കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ദിലീപിനെ ഒരുപാട് സ്ത്രീകൾ ഇപ്പോൾ തെറ്റിധരിച്ചു, ബാഡ് ഇമേജ് ഉണ്ടാക്കി'; സംവിധായകൻ

Google Oneindia Malayalam News

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് പ്രതിയാണെന്ന് താൻ വിശ്വസിക്കുന്നില്ലെന്ന് സംവിധായകൻ അഖിൽ മാരാർ. പൾസർ സുനിയെ പറയുന്നത് ആരുടെ പേരായാലും പോലീസ് അവരെ പിടിച്ച് അകത്തിടുകയാണോ ചെയ്യുകയെന്നും അഖിൽ ചോദിച്ചു. കേസിൽ ദിലീപിനെതിരെ യാതൊരു തെളിവുകളും കണ്ടെത്താൻ ഇതുവരെ പോലീസിന് സാധിച്ചിട്ടില്ലെന്നും അഖിൽ ആവർത്തിച്ചു. സീ ന്യൂസ് മലയാളം ചാനൽ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അഖിൽ. സംവിധായകന്റെ വാക്കുകൾ ഇങ്ങനെ

'പീഡിപ്പിക്കുമ്പോൾ വാഹനം അപകടത്തിൽ പെട്ടാൽ.., അങ്ങനെ ചിന്തിക്കാതിരിക്കാൻ മാത്രം ദിലീപ് വിഡ്ഢിയാണോ'; സംവിധായകൻ

1


' മോഹൻലാല് പറഞ്ഞിട്ടാണ് കുറ്റം ചെയ്തതെന്ന് പൾസർ സുനി പറഞ്ഞിരുന്നെങ്കിൽ അദ്ദേഹത്തെ പിടിച്ച് അകത്തിടുമായിരുന്നോ? സുനി ദിലീപിന്റ പേര് പറഞ്ഞെങ്കിൽ പോലീസ് ചെയ്യേണ്ടത് ദിലീപും സുനിയും തമ്മിൽ ബന്ധമുണ്ടെന്ന തെളിവ് കണ്ടെത്തുകയല്ലേ വേണ്ടത്. മാധ്യമങ്ങൾ ആഘോഷിക്കുന്നത് സുനി ദിലീപിനൊപ്പമുള്ള ഒരു ഫോട്ടോയാണ്'.

2

'ഒരു സെലിബ്രിറ്റിക്കൊപ്പം ആർക്കും ഫോട്ടോ എടുക്കാമെന്നിരിക്കെ പിന്നാമ്പുറത്ത് എവിടെയോ നിൽക്കുന്ന പൾസർ സുനിയുടെ ഫോട്ടോയാണ് അത്. അത് തന്നെ കോടതിയിൽ സമർപ്പിച്ചത് ഫോട്ടോഷോപ്പ് ആണെന്ന ആരോപണം ഉണ്ട്. എത്ര ഫോട്ടോ വേണമെങ്കിലും സുനിക്ക് അങ്ങനെ എടുക്കാം. കാരണം അയാൾ സിനിമയിൽ നിരവധി പേരുടെ ഡ്രൈവറായിരുന്നു', അഖിൽ പറഞ്ഞു.

3


ഇതോടെ അവതാരക ഇടപെട്ടു. അങ്ങനെയെങ്കിൽ ദിലീപ് എന്തിന് ഫോൺ അടക്കമുള്ളവയിലെ തെളിവുകൾ നശിപ്പിച്ചുവെന്നായിരുന്നു ചോദ്യം. ഇതിന് മറുപടി ഇങ്ങനെ- 'ദിലീപിനെ പോലൊരു സെലിബ്രിറ്റിക്ക് നിരവധി ഇടപാടുകൾ കാണും. അദ്ദേഹത്തിന്റെ സുഹൃത്തുക്കളുമായി വാട്സ് ആപ്പിൽ ചർച്ച ചെയ്തത് അടക്കം പോലീസിന്റെ കൈയ്യിൽ കിട്ടും.ദിലീപിനെ മലയാള സിനിമയിൽ ഇലാത്താക്കുക. അയാളുടെ കരിയർ പരമാവധി തർക്കുക. ഇതാണ് ലക്ഷ്യം വെയ്ക്കുന്നത്'.

