• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

തേടിയ വള്ളി ദിലീപിന്റെ കാലില്‍ ചുറ്റുകയായിരുന്നു; ഇപ്പോള്‍ വീണ്ടും മുറുകുന്നു: ബൈജു കൊട്ടാരക്കര

Google Oneindia Malayalam News

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസ് പരിഗണിക്കുന്ന വിചാരണ കോടതി ജഡ്ജി ഹണി എം വർഗീസിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതി ചീഫ് ജസ്റ്റിന് കത്ത് നല്‍കിയിരിക്കുകയാണ് ജനനീതിയെന്ന സംഘടന. ജഡ്ജിക്കെതിരായി ഉയർന്ന ആരോപണങ്ങളില്‍ വിശദമായ അന്വേഷണം നടത്തി നടപടിയെടുക്കണെന്നാണ് കത്തില്‍ ആവശ്യപ്പെടുന്നത്. തൃശൂർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘടനയുടെ ചെയർമാന്‍ എന്‍ പദ്മനാഭന്‍, സെക്രട്ടറി ജോർജ് പുളികുത്തിയില്‍ എന്നിവരാണ് കത്ത് നല്‍കിയിരിക്കുന്നത്.

ഇത് താന്‍ ഡാ മഞ്ജു സ്റ്റൈല്‍: വേഷ-ഭാവ പകർച്ചകളുടെ അത്ഭുതം- വൈറലായി ചിത്രങ്ങള്‍

ജഡ്ജിക്കെതിരെ കൊടുത്തിരിക്കുന്ന ഈ പരാതിയില്‍ കോടതിയില്‍ നടന്ന പല കാര്യങ്ങളും വളരെ വ്യക്തമായി പറയുന്നുണ്ടെന്നാണ് സംവിധായകന്‍ ബൈജു കൊട്ടാരക്കര വ്യക്തമാക്കുന്നു. റിപ്പോർട്ടർ ടിവിയുടെ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദിലീപിനും തെരുവിലേക്ക് ആളെ ഇറക്കാനാവും; അത് വേണ്ടെന്ന് ഞാന്‍ പറഞ്ഞു, കാരണമുണ്ട്: രാഹുല്‍ ഈശ്വർദിലീപിനും തെരുവിലേക്ക് ആളെ ഇറക്കാനാവും; അത് വേണ്ടെന്ന് ഞാന്‍ പറഞ്ഞു, കാരണമുണ്ട്: രാഹുല്‍ ഈശ്വർ

അവിടെ ചെന്ന് സാക്ഷി പറയുന്ന ആളുകളുടെ മൊഴി പോലും

അവിടെ ചെന്ന് സാക്ഷി പറയുന്ന ആളുകളുടെ മൊഴി പോലും എഴുതിയെടുക്കാന്‍ തയ്യാറാവുന്നില്ലെന്ന് അഡ്വ. ടിബി മിനി ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് നേരത്തെ പറഞ്ഞു. എന്നാല്‍ ഈ ഒരു കാര്യം ആദ്യം പറയുന്നത് പിടി തോമസാണ്. ഈ കോടതിയുടെ കാര്യത്തില്‍ എനിക്ക് അസ്വസ്ഥയുണ്ട്. ഇവിടം കൊണ്ട് ഒന്നും നടക്കില്ലെന്നാണ് തോന്നുന്നതെന്നും ആദ്യം പറഞ്ഞത് പിടി തോമസാണെന്നും ബൈജു കൊട്ടാരക്കര അവകാശപ്പെടുന്നു.

'മൊഞ്ചെന്ന് പറഞ്ഞാല്‍ ഇതിലപ്പുറമുണ്ടോ': ഓരോ സ്ത്രീയും ഒരു രാജ്ഞിയെന്ന് ഭാവന: വൈറല്‍ ചിത്രങ്ങള്‍

അദ്ദേഹം കോടതിയില്‍ പോയ സാഹചര്യത്തിലായിരുന്നു

അദ്ദേഹം കോടതിയില്‍ പോയ സാഹചര്യത്തിലായിരുന്നു അങ്ങനെ പറഞ്ഞത്. അവിടെ ആരേയും അംഗീകരിക്കുന്നില്ല. അതുപോലെ എത്രയാളുകളാണ് മൊഴി പറഞ്ഞിട്ട് ആ രീതിയിലേക്ക് അവിടുന്ന് മാറിപ്പോയതെന്ന് അന്വേഷിക്കണം. അതുപോലെ തന്നെ ദൃശ്യങ്ങള്‍ ചോർന്ന സംഭവത്തിലെ അന്വേഷണത്തിന് പ്രിന്‍സിപ്പില്‍ സെഷന്‍ കോടതിയുടെ അനുമതി വേണ്ട, പക്ഷെ വിചാരണക്കോടതിക്ക് അത് പറ്റുന്നില്ല. ഇതെല്ലാം കൂട്ടിവായിക്കുമ്പോള്‍ തേടിയ വള്ളി ദിലീപിന്റെ കാലില്‍ ചുറ്റുകയായിരുന്നു. ആ ചുറ്റ് വീണ്ടും മുറുക്കുകയാണ്.

