുണ്ടെന്ന് തോന്നുന്നില്ല. അദ്ദേഹം ആരോപിച്ചത് മഞ്ജുവിന് പിന്നീൽ ഒരു കോക്കസ് പ്രവർത്തിക്കുന്നുണ്ടെന്നാണ്. ഇനി പരാതി ലഭിച്ചാൽ തന്നെ പോലീസ് ഇത്തരത്തിൽ സംവിധായകന്റെ പിറകേ പോയി ഫോൺ പിടിച്ചെടുത്താണോ നടപടിയെടുക്കേണ്ടിയിരുന്നതെന്നും ഷാജഹാൻ ചോദിച്ചു.

'സനൽ കുമാറിനെ കൊണ്ട് കുടുങ്ങി'; ജാമ്യത്തിൽ വിടാമെന്ന് പോലീസ്..കോടതിയിൽ ഹാജരാക്കണമെന്ന് സനൽ'സനൽ കുമാറിനെ കൊണ്ട് കുടുങ്ങി'; ജാമ്യത്തിൽ വിടാമെന്ന് പോലീസ്..കോടതിയിൽ ഹാജരാക്കണമെന്ന് സനൽ

Recommended Video

cmsvideo
മഞ്ജുവിന്റെ പരാതിയില്‍ സനല്‍ കുമാറിന്റെ ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നു | Oneindia Malayalam

English summary
'Did it take 3 years for Mannju warrier to realize that Sanal was harassing her?';asks manish kurupp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X