കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സമാനതകളില്ലാത്ത ഒരു അവസ്ഥയും വലിയ വേദനയുണ്ടാക്കുന്ന കാര്യവുമാണ് അത്: ദിലീപ് കേസില്‍ ആശാ ഉണ്ണിത്താന്‍

Google Oneindia Malayalam News

നടി ആക്രമിക്കപ്പെട്ട കേസിനെ സംബന്ധിച്ച് ഏറ്റവും നിർണ്ണായകമായ തെളിവാണ് ദൃശ്യങ്ങള്‍ പകർത്തിയ മെമ്മറി കാർഡെന്ന് വീണ്ടും ഓർമ്മിപ്പിച്ച് അഡ്വ. ആശാ ഉണ്ണിത്താന്‍. എഫ് എസ് എല്‍ റിപ്പോർട്ടിന് അകത്തെ കുറച്ച് കാര്യങ്ങള്‍ ക്ലാരിഫൈ ചെയ്ത് കിട്ടുക എന്നുള്ളത് അന്വേഷണ ഉദ്യോഗസ്ഥന്റെ ഉത്തരവാദിത്തം കൂടിയാണ്. കോടതി അതില്‍ ഇടപെട്ടോ ഹാഷ് വാല്യൂ മാറ്റിയോ ഇല്ലയോ എന്നത് കൊണ്ടല്ല, അന്വേഷണ ഉദ്യോഗസ്ഥന് സംശയമുള്ള ചില ദിവസങ്ങളുണ്ട്.

ആ ദിവസങ്ങില്‍ എന്തൊക്കെയാണ് മെമ്മറി കാർഡില്‍ സംഭവിച്ചിട്ടുള്ളത് എന്നാണ് അറിയേണ്ടതെന്നും അവർ അഭിപ്രായപ്പെടുന്നു. റിപ്പോർട്ടർ ടിവിയുടെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു ആശാ ഉണ്ണിത്താന്‍.

എന്തുകൊണ്ട് ഈ കേസില്‍ മാത്രം വെളിപ്പെടുത്തല്‍; ലക്ഷ്യം ദിലീപിനെ വെള്ള പൂശലോ: സംശയങ്ങള്‍ നിരവധിഎന്തുകൊണ്ട് ഈ കേസില്‍ മാത്രം വെളിപ്പെടുത്തല്‍; ലക്ഷ്യം ദിലീപിനെ വെള്ള പൂശലോ: സംശയങ്ങള്‍ നിരവധി

മെമ്മറി കാർഡ് സംബന്ധിച്ച കാര്യങ്ങള്‍ അന്വേഷണ

മെമ്മറി കാർഡ് സംബന്ധിച്ച കാര്യങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ പ്രത്യേകമായി ചോദിച്ചിട്ടുണ്ടാകും എന്നാണ് ഞാന്‍ കരുതുന്നത്. അങ്ങനെയുള്ള ആ ദിവസങ്ങളില്‍ ആരിലൂടെയൊക്കെയാണ് ഇത് കൈകാര്യം ചെയ്ത് പോയിട്ടുള്ളതെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞാല്‍ ഗൂഡാലോചനയില്‍ ഇടപെട്ടിട്ടുള്ള ആളുകളെ നമുക്ക് തിരിച്ചറിയാന്‍ കഴിയുമെന്നും ആശാ ഉണ്ണിത്താന്‍ വ്യക്തമാക്കുന്നു.

കുപ്പായ കൈകള്‍ തെറുത്ത് കയറ്റി അനശ്വര; മഴയത്ത് കൂട്ടിനൊരു ചായയും-വൈറല്‍ ചിത്രങ്ങള്‍

സമയപരിധി എന്നത് അന്വേഷണ സംഘം ആലോചിക്കേണ്ടതില്ലെ

സമയപരിധി എന്നത് അന്വേഷണ സംഘം ആലോചിക്കേണ്ടതില്ലെന്നാണ് നിയമം പറയുന്നത്. സ്വതന്ത്രമായ അന്വേഷണമെന്ന ഒരു സംഗതിയുണ്ട്. അതില്‍ കോടതികള്‍ക്ക് ഇടപെടാന്‍ അവകാശമില്ല. അന്വേഷണ ഉദ്യോഗസ്ഥന് ഇവിടെ വലിയ സ്വാതന്ത്രമുണ്ട്. അദ്ദേഹം ആവശ്യപ്പെടുന്ന കാര്യങ്ങള്‍ കൃത്യമായി ലഭിക്കേണ്ടതുണ്ട്. ഒരു റിപ്പോർട്ട് കൊടുത്ത് കഴിഞ്ഞിട്ട് വീണ്ടും വിവരങ്ങള്‍ വരികയാണെങ്കില്‍ അതും കൃത്യമായി കൂട്ടിച്ചേർക്കാന്‍ സാധിക്കും. അന്വേഷണത്തെ ഏത് രീതിയില്‍ മുന്നോട്ട് കൊണ്ടുപോവണം എന്ന് ഒരാളും പറയാന്‍ പാടില്ല.