ഒരു ജഡ്ജിയെ സംബന്ധിച്ച് ആദ്യമായാണ് പൊതുജനം ഇത്ര മോശമായി

ഒരു ജഡ്ജിയെ സംബന്ധിച്ച് ആദ്യമായാണ് പൊതുജനം ഇത്ര മോശമായി പറഞ്ഞ് തുടങ്ങിയത്. ആ കോടതിയില്‍ നടന്ന സംഭവങ്ങള്‍, ആ കോടതിയില്‍ നിന്നും ചോർന്ന രേഖകള്‍ പ്രതിയുടെ മൊബൈലില്‍ നിന്നും കണ്ടെത്തിയത്, അതുപോലെ ആ കോടതയിലേക്ക് വരുന്ന സാക്ഷികളുടെ മൊഴികള്‍ എഴുതി എടുക്കാതിരിക്കുക, അനാവശ്യ പരാമർശങ്ങളൊക്കെ ഉണ്ടായപ്പോഴാണ് ജനം ഇങ്ങനെ പറഞ്ഞ് തുടങ്ങിയതെന്നും ബൈജു കൊട്ടാരക്കര പറയുന്നു.

രണ്ട് പബ്ലിക്ക് പ്രോസിക്യൂട്ടർമാർ എനിക്ക് ഈ കോടതിയെ

രണ്ട് പബ്ലിക്ക് പ്രോസിക്യൂട്ടർമാർ എനിക്ക് ഈ കോടതിയെ വേണ്ടെന്ന് പറഞ്ഞ് ഇറങ്ങിപ്പോയി. എന്തിനാണ് അവർ പോയത്. അവർ വാദിക്കാന്‍ അറിയാത്തവരൊന്നും അല്ലാലോ. ആ കോടതിയുടെ പെരുമാറ്റങ്ങള്‍ കൊണ്ടായിരിക്കാം അവർ പോയത്. കോടതിയെ എന്തെങ്കിലും പറഞ്ഞാല്‍ കോടതിയലക്ഷ്യം എന്നും പറഞ്ഞ് ചിലയാളുകള്‍ ഓടി വരും. പത്ത്-പതിനിഞ്ച് നോട്ടീസ് എന്റെ പേരില്‍ വന്ന് കിടപ്പുണ്ട്. ഒരു വക്കീലിന്റെയും ആവശ്യം ഇല്ല. ഏത് ജഡ്ജിയാണെങ്കിലും അവരുടെ മുന്നില്‍ പോയി കാര്യങ്ങള്‍ ചോദിക്കാന്‍ ഞാനും പഠിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ട് അതിലൊന്നും എനിക്ക് പേടിയില്ല.

ഇതിന്റെ മൊത്തം പിന്നില്‍ രാമന്‍പിള്ളയാണോയെന്നാണ് എന്റെ സംശയം

ഇതിന്റെ മൊത്തം പിന്നില്‍ രാമന്‍പിള്ളയാണോയെന്നാണ് എന്റെ സംശയം. രാമന്‍പിള്ളയെപ്പോലുള്ള ഒരു വക്കീല്‍ ഇതിനകത്ത് എന്ന് ഇടപെട്ടോ, ആ ഇടപെട്ട സമയം മുതല്‍ പല ആളുകളുടേയും കാലില്‍ വള്ളി ചുറ്റിക്കൊണ്ടിരിക്കുകയാണ്. പല സാക്ഷികളുടേയും പല തെളിവുകള്‍ അടിച്ച് മാറ്റുന്നതിലും സർക്കാറില്‍ സമ്മർദ്ദം ചെലുത്തുന്നതിലും രാമന്‍പിള്ള വളരെ മിടുക്കനാണെന്ന് കേട്ടിട്ടുണ്ട്.

രാമന്‍പിള്ളയും ഫിലിപ്പ് ടി വർഗീസും പത്ത് ദിവസം മുമ്പ് എഴുതിക്കൊടുത്ത ഒരു പരാതി

രാമന്‍പിള്ളയും ഫിലിപ്പ് ടി വർഗീസും പത്ത് ദിവസം മുമ്പ് എഴുതിക്കൊടുത്ത ഒരു പരാതിയിലാണ് എ ഡി ജി പിയെ മാറ്റിയത്. ഈ നാട്ടില്‍ എന്തെല്ലാം കാര്യങ്ങള്‍ കിടക്കുന്നു. ഇവിടെ 10 കൊടുത്ത ഒരു പരാധിയുടെ അടിസ്ഥാനത്തില്‍ എഡിജിപിയെ അങ്ങ് മാറ്റിക്കളയുകയാണ്. കേസിന്റെ മൂന്നാത്തെ ഘട്ടമാണ് ഇത്. ഈ ഘട്ടത്തില്‍ അന്വേഷണം വളരെ മന്ദഗതിയിലാണ്. കാവ്യാമാധവനിലേക്കും അവരുടെ അമ്മയിലേക്കുമൊക്കെ ഈ അന്വേഷണം ചെന്നപ്പോള്‍ കേസ് ചില രാഷ്ട്രിയ ബന്ധങ്ങളിലേക്കുമൊക്കെ നീങ്ങിയപ്പോള്‍ ചങ്ങല വലിച്ച് ട്രെയിന്‍ നിർത്തിയത് പോലെ നിർത്തിയിരിക്കുകയാണെന്നും ബൈജു കൊട്ടാരക്കര കൂട്ടിച്ചേർക്കുന്നു.

English summary
Dileep actress case: Baiju Kottarakkara says that things are going on in case in favor of Dileep
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X