Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപ് വാശിക്കാരന്‍ എന്ന് ലിബര്‍ട്ടി ബഷീര്‍; നടി എല്ലാം ചെയ്തത് സന്ധ്യ മാഡം പറയുന്ന പോലെ

നടി ആക്രമിക്കപ്പെട്ട കേസില്‍ വിധി വന്ന പിന്നാലെ ദിലീപിനെ അനുകൂലിച്ചും നടിക്കൊപ്പം എന്ന് ആവര്‍ത്തിച്ചും നിരവധി പ്രമുഖരാണ് രംഗത്തുവരുന്നത്. ദിലീപിനെ വൈകാതെ ഫെഫ്കയില്‍ തിരിച്ചെടുക്കുമെന്നാണ് വിവരം. ഇക്കാര്യം ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. താര സംഘടനയായ അമ്മയിലേക്കും ദിലീപ് ഉടന്‍ തിരിച്ചെത്തിയേക്കും.

അതേസമയം, കേസില്‍ ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികളെ വെറുതെ വിട്ടത് പ്രോസിക്യൂഷന്റെ വീഴ്ചയാണ് എന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ലിബര്‍ട്ടി ബഷീര്‍. നല്ല വക്കീലിനെ നിയോഗിക്കണം എന്ന് താന്‍ നടിയോട് ആവശ്യപ്പെട്ടിരുന്നു. അവര്‍ കേട്ടില്ല. ഐജി സന്ധ്യ പറയുന്നത് മാത്രമാണ് നടി കേട്ടതെന്നും ലിബര്‍ട്ടി ബഷീര്‍ മനോരമ ന്യൂസിനോട് പറഞ്ഞു.

dileep libery basheer

പ്രതീക്ഷിച്ച വിധിയാണ് കോടതിയില്‍ നിന്ന് വന്നിരിക്കുന്നത്. ചില പ്രതികളെ ശിക്ഷിച്ചത് പ്രോസിക്യൂഷന്റെ വിജയമായി കാണുന്നില്ല. മൂന്നാമത്തെ പ്രോസിക്യൂട്ടറാണ് കേസില്‍ അവസാനമുണ്ടായിരുന്നത്. സ്വന്തമായി വക്കീലിനെ വെക്കണം എന്ന് നടിയോട് താന്‍ ആവശ്യപ്പെട്ടിരുന്നു. ഏതൊരാള്‍ക്കും സ്വന്തമായി വക്കീലിനെ വെക്കാന്‍ നിയമം അനുവദിക്കുന്നുണ്ടെന്നും ലിബര്‍ട്ടി ബഷീര്‍ പറയുന്നു.

തിരുവനന്തപുരത്ത് ക്യാമ്പ് ഹൗസില്‍ പോയി ഐജി ബി സന്ധ്യെ ലിബര്‍ട്ടി ബഷീര്‍ കണ്ടിരുന്നു. നടി ആക്രമിക്കപ്പെട്ട കേസിലെ പ്രോസിക്യൂഷന്‍ വക്കീല്‍ പോര എന്ന് അവരെ അറിയിച്ചിരുന്നു. സുപ്രീംകോടതിയില്‍ നിന്ന് നല്ല വക്കീലിനെ വെക്കണം എന്നും ആവശ്യപ്പെട്ടു. അതിനുള്ള പണം തരാമെന്നു താന്‍ പറഞ്ഞെങ്കിലും സന്ധ്യ സമ്മതിച്ചില്ലെന്നും ലിബര്‍ട്ടി ബഷീര്‍ പറയുന്നു.

വിചാരണ വേളയില്‍ നടിക്കുണ്ടായ തിക്താനുഭവം

ദിലീപ് കേരളത്തിലെയും ഡല്‍ഹിയിലെയും പ്രമുഖരായ വക്കീലിനെ കൊണ്ടുവന്നാണ് കേസ് വാദിച്ചത്. നടി പൈസ ചെലവാക്കാന്‍ തയ്യാറായില്ല, നല്ല വക്കീലിനെ വെച്ചില്ല, ആരും പറഞ്ഞത് കേട്ടതുമില്ല. വിചാരണ വേളയില്‍ നടിക്കുണ്ടായ തിക്താനുഭവം മാധ്യമങ്ങളിലൂടെ അറിഞ്ഞിരുന്നു. നടിയെ താനാണ് സിനിമയില്‍ കൊണ്ടുവന്നത്. അവരോട് ഉപദേശിക്കാനുള്ള സ്വാതന്ത്ര്യം തനിക്കുണ്ടായിരുന്നു. പക്ഷേ അവര്‍ കേട്ടില്ലെന്നും ലിബര്‍ട്ടി ബഷീര്‍ പറയുന്നു.

സന്ധ്യ മാഡം പറയുന്നത് മാത്രമാണ് നടി കേട്ടിരുന്നത്. ഏതൊരു കാര്യവും സന്ധ്യ മാഡത്തോട് ചോദിച്ചാണ് ചെയ്തിരുന്നത്. ഒരിക്കലും കേസ് വിജയിക്കില്ലെന്ന് നേരത്തെ അറിയാം. വെറുതെ ഇവള്‍ക്ക് വേണ്ടി വാദിച്ചല്ലോ എന്ന് ഒരുഘട്ടത്തില്‍ തോന്നലുണ്ടായി. ദിലീപും നടിയും തന്റെ സുഹൃത്തുക്കളാണ്. ദിലീപിനെ കൂടി വെറുപ്പിച്ചാണ് ഇവള്‍ക്ക് വേണ്ടി വാദിച്ചത്- ലിബര്‍ട്ടി ബഷീര്‍ പറയുന്നു.

സാക്ഷികള്‍ കൂറുമാറിയത് വിഷയമല്ല. മഞ്ജുവാര്യരുടെ മൊഴി മാത്രം മതിയായിരുന്നില്ലേ. കേസിന് അനുകൂലമായി പലരും മൊഴി നല്‍കിയിട്ടുണ്ട്. ജഡ്ജി തുടക്കം മുതലേ വണ്‍സൈഡ് ആണ് എന്നു പറഞ്ഞുകേട്ടിരുന്നു. വിചാരണ കോടതിയിലെ അവസ്ഥ ആകില്ല മേല്‍ക്കോടതികളിലെ വിധിന്യായങ്ങള്‍. ദിലീപിനെ പുറത്താക്കിയ സംഘടനകള്‍ അപേക്ഷ നല്‍കിയാല്‍ തിരിച്ചെടുക്കും. താരസംഘടന അമ്മ നടിക്കൊപ്പം നിന്നിട്ടേയില്ല. ദിലീപ് വീണ്ടും അംഗത്വമെടുക്കും. ദിലീപ് അത്രയും വലിയ വാശിക്കാരനാണെന്നും ലിബര്‍ട്ടി ബഷീര്‍ പറയുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+