അല്ലെങ്കില്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ ഭാഗത്ത്

അല്ലെങ്കില്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ ഭാഗത്ത് നിന്നും ഗുരുതരമായ തരത്തിലുള്ള തെറ്റുണ്ടെന്ന് തെളിവ് സഹിതം തെളിയിക്കാന്‍ സാധിക്കണം. അല്ലാതെ സമയ പരിധിയൊന്നും വെക്കാന്‍ സാധിക്കില്ല. കോടതികള്‍ക്ക് ഇക്കാര്യങ്ങളൊക്കെ പറയാം. പറയുന്നതില്‍ കുഴപ്പവുമില്ല. പക്ഷെ അന്വേഷണ ഉദ്യോഗസ്ഥന്‍ എന്ന് പറയുന്ന ആള്‍ കൃത്യമായി കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോവുന്ന വ്യക്തിയാണെങ്കില്‍ അതില്‍ ഇടപെടാന്‍ സാധിക്കില്ലെന്നും ആശാ ഉണ്ണിത്താന്‍ അഭിപ്രായപ്പെടുന്നു.

നടി ആക്രമിക്കപ്പെട്ട കേസ് എന്ന് പറയുന്നത്

നടി ആക്രമിക്കപ്പെട്ട കേസ് എന്ന് പറയുന്നത് സമാനതകളില്ലാത്ത ഒരു കേസാണ്. ഇതിന്റെ ഓരോ ഘട്ടത്തിലും നമ്മള്‍ അത് കണ്ടുകൊണ്ടിരിക്കുകയാണ്. വിചാരണ കോടതിയിലെ ജഡ്ജി ആണെങ്കിലും അന്വേഷണ ഉദ്യോഗസ്ഥരുടെ തലപ്പത്ത് ഇരിക്കുന്ന ഡി ജി പിയാണെങ്കിലും ജയില്‍ ഡി ജി പിയാണെങ്കിലും എല്ലാവരും തന്നെ ഈ രീരിതിയിലാണ് ഈ കേസില്‍ ഇടപെട്ടിരിക്കുന്നത് എന്നത് വലിയ വേദനയുണ്ടാക്കുന്ന കാര്യമാണ്. സമാനതകളില്ലാത്ത ഒരു അവസ്ഥയുമാണ്.

യഥാർത്ഥത്തില്‍ ഇത് എങ്ങനെ മുന്നോട്ട് കൊണ്ടുപോവും

യഥാർത്ഥത്തില്‍ ഇത് എങ്ങനെ മുന്നോട്ട് കൊണ്ടുപോവും എന്ന കാര്യത്തില്‍ സർക്കാറിനും ആശങ്കയുണ്ടാവും. തീർച്ചയായും സർക്കാറിലെ ഉന്നതർ കാര്യക്ഷമായി ഇടപെടുന്നുണ്ടാവും. ആവശ്യമായ സമയത്ത് താക്കീതുകള്‍ അടക്കം ഉണ്ടായിട്ടുണ്ടാവും എന്നാണ് പ്രതീക്ഷിക്കുന്നത്. സർക്കാറിന്റെ ഭാഗത്ത് നിന്നും അത്തരമൊരു നീക്കം ഉണ്ടായിട്ടില്ലെങ്കില്‍ അതിജീവിതയ്ക്കൊപ്പം നില്‍ക്കുന്ന വലിയൊരു പൊതുസമൂഹം ഉണ്ട്. അവർ ഇക്കാര്യം നിരന്തരം ഓർമ്മിപ്പിച്ചുകൊണ്ടിരിക്കുമെന്നും ആശാ ഉണ്ണിത്താന്‍ കൂട്ടിച്ചേർക്കുന്നു.

കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം

അതേസമയം, കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ദിലീപിന് അനുകുലമായ തരത്തില്‍ ആരോപണങ്ങള്‍ ഉന്നയിച്ച മുന്‍ ഡിജിപി ശ്രീലേഖയ്ക്കെതിരെ നിയമ നടപടിക്കൊരുങ്ങാനുള്ള നീക്കത്തിലാണ് പ്രോസിക്യൂഷന്‍. ശ്രീലേഖയ്ക്കെതിരെ കോടതിയലക്ഷ്യ നടപടിക്കാണ് പ്രോസിക്യൂഷന്‍ നീക്കം. ആരുടെയെങ്കിലും സ്വാധീനത്തിലാണോ ശ്രീലേഖയുടെ വെളിപ്പെടുത്തൽ, എന്തടിസ്ഥാനത്തിലാണ് വെളിപ്പെടുത്തൽ, ദിലീപിന് വെള്ളപൂശാനാണോ ശ്രമം, എന്തുകൊണ്ട് ഈ കേസിനെപ്പറ്റിമാത്രം വെളിപ്പെടുത്തല്‍ തുടങ്ങിയ ചോദ്യങ്ങളും ഇപ്പോള്‍ പൊതുസമൂഹത്തില്‍ നിന്നും ഉയർന്ന് വരുന്നുണ്ട്.

ദിലീപ് പുണ്യാളനാണെന്ന് പറയുന്നില്ല; മനുഷ്യസഹജമായ തെറ്റുകളുണ്ടാവും, പക്ഷെ..: സജി നന്ത്യാട്ട് പറയുന്നുദിലീപ് പുണ്യാളനാണെന്ന് പറയുന്നില്ല; മനുഷ്യസഹജമായ തെറ്റുകളുണ്ടാവും, പക്ഷെ..: സജി നന്ത്യാട്ട് പറയുന്നു

Recommended Video

cmsvideo
മെസേജിന് ശ്രീലേഖ തന്ന മറുപടി ഇങ്ങനെ'; ഭാഗ്യലക്ഷ്മി പറയുന്നു |*Kerala

English summary
Dileep actress case: Asha Unnithan opens up it is an unprecedented situation and causes great pain
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X