• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ദിലീപ് കേസില്‍ അക്കാര്യത്തില്‍ അഭിമാനം; വിജയ് ബാബുവിന്റെ കാര്യത്തില്‍ അങ്ങനെയല്ല: മാലാ പാർവതി

Google Oneindia Malayalam News

നടിയുടെ ബലാത്സംഗ പരാതിയില്‍ നടനും നിർമ്മാതാവുമായ വിജയ് ബാബുവിന് മുന്‍കൂർ ജാമ്യം അനുവദിച്ചത് തെറ്റായ സന്ദേശമാണ് നല്‍കുകയെന്ന് ആവർത്തിച്ച് മാലാ പാർവ്വതി. പരാതിയില്‍ കൃത്യമായ അന്വേഷണം നടന്ന് രണ്ട് പേർക്കും പറയാനുള്ളത്ത കേള്‍ക്കണം. കോടതിയെ സംബന്ധിച്ച് ആണ്, പെണ്ണ് എന്നൊന്നും ഇല്ല.

എന്താണ് തെളിവെന്ന് കോടതി പരിശോധിച്ചാല്‍ മാത്രമല്ലേ നമുക്കൊരു വിശ്വാസം ഉണ്ടാവുകയുള്ളു. അല്ലെങ്കില്‍ പൊതു സമൂഹത്തിന് നാളെയൊരു പ്രതീക്ഷയുണ്ടാവുകുള്ളുവെന്നും മാലാ പാർവതി അഭിപ്രായപ്പെടുന്നു. റിപ്പോർട്ടർ ടിവിയുടെ കഴിഞ്ഞ ദിവസം നടത്തിയ എട്ട് മണി ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് പ്രതികരിക്കുകയായിരുന്നു നടി.

റിയാസ് ഉണ്ടാക്കുന്ന ഇംപാക്ട് അറിയാൻ ഏഷ്യാനെറ്റിന്റെ പ്രമോ മാത്രം നോക്കിയാൽ മതി: വൈറല്‍ കുറിപ്പ്റിയാസ് ഉണ്ടാക്കുന്ന ഇംപാക്ട് അറിയാൻ ഏഷ്യാനെറ്റിന്റെ പ്രമോ മാത്രം നോക്കിയാൽ മതി: വൈറല്‍ കുറിപ്പ്

എന്താണ് ഇതിന്റെ സത്യാവസ്ഥകള്‍ എന്നത് നമുക്ക്

എന്താണ് ഇതിന്റെ സത്യാവസ്ഥകള്‍ എന്നത് നമുക്ക് അറിയില്ല. ഒരു ജോലി സ്ഥലത്തേക്ക് ആർട്ടിസ്റ്റായി പോകുന്ന ഒരു പെണ്‍കുട്ടിക്ക് നേരെ ഇത്തരം അതിക്രമങ്ങള്‍ ഉണ്ടാവാം. അങ്ങനെ മുമ്പും ഉണ്ടായിട്ടില്ലേ. ആ പെണ്‍കുട്ടിയുടെ പരാതി അതാണെങ്കില്‍ അത് പരിശോധിക്കണമെന്ന് മാത്രമേ പറയുന്നുള്ളുവെന്നും മാലാ പാർവതി വ്യക്തമാക്കുന്നു.

എവിടെയോ മുഖ പരിചയം.. അല്ല മഞ്ജു ചേച്ചിയല്ലേ ഇത്: വൈറലായി ആരാധകർക്കൊപ്പമുള്ള മഞ്ജു വാര്യറുടെ ചിത്രം

പരാതിക്കാരിയുടെ പേരെക്കൊ പറഞ്ഞുകൊണ്ടുള്ള ഒരു വെല്ലുവിളി

പരാതിക്കാരിയുടെ പേരെക്കൊ പറഞ്ഞുകൊണ്ടുള്ള ഒരു വെല്ലുവിളി പൊതുസമൂഹത്തിന് മുന്നില്‍ നടത്തിയ ആളാണ് പ്രതി. അദ്ദേഹം നാട് വിട്ടു പോവുന്നു തിരിച്ച് വരുന്നു, എളുപ്പത്തില്‍ ജാമ്യം കിട്ടുകയും ചെയ്യുന്നു. എത്രമാത്രം പവർ അദ്ദേഹത്തിന് ഉണ്ടെന്ന് ഇപ്പോള്‍ വ്യക്തമാവുന്നു. അറസ്റ്റ് ചെയ്യാന്‍ പാടില്ലെന്ന് പറയുന്നത് തന്നെ നമ്മുടെ സിസ്റ്റം എത്രമാത്രം വിധേയപ്പെട്ടാണ് അദ്ദേഹവുമായി പെരുമാറുന്നതെന്ന് വ്യക്തമാക്കുന്ന കാര്യമല്ലേ.