4


'ദിലീപിനെ ഒരുപാട് സ്ത്രീകൾ ഇപ്പോൾ തെറ്റിധരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഇമേജിനെ വലിയ രീതിയിൽ തകർക്കാൻ മാധ്യമങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. കേസിൽ മാധ്യമങ്ങളുടെ പിആർ പൊളിഞ്ഞ് കൊണ്ടിരിക്കുകയാണ്. അല്ലാതെ അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരുടെ പിആർ അല്ല. കാരണം ഞങ്ങൾ വിശ്വസിക്കുന്നത് സത്യമാണ്'.

5


'മാധ്യമങ്ങൾ കെട്ടിചമച്ച കള്ളങ്ങൾ ഓരോന്നും പൊളിയുകയാണ്. നടിയായ അതിജീവിതയ്ക്ക് മാത്രമാണ് നീതി കൊടുക്കേണ്ടതെന്ന മാധ്യമങ്ങളുടെ അജണ്ട തനിക്ക് ഒരു രീതിയിലും മനസിലാകുന്നില്ല. സംവിധായകൻ ബാലചന്ദ്രകുമാറിന് യാതൊരു വിശ്വാസ്യതയും നേരത്തേ തന്നെ ഇല്ലെന്നും അഖിൽ പറഞ്ഞു.

6

അതേസമയം ഒരാളുടെ ഭാവമോ രൂപമോ സ്ഥാനമോ വെച്ചിട്ട് ഒരിക്കലും ഒരാൾ കുറ്റം ചെയ്യില്ലെന്ന് പറയാൻ സാധിക്കില്ലെന്നായിരുന്നു അഖിലിന് ചർച്ചയിൽ സംവിധായകൻ ബാലചന്ദ്രകുമാർ നൽകിയ മറുപടി. 'നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് ഗൂഢാലോചന നടത്തിയതായി താൻ എവിടേയും പറഞ്ഞിട്ടില്ല.2017 നവംബർ മാസം 15 നാണ് ദിലീപിന്റെ വീട്ടിൽ വെച്ച് നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങളുടെ വീഡിയോ ദിലീപ് കണ്ടു എന്ന് ഞാൻ ആരോപിച്ചത്. 2018 ലെ ഏതോ ഒരു മാസത്തിലാണ് അങ്കമാലി കോടതയിയിൽ നിന്നും ദിലീപിന്റെ അഭിഭാഷകർ ഔദ്യോഗികമായി ആ വീഡിയോ കണ്ടത്'.

7

'എന്നാൽ ഈ അടുത്ത കാലത്ത് ദിലീപിന്റെ അനുജന്റെ ഫോണിൽ നിന്നും ദൃശ്യങ്ങളുടെ നിമിഷം പ്രതിയുള്ള വിവരണങ്ങൾ അടങ്ങിയ നോട്ട് അന്വേഷണ സംഘം പിടിച്ചെടുത്തു. അത് ശാസ്ത്രീയ പരിശോധയ്ക്ക് വിധേയമാക്കിയപ്പോൾ തെളിഞ്ഞത് 2017 ഡിസംബർ 30ാം തീയതിയാണ് ആ നോട്ട് തയ്യാറാക്കിയതെന്നാണ്.കോടതിയിൽ വീഡിയോ ഔദ്യോഗികമായി കാണും മുൻപ് തന്നെ ദിലീപും സംഘവും ആ വീഡിയോ കണ്ടു സ്ക്രിപ്റ്റ് തയ്യാറാക്കി ഫോണിൽ സൂക്ഷിച്ചിരുന്നു. ഇത്തരത്തിലുള്ള കാര്യങ്ങൾ കണ്ടില്ലെന്ന് നടിക്കരുതെന്നും ബാലചന്ദ്രകുമാർ പറഞ്ഞു.

'കുറച്ച് ഗ്ലിറ്ററും ഗ്ലാമറും'; 'ഗോപിക ഈസ് ജസ്റ്റ് വാവ്'..വൈറലായി നടിയുടെ ചിത്രങ്ങൾ

Recommended Video

cmsvideo
ഇതിന്റെ അങ്ങേയറ്റം വരെ നമ്മള്‍ പോരാടും ചേച്ചീ..ചങ്കുറപ്പോടെ അതിജീവിത | *Kerala

English summary
Dileep Actress Case;'Dileep has now been misunderstood by many women and given a bad image'; akhil marar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X