ദിലീപിന്റെ വിഷയത്തില്‍ അദ്ദേഹത്തെ വളരെ വ്യക്തമായി

ദിലീപിന്റെ വിഷയത്തില്‍ അദ്ദേഹത്തെ വളരെ വ്യക്തമായി തന്നെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ കഴിഞ്ഞു എന്നുള്ളത് ഞാന്‍ അഭിമാനത്തോടെ എടുക്കുന്ന കാര്യമാണ്. അത് സത്യസന്ധമായ കാര്യമായിട്ടാണ് തോന്നിയത്. എത്ര വലിയ ആളെയാണെങ്കിലും നിയമത്തിന് മുന്നില്‍ കൊണ്ടുവരും. അത് കഴിഞ്ഞുള്ള വിധി എന്താവുമെന്ന് തീരുമാനിക്കേണ്ടത് കോടതിയാണ്.

വിജയ് ബാബുവിന്റെ കേസില്‍, 'നിങ്ങളെ അറസ്റ്റ് ചെയ്യില്ല,

വിജയ് ബാബുവിന്റെ കേസില്‍, 'നിങ്ങളെ അറസ്റ്റ് ചെയ്യില്ല, നിങ്ങള്‍ വായോ' എന്നൊക്കെ പറയാനുള്ള കാര്യമെന്താണെന്ന് എനിക്ക് അറിയാന്‍ സാധിക്കില്ല. പെണ്‍കുട്ടിയുടെ പരാതി എന്തുമായിക്കൊള്ളട്ടെ അത് അന്വേഷിക്കണം. ബന്ധം ഉഭയസമ്മതപ്രകാരമായിരുന്നുവെന്ന് ഒരാളാണ് പറയുന്നത്. ആ പെണ്‍കുട്ടി അതല്ലെന്ന് പറയുന്നിടത്തോളം കാലം അക്കാര്യത്തില്‍ അന്വേഷണം നടക്കേണ്ടെയെന്നും മാലാ പാർവതി ചോദിക്കുന്നു.

ഒരു ജോലി തരാമെന്ന് പറഞ്ഞ് ആഗ്രഹിപ്പിച്ച്

ഒരു ജോലി തരാമെന്ന് പറഞ്ഞ് ആഗ്രഹിപ്പിച്ച് കൂടെ നിർത്തി ശാരീരിക ബന്ധത്തില്‍ ഏർപ്പെട്ട ശേഷം ആ ജോലി കൊടുക്കാതിരുന്നാല്‍ അത് നിയമത്തിന്റെ പരിധിയില്‍ വരുന്ന കാര്യമാണ്. പൊതുസമൂഹത്തിന് അത് ഇഷട്പ്പെട്ടെന്ന് വരുന്നില്ല. ജോലിക്ക് വേണ്ടിയായിരുന്നില്ലേ, എന്നാല്‍ അവള്‍ അനുഭവിക്കട്ടെ എന്നൊക്കെ പറയാം. പക്ഷെ നിയമം അങ്ങനെയല്ല പറയുന്നത്.

പൊലീസ് കേസ് എടുക്കുന്നതിന് കാരണമുണ്ടാവുമല്ലോ.

പൊലീസ് കേസ് എടുക്കുന്നതിന് കാരണമുണ്ടാവുമല്ലോ. എന്നാല്‍ ഇപ്പോള്‍ അത് അങ്ങനെയല്ല എന്ന് പൊതുസമൂഹമൊക്കെ പറയുന്നത് കേള്‍ക്കുമ്പോള്‍ അത്ഭുതമല്ലാതെ മറ്റൊന്നുമില്ല. വിവാഹം വാഗ്ദാനം നല്‍കിയോ ഇല്ലയോ എന്നുള്ളത് എന്റെ പരിഗണനയിലുള്ള വിഷയമല്ല. ഇന്നത്തെ സമൂഹത്തില്‍ ആർക്കും ജോലി ചെയ്യാന്‍ സാധിക്കണം എന്നുള്ളതാണ് തന്റെ വിഷയമെന്നും മാലാ പാർവതി ചൂണ്ടിക്കാണിക്കുന്നു.

cmsvideo
  Dileep | സിദ്ധിഖിനെ ചോദ്യം ചെയ്ത് Crime Branch | *Kerala
  English summary
  Dileep and Vijay Babu cases are different actress Mala parvati opens up goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X